ഞാൻ അർഥം വെച്ചു പറഞ്ഞപ്പോൾ അവൾക്കു ചിരി പൊട്ടി. പക്ഷെ ദേഷ്യപ്പെട്ടു കിടക്കുമ്പോൾ അങ്ങനെ ചിരിക്കാൻ പാടില്ലല്ലോ..അതുകൊണ്ട് ഗൗരവം നടിച്ചു കിടന്നു.
ഞാൻ അവളുടെ സിന്ദൂരം ചാർത്തിയ സീമന്ത രേഖയിലേക്ക് പെട്ടെന്ന് കണ്ണെറിഞ്ഞു നോക്കി .
“മഞ്ജുസെ ഈ സിന്ദൂരം തൊടണ്ട ട്ടോ ”
ഞാൻ അവളുടെ നെറുകയിൽ കൈവിരലുഴിഞ്ഞു പതിയെ പറഞ്ഞപ്പോൾ അവളെന്നെ കൗതുകത്തോടെ നോക്കി.
“അതെന്താ ?”
അവൾ അമ്പരപ്പോടെ ചോദിച്ചു..
“ബോറാന്നെ ..മഞ്ജുസിനെ എനിക്ക് പഴയ പോലെ കണ്ട മതി..ഈ സിന്ധുരം ഒകെ തൊട്ടാൽ വല്യ പെണ്ണുങ്ങളെ പോലെയാ കാണാൻ ..പിന്നെ ഈ താലി ഒകെ അഴിച്ചു വെച്ചെക്കു…”
ഞാൻ എന്റെ സൈഡ് പറഞ്ഞപ്പോൾ മഞ്ജുസിനു അത്ഭുതം ആയി..
“നീ എന്തൊക്കെയാ പൊട്ടാ പറയുന്നേ ..?”
അവൾ എഴുന്നേറ്റിരുന്നു കൊണ്ട് എന്നെ ചിരിയോടെ നോക്കി.
“പറയുന്നത് കേട്ടതല്ലേ …ഇനി സൗകര്യം ഉണ്ടെന്കി അനുസരിക്ക് ..ആ താലി വേറെ ചെറിയ ചെയിൻ വാങ്ങി അതിൽ കോർത്താൽ മതി ..ഈ വല്യ മാല ഒന്നും വേണ്ട ..മഞ്ജുസിനു ബോറാ “
അവളുടെ ചുരിദാറിനു മീതേക്കായി മാറിനും താഴേക്കായി തൂങ്ങുന്ന മാല നോക്കി ഞാൻ ചിരിയോടെ പറഞ്ഞു .
“നീ ആള് കൊള്ളാല്ലോടാ…”
എന്റെ അഭിപ്രായം കേൾക്കാൻ കൊതിച്ചെന്ന പോലെ കാത്തിരുന്ന മഞ്ജുസ് എന്നെ കുനിഞ്ഞു ചുണ്ടിൽ ചുംബിച്ചു.
“ഇതൊക്കെ പറയുന്നതല്ലാതെ നീ ഒന്നിനും സമ്മതിക്കുന്നില്ലല്ലോ ”
ഞാൻ അവളെ പരിഭവത്തോടെ നോക്കി…
“കവി …കുറച്ച ദിവസം കൂടെ അല്ലെ ഉള്ളു…ഒന്ന് ക്ഷമിക്കേടാ ”
അവൾ വീണ്ടും കൊഞ്ചി..
“നീ ഇത് പറയാൻ തുടങ്ങീട്ട് നാല് മാസം കഴിഞ്ഞു ”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു .
“നീ മിണ്ടാതെ കിടന്നേ ..”
മഞ്ജു പെട്ടെന്ന് ചിരിയോടെ എന്റെ നെഞ്ചിലേക്ക് തല വെച്ചുകൊണ്ട് കിടന്നു . ഞാൻ അവളുടെ നെറുകയിൽ കൈകൊണ്ട് തഴുകി കിടന്നു ..
“സത്യം പറഞ്ഞ കല്യാണം വേണ്ടിയിരുന്നില്ല …”
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞപ്പോൾ മഞ്ജു എന്നെ മുഖം ഉയർത്തി നോക്കി..
“അതെന്താ ?”
അവൾ സംശയത്തോടെ നോക്കി…
“അല്ല ..ഇനിയിപ്പോ ലൈഫ് ലോങ്ങ് നിന്നെ സഹിക്കണ്ടേ ..”