മഞ്ജു സ്വല്പം ദേഷ്യത്തോടെ പറഞ്ഞു വലതു തോളിലൂടെ മുന്നിലൊട്ടിട്ട മുടിയിൽ തഴുകി ..
“ഒന്പതോകെ ആയോ ?”
ഞാൻ ഞെട്ടലോടെ പുതപ്പു ദേഹത്ത് നിന്നും വലിച്ചു മാറ്റി അവളെ നോക്കി..
“മ്മ്…ആയി..”
മഞ്ജുസ് ഗൗരവത്തിൽ പറഞ്ഞു..
“ഓ…ഷിറ്റ് ..എന്താ അടിയിലെ അവസ്ഥ ..?”
ഞാൻ സംശയത്തോടെ അവളെ നോക്കി..
“കുഴപ്പം ഒന്നുമില്ല ..ആ പെണ്ണുങ്ങള് വല്ലോം പറഞ്ഞ മൈൻഡ് ചെയ്യണ്ട…”
മഞ്ജുസ് കട്ടായം പറഞ്ഞു എന്നെ എണീപ്പിച്ചു ഉന്തി തള്ളി ബാത്റൂമിലേക്ക് നീക്കി . പിന്നെ പുറത്തു എനിക്കായി വെയിറ്റ് ചെയ്ത ബെഡിൽ ഇരുന്നു..
എല്ലാം കഴിഞ്ഞു റെഡി ആയി പതിനഞ്ചു മിനുട്ടിനുള്ളിൽ ഞാൻ അവളോടൊപ്പം താഴേക്കിറങ്ങി . ഒരു കറുത്ത ടി-ഷർട്ടും ഒരു ഡബിൾ മുണ്ടും ആണ് ഞാൻ എടുത്തുടുത്തത്.
ഞാൻ വിചാരിച്ച പോലെ തന്നെ അടിയിൽ എത്തിയപ്പോൾ മഞ്ജുസിന്റെ കസിൻസ് ഒകെ ഒരുമാതിരി ആക്കിയ നോട്ടവും ചിരിയുമൊക്ക ആയിരുന്നു…
“മ്മ് ..മ്മ്….ഉഷാറായില്ലേ ഫസ്റ്റ് നൈറ്റ് ഒകെ..”
“നല്ല ക്ഷീണം കാണും ലെ..”
എന്നൊക്കെ അവറ്റകൾ എന്റെ അടുത്ത് വന്നു അടക്കം പറയുന്നുണ്ട്. ഞാൻ അതിനു ചിരിച്ചു കാണിച്ചു കൊണ്ട് മഞ്ജുസിനെ തറപ്പിച്ചൊന്നു നോക്ക്കും ..
അവൾ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു എല്ലാം കണ്ണടക്കാൻ പറയും . ഇവറ്റകളുടെ ശല്യത്തിനിടെ ഞാൻ ബ്രെക് ഫാസ്റ്റ് ഒരുവിധം കഴിച്ചു തീർത്തു . പിന്നെ നേരെ ഉമ്മറത്തേക്ക് . അച്ഛനുമായും മഞ്ജുസിന്റെ ഇളയച്ഛന്മാരുമായും മാമന്മാരുമായുമൊക്കെ പതിവു കുശലം പറച്ചിൽ…
പിന്നെ അമ്മയും മുത്തശ്ശിയും അങ്ങനെ സമയം കളയും . വേറെ അവിടെ ഒന്നും ചെയ്യാനില്ലല്ലോ . ഉച്ചക്ക് ശേഷം ഞാനും മഞ്ജുവും ചുമ്മാ പുറത്തൊക്കെ ഒന്ന് കറങ്ങി . പിന്നെ വൈകീട്ട് മുത്തശ്ശിയുമായി അടുത്തുള്ള ക്ഷേത്രത്തിൽ പോയി തൊഴുതു .
എന്റെ തമാശകളും കുട്ടികളിയും ഒകെ മുത്തശിക്ക് ഇശ്ശി പിടിച്ചിരിക്കുണു!
“ഇയാളെ എന്താ വീട്ടിൽ വിളിക്യാ ?”
അമ്പലത്തിൽ പ്രദക്ഷിണം വെക്കുന്നതിനിടെ മുത്തശ്ശി എന്നോടായി തിരക്കി
മഞ്ജുസും ഒപ്പമുണ്ട് . സെറ്റ് സാരിയാണ് മുത്തശ്ശിയുടെ വേഷം . മഞ്ജുസ് നോർമൽ ആയിട്ടുള്ള ഒരു ചുരിദാർ ആണ് . ഞാൻ മുണ്ടു മാത്രമേ ഉടുത്തിട്ടുള്ളു..ഷർട്ട് ബട്ടൻസ് അഴിച്ചു ഒരു തോളിൽ തൂക്കിയിട്ടിട്ടുണ്ട് .
“വീട്ടില് കണ്ണൻ എന്ന വിളിക്യാ…എന്താ മുത്തശ്ശി ?”
ഞാൻ ചിരിയോടെ തിരക്കി..
“ഏയ് ഒന്നൂല്യ..വെറുതെ..ഇപ്പൊ ഉള്ള പേരിനേക്കാളും സുഖം അതന്ന്യാ”
മുത്തശ്ശി ചിരിയോടെ പറഞ്ഞു..
“ഭഗവാന്റെ പേരല്ലേ ..കണ്ണൻ ..”