“ആഹ്…ഞാൻ ചുമ്മാ ഒരാഗ്രഹം പറഞ്ഞതല്ലേ..”
അവൾ നുള്ളിയ വേദന കടിച്ചു പിടിച്ചു ഞാൻ ചിരിയോടെ പറഞ്ഞു ..
“ആണോ…എന്ന എന്റെ ഏട്ടന് വേണ്ടി മഞ്ജുസ് പാൽ എടുക്കട്ടേ ..”
അവൾ നാണം അഭിനയിച്ചുകൊണ്ട് കള്ളച്ചിരിയോടെ പറഞ്ഞു..ഒരു ആക്കിയ ഫീൽ ഉണ്ട് ആകെ മൊത്തം !
“അയ്യേ ..ഇതൊരുമാതിരി എന്നെ കളിയാക്കുന്ന പോലെ ഉണ്ട്…”
ഞാൻ അവളുടെ മട്ടും ഭാവവും കണ്ടു പറഞ്ഞു ..
“ഒന്ന് പോടാ…അല്ലെങ്കിലിപ്പോ നിന്നെ ഞാൻ ഏട്ടാ ന്നു വിളിക്കാൻ പോവല്ലേ ..”
മഞ്ജുസ് ചിരിച്ചുകൊണ്ട് എന്നെ കെട്ടിപിടിച്ചു…
“എനിക്കെന്റെ കവി മതി ..”
അവൾ മുഖം എന്റെ നെഞ്ചിലേക്ക് പൂഴ്ത്തികൊണ്ട് പറഞ്ഞു ..
“ആഹ്..മതിയെങ്കി മതി…”
ഞാനും പറഞ്ഞു ..
“പക്ഷെ നമ്മള് മാത്രം ഉള്ളപ്പോ വേണെങ്കി ഒരു കോമെഡിക്ക് ഞാൻ വിളിക്കാവേ..”
മഞ്ജുസ് വീണ്ടും കുറുമ്പൊടെ എന്നെ മുഖം ഉയർത്തി നോക്കി..
“ഓഹ്..വേണമെന്നില്ല…”
ഞാൻ ചിരിയോടെ പറഞ്ഞു..
“അങ്ങനെ പറയല്ലേ ഡാ…..സോറി..ഏട്ടാ ..”
മഞ്ജുസ് എന്നെ ശുണ്ഠി പിടിപ്പിക്കാനായി ഓരോന്ന് പറയാൻ തുടങ്ങി…
“ആഹാ..അസ്സലായിട്ടുണ്ട്..”
ഞാൻ അവളെ പ്രോത്സാഹിപ്പിച്ചു..
“ആണോ ഏട്ടാ ..?”
അവൾ ഒരുമാതിരി പഴയ സിനിമയിലെ ഷീലയെ പോലെ എക്സ്ട്രാ നാണം വിതറികൊണ്ട് എണീറ്റിരുന്നു തിരക്കി..
“ദേ ഒരു ചവിട്ടങ്ങു തന്നാൽ ഉണ്ടല്ലോ ..മതി മതി…”
ഞാൻ അവളുടെ മടിയിലേക്ക് പെട്ടെന്ന് തല ചേർത്ത് കിടന്നുകൊണ്ട് പറഞ്ഞു…
“എന്താ ഏട്ടാ ഇങ്ങനൊക്കെ പറയണേ…”
മഞ്ജുസ് വീണ്ടും വിട്ടില്ല..
“ഹോ..എന്റെ മഞ്ജുസെ ഞാൻ ചുമ്മാ പറഞ്ഞതാ..ഒന്ന് നിർത്തോ”
ഞാൻ അവളുടെ മടിയിൽ കിടന്നുകൊണ്ട് തന്നെ തൊഴുതു…അതുകണ്ടപ്പോൾ അവളൊന്നു കുലുങ്ങി ചിരിച്ചു..
പിന്നെ അകയ്യെത്തിച്ചു പാലിന്റെ ഗ്ലാസ് എടുത്തു .
“ഡാ..എനിക്ക് ഉറക്കം വരുന്നുണ്ട്…ഞാൻ കിടന്നോട്ടെ ?”
മഞ്ജുസ് ഗ്ളാസ് അടച്ചു വെച്ച അടപ്പു മാറ്റിക്കൊണ്ട് പറഞ്ഞു.
“എനിക്കും ഈ പറഞ്ഞ സാധനം ഒക്കെ ഉണ്ട് ..”
ഞാനും പതിയെ പറഞ്ഞു…
“ഓ…”