ഞാനവളെ നോക്കി ചിരിച്ചു..
“പോടാ..നീ എന്നോട് മിണ്ടണ്ട..”
അവൾ ദേഷ്യത്തോടെ എന്റെ അടുത്തുന്നു മാറി നിന്നു . പിന്നെ ആശ്വസിപ്പിക്കാൻ ഞാൻ അടുത്തേക്ക് പോണം .
“മഞ്ജുസെ …സോറി…ഞാൻ ഇനി ശ്രദ്ധിക്കാം..എനിക്ക് അവരെ ഒകെ അറിയാതോണ്ടല്ലേ ”
ഞാൻ അവളുടെ കയ്യിൽ തോണ്ടി പറയും..
അലങ്കരിച്ച സ്റ്റേജിലെ സിംഹാസനത്തിൽ ഇരുന്നു ബോറടിക്കുമ്പോഴുള്ള എണീറ്റ് നടത്തത്തിൽ ആണ് ഈ കാര്യങ്ങളൊക്കെഅരങ്ങേറുക ..
വീണ്ടും ആരേലും വന്നൽ ഞങ്ങൾ ചിരിച്ചു കളിച്ചു നിക്കും ..അവരെ ബോധിപ്പിക്കണമല്ലോ !എല്ലാം കഴിഞ്ഞപ്പോഴേക്കും നിന്നും ഇരുന്നുമൊക്കെ ഞങ്ങൾ നന്നേ ക്ഷീണിച്ചിരുന്നു. പിന്നെ രണ്ടു ദിവസത്തെ ഉറക്ക ചടവും ഉണ്ട് . എല്ലാം കഴിഞ്ഞു ഒരു ഭാഗത്തു സൈഡ് ആയാൽ മതി എന്ന് അവസ്ഥയിലായിരുന്നു ഞാനും മഞ്ജുസും .
എട്ടുമണി കഴിഞ്ഞതോടെ ഏറെക്കുറെ എല്ലാം അവസാനിച്ചു . അടുത്ത വേണ്ടപ്പെട്ട ബന്ധുക്കൾ ഒഴികെയുള്ളവരൊക്കെ മടങ്ങി തുടങ്ങി . ഞാൻ ഞങ്ങൾക്കായി പറഞ്ഞു വെച്ചിരുന്ന റൂമിൽ കയറി എന്റെ ഡ്രസ്സ് ഒകെ അഴിച്ചിട്ട് ഒരു സാധാരണ ഡബിൾ മുണ്ടും ഷർട്ടും ബാഗിൽ നിന്നു എടുത്തുടുത്തുകൊണ്ട് തിരികെ ഉമ്മറത്ത് വന്നിരുന്നു .
മഞ്ജു കസിൻ സിസ്റ്റേഴ്‌സുമായി സൊറ പറഞ്ഞു അകത്തു ഹാളിൽ ഇരിപ്പുണ്ട് . അവളുടെ അച്ഛനുമായും ഇളയച്ഛന്മാരുമായും മാമന്മാരുമൊക്കെ ആയും ഞാൻ സംസാരിച്ചു കുറച്ചു നേരം ഉമ്മറത്തിരുന്നു .ഭക്ഷണം ഒകെ എല്ലാവരും റീസെപ്‌ഷനിൽ വെച്ചു തന്നെ കഴിച്ചതാണ് . അതുകൊണ്ട് ഇനി അതിനു വേണ്ടി കാത്തിരിക്കേണ്ട .
ഒടുക്കം പത്തുമണി ഒക്കെ ആയപ്പോൾ എന്നോട് അവരൊക്കെ റൂമിലോട്ടു പൊക്കോളാൻ പറഞ്ഞു .
“മോനെ…നല്ല ക്ഷീണം കാണും…മോൻ പോയി കിടന്നോ ..”
സംസാരത്തിനിടെ മഞ്ജുവിന്റെ അച്ഛൻ പതിയെ എന്റെ പുറത്തു തട്ടികൊണ്ട് പറഞ്ഞു . പുള്ളിയുടെ അടുത്ത് മറ്റൊരു കസേരയിലിരുന്നു എല്ലാവരുമായും സംസാരിച്ചിരിക്കുകയായിരുന്നു ഞാൻ .
മഞ്ജുസ് അകത്തു പെൺ പടകളുടെ നടുക്കാണ് .
അച്ഛൻ അങ്ങനെ പറഞ്ഞതും അതിന്റെ അർഥം മനസിലായെന്നോണം ബാക്കിയുള്ളവരൊക്കെ ചെറിയ പുഞ്ചിരി തൂകി..ആദ്യരാത്രി എന്ന സങ്കൽപം ആണല്ലോ !