മേഘ അവനെയും കൊണ്ട് റൂം കാണിക്കാൻ മുകളിലേക്ക് പോയി ………. അവൻ റൂമിൽ കയറി ……. ജനാലയിലൂടെ അവനാ പുളിമരം നോക്കി നിന്നു ……….
മേഘ ……… ഇനി പുളിമരം കണ്ടില്ലെന്നു വേണ്ട ……..
അവനാ പുളിമരം നോക്കി കുറേനേരം നിന്നു ……….
അവൾ ഋഷിയോടു ചോദിച്ചു
മേഘ ……. ഇതുവരെ പുളിമരം ആസ്വദിച്ചു തീർന്നില്ലേ?
ഋഷി ……. ചേച്ചി എനിക്കൊരു സിഗരറ്റ് വലിക്കണം …… ഞാൻ എവിടെനിന്ന വലിക്കണ്ടത് ……..
മേഘ ……. ഇവിടെ കുട്ടികളാരും സിഗററ് വലിക്കാറില്ല ……..നിനക്കത്രക്ക് നിർബന്ധമാണെങ്കിൽ ……. ആ ബാൽക്കണിയിൽ നിന്നു വലിച്ചോ …………. ഡാ ……
ഡാ ….. ആരും കാണണ്ട കേട്ടോ ……. നിയപ്പോ സിഗററ്റൊക്കെ വലിക്കുമല്ലേ …….. വേറെ ….. എന്തൊക്കെയുണ്ട് കയ്യിൽ …….. ക്യാനഡയല്ലേ എല്ലാ തെമ്മാടിത്തരങ്ങളും കാണും കയ്യിൽ ………..അല്ലെ
ഋഷി………. എന്ത് തെമ്മാടിത്തരം ………. ഈ പറയുന്ന എല്ലാ തെമ്മാടിത്തരങ്ങളെല്ലാം മനുഷ്യന് ആവശ്യമുള്ളതല്ലേ? ……. അതുകൊണ്ടു ഒന്നും തെമ്മാടിത്തരമല്ല എൻറെ മേഘചേച്ചി ………..
മേഘ …… ഉം ……ശരി ശരി …….. പിന്നെ നീ താഴെ ഇരുന്നോ………… ഞാൻ എന്റെ ഈ സാധനങ്ങൾ ഇവിടുന്നു മാറ്റട്ടെ …… എന്നിട്ടു നിനക്ക് ഞാൻ ഈ റൂം ക്ളീൻ ചെയ്തു തരാം ………. ഞാനാ ഈ റൂം ഉപയോഗിച്ചുകൊണ്ടിരുന്നത് …..
ഋഷി ……. ചേച്ചി രണ്ടു റൂം ഇല്ലേ ……. ചേച്ചി ഒരു റൂമിൽ കിടന്നോ …….. എനിക്കാ സ്റ്റഡി റൂം തന്നെ ധാരാളം …… ചേച്ചി സാധനമൊന്നും മാറ്റാൻ നിൽക്കണ്ട ………. ഞാൻ കുറച്ചു ദിവസമല്ല കാണുള്ളൂ ……..
മേഘ ……….. വേണ്ടടാ ….. ചേട്ടൻ രണ്ടുദിവസം കഴിഞ്ഞു വരും …… പിന്നെയും സാധനങ്ങൾ മാറ്റണമല്ലോ ………
ഋഷി ………. ചേട്ടൻ എത്ര ദിവസം കാണും ………..
മേഘ ………. ഒരാഴ്ചയെന്ന പറഞ്ഞത് ……….ഇനി എത്ര ദിവസം കാണുമെന്നറിയില്ല ……….
ഋഷി ……. അപ്പോഴത്തെ കാര്യമല്ലേ ………. അപ്പൊ എനിക്കിവിടെയെല്ലാം പരിചയം ആകും ……… അപ്പൊ ഞാൻ എവിടെയെങ്കിലും പോയി കിടന്നോളാം ……… അതിനു വേണ്ടി ചേച്ചി ബുദ്ധിമുട്ടണ്ട ………….. ഞാൻ എന്റെ ബാഗുകൾ എടുത്തിട്ടുവരാം ……… ചേച്ചി ആ സ്റ്റഡി റൂം ഒന്ന് ക്ളീൻ ചെയ്തോ ………….
മേഘ ……… ഓക്കേ ഡാ ……… നീ ബാഗ് എടുത്തിട്ട് വരുമ്പോൾ ഞാൻ ക്ളീൻ ചെയ്തിടാം ……… പിന്നെ നീ സിഗരറ്റ് വലിക്കുന്നത് സൂക്ഷിച്ചുവേണം ……….. അമ്മാവന്മാരുടെ മുന്നിൽ വലിക്കുന്നത് ഇവിടെത്തെ കൽച്ചറിന് ചേർന്നതല്ല ……… നമ്മൾ അവരെയൊക്കെ ബഹുമാനിക്കണം