അവൻ പഴയതുപോലെ തന്നെ അവളെ വീണ്ടും കണ്ണിറുക്കി കാണിച്ചു ……………
അപ്പോഴേക്കും രാജുവും രഘുവും അവിടെ എത്തി …………….. പുറത്തെ കിണറിൽനിന്നും വെള്ളം കോരി കാലും കയ്യും കഴുകി അവർ വരാന്തയിലേക്കെത്തി …………..
രഘു ……….. ആരാ ………. മനസിലായില്ല ……….
അതിനവൻ മറുപടി പറഞ്ഞില്ല വെറുതെ ഒന്ന് ചിരിക്കുകമാത്രം ചെയ്തു …………
രാജു ………. എവിടെയോ കണ്ട ഒരു മുഖപരിചയം ………… ഇതിനുമുൻപ് ഇവിടെ വന്നിട്ടുണ്ടോ?………….
അതിനവർ മറുപടി നൽകി ………… ഇല്ല
രഘു ……… യെന്ത പേര് ………… എവിടെയാ സ്ഥലം……….
എന്റെ പേര് ഋഷി…………. ഇത്തിരി ദൂരത്തുനിന്നാണ് വരുന്നത്
അപ്പോയെക്കും അകത്തുള്ള എല്ലാവരും വരാന്ത വാതിൽക്കൽ എത്തിയിരുന്നു
രാജു ……. മോന്റെ അച്ഛനും അമ്മയും
രാജു …….. അവർ കാനഡയിൽ ആണ് …………… അച്ഛൻ ……. രാജഗോപാൽ ……..
അവനൊന്നു നിർത്തി എന്നിട്ടു മെല്ലെ പറഞ്ഞു ……….. അമ്മ …….. ജയന്തി പുത്തൻപുരക്കൽ
രണ്ടു സഹോദരൻ മാരുടെയും കണ്ണുകൾ നിറഞ്ഞു ………. രണ്ടു പേരുംകൂടി അവനെ കെട്ടിപ്പിടിച്ചു ……
രഘു …….. മോനെ ….. ഞങ്ങൾ എന്തുചെയ്തിട്ടാ ………. അവൾക്കു ഞങ്ങളെ ഉപേക്ഷിച്ചു പോകാൻ തോന്നിയത് …….. അവൾ ഒരു വാക്ക് പറഞ്ഞിരുന്നെങ്കിൽ അവളുടെ വിവാഹം ഞങ്ങൾ നടത്തികൊടുക്കില്ലായിരുന്നോ?……. ഞങ്ങൾ എന്തോരം വിഷമിച്ചെന്നറിയാമോ ……….. പക്ഷെ മോൻ ഞങ്ങളെ ഓർത്തല്ലോ …….. വളരെ നന്ദിയുണ്ട് ……….. അമ്മയ്ക്കും അച്ഛനും സുഖമാണല്ലോ മോനെ അവളുവിളിക്കുമ്പോൾ ഞങ്ങൾക്ക് ഫോൺ ഒന്ന് തരണേ ……….
വീട്ടിലേക്ക് കയറിയതും രഘു ചേട്ടത്തിയോടായി പറഞ്ഞു ………. കുഞ്ഞു യാത്രചെയ്തു ക്ഷീണിച്ചു വരുന്നതല്ല അവനുവല്ലതും കഴിക്കാൻ കൊടുക്ക് ………….
അവനെ ആഹാരം കഴിപ്പിക്കുന്നതിനായി ഡൈനിങ്ങ് റൂമിലേക്ക് കൊണ്ടുപോയി …… കഴിക്കുന്നതിനായി മേഘ പ്ളേറ്റ് കൊണ്ടുവച്ചു ………… അപ്പോൾ മേഘ പറഞ്ഞു ഇവിടെ കഴിക്കുന്നതിനു മുൻപ് കയ്യ് കഴുകുന്ന ശീലം ഈ നാട്ടിലുണ്ട്
ഋഷി …… ഓഹ് ……ഞാനതു മറന്നു ………… എനിക്കൊരു സ്പൂൺ കൂടി വേണം അതും കഴുകിയേക്കാം ………….
മേഘ ………… നീ ആളുകൊള്ളാമല്ലോ ……. എന്തെങ്കിലും പറഞ്ഞാൽ അതിനു എതിർവ പറഞ്ഞില്ലെങ്കിൽ ഭയങ്കര ബുദ്ധിമുട്ടുതന്നാലാണല്ലേ?……….. ഡാ ചെക്കാ ……..നീ എന്തു ചെയ്യുന്നു …….
ഋഷി …….. ഞാൻ ജസ്റ്റ് ഫിനിഷ്ഡ് മൈ എഞ്ചിനീയറിംഗ് …… ആൻഡ് വെയ്റ്റിംഗ് ഫോർ ജോബ് …………