അഞ്ജു പറഞ്ഞുകൊണ്ട് മഞ്ജുസിനെ പെട്ടെന്ന് കെട്ടിപിടിച്ചു . ഇവര് ഇത്ര പെട്ടെന്ന് ജോയിന്റ് ആകുമെന്ന് ഞാനും ഓർത്തില്ല .മഞ്ജുവും അത് അത്ര പെട്ടെന്ന് പ്രതീക്ഷിച്ചില്ലെന്നു അവളുടെ മുഖ ഭാവം കണ്ടപ്പോൾ എനിക്ക് തോന്നി..
“ചേച്ചിക്ക് ഇതിന്റെ ഒകെ വല്ല ആവശ്യം ഉണ്ടായിരുന്നോ ..ഇവനോ ബുദ്ധിയില്ല..”
അഞ്ജു കെട്ടിപിടിച്ചുകൊണ്ട് തന്നെ അവളുടെ കാതിൽ പറഞ്ഞപ്പോൾ മഞ്ജുസ് പതിയെ പുഞ്ചിരിച്ചു .
“പറ്റി പോയി കൊച്ചെ …”
മഞ്ജുസ് അവളെ അടർത്തി മാറ്റി ചിരിയോടെ പറഞ്ഞു .
അഞ്ജു അവളെ തന്നെ അടിമുടി നോക്കി . അത് കണ്ടെന്നോണം മഞ്ജുസ് പുരികം ഉയർത്തി അവളെ ചോദ്യ ഭാവത്തിൽ നോക്കി..
“എന്താ കുട്ടി നോക്കുന്നെ..എന്നോട് ദേഷ്യം ഒന്നുമില്ലല്ലോ അല്ലെ.?”
മഞ്ജു സംശയത്തോടെ ചോദിച്ചു .
“ഏയ് ഇല്ല…എനിക്ക് ഒരു ദേഷ്യവും ഇല്ല…വീട്ടിലൊക്കെ എങ്ങനെ ആവുംന്നു അറിയില്ല .പിന്നെ ചേച്ചി നല്ല ഗ്ലാമർ ആണല്ലോ..”
എല്ലാം പറഞ്ഞു കഴിഞ്ഞു അവൾ മഞ്ജുസിനെ ഒന്ന് പൊക്കി . അത് കേട്ടപ്പോൾ മഞ്ജുസ് എന്നെയൊന്നു ഇടം കണ്ണിട്ടു നോക്കി..ഞാൻ ആ കാര്യം പറഞ്ഞു അവളുമായി ഉടക്കുന്നതാണല്ലോ . അത് മനസിലായെന്നോണം ഞാൻ പുച്ഛം മുഖത്ത് വാരി വിതറി നിന്നു ..
അഞ്ജുവിന്റെ ആ വിശേഷണത്തിന് മഞ്ജു ഒന്ന് ചിരിക്കുക മാത്രം ചെയ്തു .
“ചേച്ചിക്ക് വേറെ ആരേം കിട്ടിയില്ലേ …എന്റെ ആങള ആയോണ്ട് പറയുന്നതല്ല ..ഒരു ഉപകാരവുമില്ലാത്ത ജന്തു ആണ് ..”
അഞ്ജു എന്നെ നോക്കി മഞ്ജുവിന്റെ അടുത്ത് തട്ടിവിട്ടു . ഒരു ചവിട്ടു കൊടുക്കാൻ ആണ് തോന്നിയത് . മഞ്ജുസ് അത് കേട്ട് ചിരിച്ചു എന്നെ ഒരു ആക്കിയ നോട്ടം നോക്കി..
“സാരല്യ ..ഈ ജന്തുവിനെ എനിക്ക് അത്ര ഇഷ്ടായിപ്പോയി ..പിന്നെ എന്റെ കാര്യം ഒക്കെ അവൻ പറഞ്ഞില്ലേ ”
മഞ്ജു സ്വല്പം വിഷമത്തോടെ തിരക്കി..
“ആഹ്..അതൊക്കെ കള ചേച്ചി…”
അവളുടെ മുഖം വല്ലാതായപ്പോൾ അഞ്ജു പന്തികേടോടെ എന്നെ നോക്കി .
പിന്നെ ഞങ്ങൾക്കായി ഒഴിഞ്ഞു തരാൻ വേണ്ടി വഴിപാടു ചീട്ടാക്കാൻ പോകുവാണെന്നു പറഞ്ഞു .
“ചേച്ചി ..നിങ്ങള് സംസാരിക്ക്..ഞാനീ വഴിപാടൊക്കെ പറഞ്ഞിട്ട് വരാവേ ”
അഞ്ജു അവളെയും എന്നെയും മാറിമാറിനോക്കികൊണ്ട് പറഞ്ഞു കൗണ്ടറിനു അടുത്തേക്ക് ഓടി .