ഞങ്ങൾ ചെല്ലുമ്പോൾ മഞ്ജുസ് വഴിപാട് കൗണ്ടറിൽ ആയിരുന്നു . അകത്തു കയറിയതുകൊണ്ട് മൊബൈൽ സൈലന്റ് ആക്കിയെന്നു തോന്നുന്നു. വിളിച്ചിട്ട് എടുത്തില്ല . അങ്ങനെ അവളെ കാണാതെ വന്നപ്പോൾ ഞങ്ങൾ രണ്ടും കൽപ്പിച്ചു ഒന്ന് ചുറ്റി നോക്കി .
ഒരു വെളുത്ത നിറത്തിൽ ചുവന്ന മഞ്ചാടി കുരു കണക്കെയുള്ള പുള്ളികൾ ഉള്ള ചുരിദാറും , വെളുത്ത പാന്റും ആണ് അവളുടെ വേഷം . വഴിപാട് രസീതുകളുമായി അവൾ ഒരുവശത്തേക്ക് തെന്നിവീണ മുടിയിഴ നീക്കികൊണ്ട് ഞങ്ങളെ കണ്ടപ്പോൾ ചിരിച്ചു കാണിച്ചു ..
അഞ്ജു അവളെ നോക്കി ചിരിച്ചു..ഞാൻ അവയുടെ പുറകിലായി നിന്നുകൊണ്ട് അഞ്ജു കാണാതെ കൈ ഉയർത്തി “ഹായ് ” എന്ന് കാണിച്ചു ..മഞ്ജുസ് അത് നോക്കി ചിരിച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു..നഗ്നപാദയായുള്ള വരവാണ് ..
മഞ്ജുസിന്റെ കാണാൻ ചേലുള്ള അഴക് നോക്കി അഞ്ജു വരും കാല ഏടത്തിയമ്മയെ കണ്ണിമവെട്ടാതെ നോക്കി ..
“ശരിക്കും പറ ..നീ ഇതെങ്ങനെ ഒപ്പിച്ചു ..ഒരു മാച്ചും ഇല്ല ..”
മഞ്ജുസ് അടുത്തേക്ക് എത്തുന്നതിനു മുൻപായി അഞ്ജു എന്നോട് ചേർന്ന് നിന്നു സ്വകാര്യം പോലെ തിരക്കി .
“ഒന്ന് പോടി..എനിക്കെന്താ ഒരു കുറവ്..”
ഞാനവളുടെ കത്തിൽ പല്ലിറുമ്മമികൊണ്ട് മഞ്ജുസിനെ നോക്കി ചിരിച്ചു ഭാവിച്ചുകൊണ്ട് തിരക്കി..
“നിനക്കു കുറവ് മാത്രല്ലേ ഉള്ളു , ബുദ്ധിയടക്കം …”
അഞ്ജു കിട്ടിയ ഗ്യാപ്പിൽ എനിക്കിട്ടു താങ്ങിക്കൊണ്ട് പറഞ്ഞു..
“വേണ്ട പന്നി ..”
ഞാനവളുടെ കയ്യിൽ പതിയെ നുള്ളികൊണ്ട് പറഞ്ഞു..അഞ്ജു ഒന്ന് ചിണുങ്ങിക്കൊണ്ട് നിൽക്കെ മഞ്ജുസ് ഞങ്ങളുടെ അടുത്തെത്തി..
അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് അഞ്ജുവിനെ നോക്കി . അടുത്തെത്തിയതും ചെറിയ പരിഭ്രമം ഒക്കെ ഉണ്ട് ടീച്ചർക്ക് ..
“ഹായ്..”
മഞ്ജുസ് പതിയെ പറഞ്ഞുകൊണ്ട് അഞ്ജുവിനു നേരെ കൈനീട്ടി..
അഞ്ജു എന്നെ ശ്രദ്ധിക്കാതെ നേരെ മഞ്ജുസിന്റെ കൈപിടിച്ചെടുത്തു.
“ഹലോ..”
അവൾ ചിരിയോടെ മഞ്ജുസിനെ സ്വീകരിച്ചു..
“മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ …”
അഞ്ജുവിന്റെ പിറന്നാൾ സൂചിപ്പിച്ചുകൊണ്ട് മഞ്ജുസ് നിറഞ്ഞ ചിരിയോടെ പറഞ്ഞു .
“താങ്ക്സ് ചേച്ചി…”