ഞാൻ കരഞ്ഞുകൊണ്ട് പറഞ്ഞതും അമ്മയും അഞ്ജുവും എന്റെ അടുത്തേക്ക് ഓടി വന്നു..ആദ്യമായിട്ടും അവസാനമായിട്ടും ഞാൻ ഫീൽ ചെയ്തു കരഞ്ഞത് അന്നാണ്..എന്റെ പക്വത ഇല്ലായ്മ കൊണ്ടോ എന്തോ….
“നിങ്ങളെ പോലെ തന്നെ എനിക്ക് മഞ്ജുസിനേം ഇഷ്ടാ…ഇനിയിപ്പോ പോയി ചാവാൻ ആണെന്കി അതും ചെയ്യാം..അച്ഛൻ പറഞ്ഞ മതി..”
ഞാൻ അപ്പോഴത്തെ ആവേശത്തിൽ അങ്ങ് പറഞ്ഞതും..അച്ഛൻ വീണ്ടും എണീറ്റ് വന്നു…എന്നെ അടിക്കാനായി വന്നെങ്കിലും എല്ലാരും ചേർന്ന് അങ്ങേരെ പിടിച്ചു മാറ്റി..
“ഹാ..ഇങ്ങു വാ അളിയാ..
അങ്ങോട്ട് മാറി നിലക്ക് മനുഷ്യ..
അച്ഛാ വേണ്ട അച്ഛാ …”
അങ്ങനെ അമ്മയും അഞ്ജുവും കൃഷ്ണൻ മാമയുമൊക്കെ മാറി മാറി പറയുന്നത് കണ്ണടച്ച് നിൽക്കുന്ന എനിക്ക് കേൾക്കാമായിരുന്നു..
“ഹാ….ഇത്ര ആയിട്ടും അവന്റെ അഹങ്കാരം കണ്ടില്ലേ…എന്ന ചാവേടാ …പോയി ചാവ് നീ..നാണം കെട്ടവൻ ”
അവർ പിടിച്ചു മാറ്റുന്നതിനിടെ അച്ഛൻ വീണ്ടും പറഞ്ഞു..
ദേഷ്യവും സങ്കടവും പിന്നെ അപ്പൊ തോന്നിയ മണ്ടത്തരവും !
“ആ ചാവും….ഇപ്പൊ തന്നെ ചത്തു തരാം..സന്തോഷം ആവൂലോ നിങ്ങൾക്കൊക്കെ “
അവരെല്ലാം നിശബ്ദമായ നിമിഷം ഞാൻ പൊട്ടിത്തെറിച്ചു പറഞ്ഞു. പിന്നെ ഡൈനിങ് ടേബിളിലിരുന്ന ആപ്പിളൊക്കെ മുറിക്കാൻ വെക്കുന്ന കത്തിയിലേക്ക് നോക്കി…
അത് മനസിലായെന്നോണം കുഞ്ഞാന്റിയും അമ്മയുമൊക്കെ എന്നെ പിടിച്ചു മാറ്റാൻ വന്നു..പക്ഷെ അപ്പോഴേക്കും എന്റെ വാശി വിജയിച്ചിരുന്നു…കത്തി എടുത്തു ഇടം കയ്യിലെ ഞെരമ്പില് അറഞ്ചം പുറഞ്ചം വരഞ്ഞു !
നല്ല നൈസ് ആയിട്ട് ചോര ചീറ്റി ..
“അയ്യോ…കണ്ണാ…
എടാ മോനെ.എന്ത് പണിയാട ഈ കാണിച്ചേ….
കണ്ണേട്ടാ …
അമ്മയുടെയും കൃഷ്ണൻ മാമയുടെയും , അഞ്ചുവിന്റെയും വാക്കുകൾ. കുഞ്ഞാന്റിയുടെ നിലവിളി..അച്ഛന്റെ ഞെട്ടി തരിച്ച മുഖം !
അത്രയും എനിക്ക് നല്ല ഓര്മ ഉണ്ടായിരുന്നു..ഒരാവേശത്തിലെടുത്തു മുറിക്കുവേം ചെയ്തു..ഇനി പേടിച്ചു നിലവിളിക്കാൻ ഒക്കുമോ….ഞാൻ കയ്യിലെ ചോര നോക്കി ഇപ്പൊ ചാവുമെന്ന പോലെ നിന്നു വിറക്കാൻ തുടങ്ങി ! ബെസ്റ്റ് കോമഡി….
അപ്പോഴേക്കും അമ്മയും കുഞ്ഞാന്റിയും കൃഷ്ണൻ മാമയുമൊക്കെ എന്നെ വന്നു പിടിച്ചു കത്തി കയ്യിൽ നിന്നും വാങ്ങി വലിച്ചെറിഞ്ഞു…കൃഷ്ണൻ മാമ മുണ്ടു കീറി എന്റെ കൈ തുണി കൊണ്ടു കെട്ടി..