ഞാൻ കട്ടായം പറഞ്ഞു…
അതോടെ അച്ഛൻ സർവ നിയന്ത്രണവും വിട്ടു മുന്നോട്ടാഞ്ഞു എന്റെ മോന്തക്കിട്ടൊന്നു പൊട്ടിച്ചു…എന്താ കണ്ണിൽ നിന്നു പൊന്നീച്ച പാറിയ അടി !
“തർക്കുത്തരം പറയുന്നോടാ….”
ടപ്പേ…ഞാൻ സ്വല്പം പിന്നോട്ടെ നീങ്ങി ഡൈനിങ് ടേബിളിൽ തടഞ്ഞാണ് നിന്നത്…അച്ഛൻ ജീവിതത്തിൽ ആദ്യമായി എന്നെ തല്ലി! അമ്മയും കുഞ്ഞാന്റിയും അഞ്ജുവുമൊക്കെ അതുകണ്ടു പേടിച്ചു വിളറി വെളുത്തു…വല്യച്ചനും കൃഷ്ണൻ മാമയുമൊന്നും അത് പ്രതീക്ഷിച്ചിട്ടില്ല ..അവരുടെ മുഖത്തും ഷോക് ഉണ്ട് !
അയ്യോ…കണ്ണാ….
വിനീത എന്റെ അടുത്തേക്ക് പാഞ്ഞു വന്നു എന്നെ ചേർത്ത് പിടിച്ചു..
“എന്താ മനുഷ്യ നിങ്ങൾക്ക് ഭ്രാന്ത് പിടിച്ചോ ..”
അമ്മ ഇടയിൽ കയറി കരച്ചിലിന്റെ വക്കോളമെത്തി പറഞ്ഞു.
അഞ്ജു എല്ലാം കണ്ടു ശ്വാസമടക്കി പിടിച്ചു നീക്കുകയാണ് ..
“പിന്നെ…അവൻ പറഞ്ഞത് കേട്ടില്ലേ…ഇറങ്ങി പോകാൻ പറയെടി…ഇങ്ങനെ ഒരുത്തനെ മോനായിട്ട് എനിക്ക് വേണ്ട..”
കുഞ്ഞാന്റിക്കൊപ്പം മുഖം തടവി കണ്ണ് കലങ്ങി നിൽക്കുന്ന എന്നെ നോക്കി അച്ഛൻ ഇടറിയ സ്വരത്തോടെ പറഞ്ഞു..എനിക്ക് വേദനയും ദേഷ്യവും സങ്കടവുമെല്ലാം കാരണം പൊട്ടി കരയാൻ തോന്നി…
“ഹാ..അളിയൻ എന്താ ഈ കാണിച്ചേ..അത്രക്കൊന്നും വേണ്ടിയിരുന്നില്ല..”
കൃഷണ മാമ പെട്ടെന്ന് അച്ഛനെ സമാധാനിപ്പിക്കെന്നോണം പിടിച്ചു സോഫയിലേക്കിരുത്തി..
വല്യച്ചനും സിൽബന്ധുക്കളും ഒപ്പം ഇരുന്നു . കുറച്ചു നേരം അവിടെ നിശബ്ദത താളം കെട്ടി..കുഞ്ഞാന്റി എന്നെ ചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുന്നുണ്ട്..എന്റെ കണ്ണിൽ നിന്നു അച്ഛൻ അടിച്ച സങ്കടം കാരണം കണ്ണീരൊലിക്കുന്നുണ്ട്…
“അച്ഛൻ എന്ത് പറഞ്ഞാലും എനിക്ക് അവളെ വേണം…അല്ലെങ്കി ഞാൻ ചത്ത് കളയും”
ദേഷ്യവും സങ്കടവുമൊക്കെ കൂടി ഞാൻ ആ നിശബ്ദതയെ കീറിമുറിച്ചുകൊണ്ട് പറഞ്ഞു .
“എന്ന പോയി ചാവേടാ..ഇങ്ങനെ നാണം കേട്ട് ജീവിക്കുന്നതിലും ഭേദം അതാണ്…കേട്ടില്ലെടി നിന്റെ മോൻ പറഞ്ഞത്..അവനു ഇത്ര കാലം വളർത്തി വലുതാക്കിയ നമ്മളെക്കാളും വലുത് അവന്റെ ടീച്ചർ ആണെന്ന്…”
അച്ഛൻ എന്നെ നോക്കി സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു .
“ആരും ആരെക്കാളും വലുതായിട്ടല്ല ..എനിക്കവളെ ഇഷ്ടം ആയിട്ട …അതെന്താ നിങ്ങൾക്ക് പറഞ്ഞ മനസിലാവാത്തെ…”