കുറച്ചു കഴിഞ്ഞപ്പോഴേക്കും വല്ല്യച്ഛനും കൃഷ്ണൻ മാമയും അച്ഛന്റെ ബന്ധുക്കളുമൊക്കെ അവിടേക്കെത്തി.
എന്നെ നിറുത്തി പൊരിക്കുകയാണ് എല്ലവരുടെയും ലക്‌ഷ്യം. അച്ഛൻ തന്നെയാണ് വിവരം പറഞ്ഞു അവരെ വിളിപ്പിച്ചത്..വേണ്ടി വന്നാൽ മഞ്ജുസിന്റെ വീട്ടിൽ പോയി പ്രെശ്നം ഉണ്ടാക്കാനും അവര് തയ്യാറാണ്…ചെറുക്കനെ വശീകരിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ !
പിന്നെ അവരുടെ വക ആയി ഉപദേശവും ഊക്കലുമൊക്കെ!
“കണ്ണാ ഇതൊന്നും നടക്കുന്ന കാര്യമല്ല…നമ്മുടെ അന്തസ്സിനു ചേരുന്ന ബന്ധമല്ല…
ഒക്കെ പോട്ടെ..ഒരു രണ്ടാം കെട്ടുകാരി..ചെ..
ഇതൊക്കെ നിന്റെ പ്രായത്തിന്റെ തോന്നൽ..കുറച്ചു കഴിയുമ്പോ ശരിയാകും…”
എന്ന നിലക്ക് കുറച്ചു ആരോപണങ്ങൾ എത്തി…ഞാനതിനു മറുത്തു പറഞ്ഞു തുടങ്ങിയതോടെ രംഗം കൂടുതൽ വഷളായി ..
“രണ്ടാം കേട്ട് ആണെന്കി ഞാൻ സഹിച്ചു..നിങ്ങൾക്കൊക്കെ എന്താ..ഞാനല്ലേ കെട്ടുന്നത്…..പിന്നെ അന്തസ്സ് , അത് അവളുടെ വീട്ടുകാർക്കും ഉണ്ട് ..പോയി അന്വേഷിച്ച മതി …പിന്നെ പ്രായത്തിന്റെ കാര്യം ഒന്നും ആരും പറയണ്ട എനിക്കറിയാം ഏതാ വേണ്ടെന്നൊക്കെ ..”
അത് വരെ ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു വിയർത്തു കേട്ടിരുന്ന ഞാൻ വളഞ്ഞിട്ടുള്ള അറ്റാക് ആയപ്പോൾ ശബ്ദം ഉയർത്തി തുടങ്ങി . അമ്മയും കുഞ്ഞാന്റിയും അഞ്ജുവും അതുകേട്ടു എന്നെ അമ്പരപ്പോടെ നോക്കി …
അതോടെ എതിർ ചേരിക്കും വാശി ആയി…തുടർന്ന് അരങ്ങേറിയ സംഭവങ്ങളുടെ ഒടുക്കം ഞാൻ ആവേശത്തിൽ ചെയ്തു പോയ ഒരു “കോമഡി ” ആണ് ഒടുക്കം എല്ലാത്തിനും കാരണം ആയ ട്വിസ്റ്റ് !
അതിലേക്ക് ….
“കേട്ടില്ലേ അവന്റെ തർക്കുത്തരം….”
കൃഷ്ണൻ മാമ അച്ഛനെ പിരികേറ്റി..
“ഹാ..നിങ്ങളൊക്കെ അവനെ കടിച്ചു തിന്നണ്ട..അവനൊരു ആഗ്രഹം പറഞ്ഞതല്ലേ..”
കുഞ്ഞാന്റി പെട്ടെന്ന് ഇടയിൽ കയറി പറഞ്ഞു..
“നിങ്ങളോടൊന്നും ചോദിച്ചില്ല….”
പെണ്ണുങ്ങളൊന്നും മിണ്ടണ്ട എന്നർത്ഥം എന്ന നിലക്ക് വല്യച്ചനും പറഞ്ഞു . അച്ഛന്റെ ബന്ധുക്കളും പിടിച്ച പിടി തന്നെ…
“മര്യാദക് അടങ്ങി ഒതുങ്ങി പഠിപ്പും ആയി കഴിഞ്ഞ നിനക്ക് കൊള്ളാം , കേട്ടല്ലോ കണ്ണാ “
അച്ഛൻ ഒരു ഭീഷണി എന്ന പോലെ എന്നോട് പറഞ്ഞു..
“പറ്റില്ല അച്ഛാ….എനിക്ക് അവളെ വേണം..”