“പോടാ അവിടന്ന്…അതൊക്കെ അങ്ങ് മറന്നേക്ക്..അതൊന്നും ശരി ആവില്ല..”
അമ്മ പെട്ടെന്ന് ദേഷ്യത്തോടെ പറഞ്ഞു .
അഞ്ജു എല്ലാം കേട്ട് പുറത്തു നിൽപ്പുണ്ട്.
“അങ്ങനെ മറക്കാൻ പറ്റില്ല അമ്മാ ..എനിക്ക് ടീച്ചറെ വേണം ..ഞാൻ കല്യാണം കഴിക്കുന്നെങ്കി അവളെയെ കല്യാണം കഴിക്കൂ ..”
ഞാൻ സിനിമ സ്റ്റൈലിൽ തട്ടി വിട്ടു ..
“കണ്ണാ…നീ വെറുതെ ഓരോന്ന് പറയണ്ട…അതൊന്നും നടപ്പില്ല..ഒന്നാമത് ആ കുട്ടിക്ക് നിന്നെക്കാൾ പ്രായമുണ്ട്..പിന്നെ പറഞ്ഞു കേട്ടിടത്തോളം രണ്ടാം കെട്ടും “
അമ്മ എന്നെ ഒന്ന് തറപ്പിച്ചു നോക്കികൊണ്ട് പറഞ്ഞു..
“അത് സാരമില്ല..ഞാനല്ലേ കെട്ടുന്നത്..”
ഞാൻ ധൈര്യം സംഭരിച്ചു പറഞ്ഞു..
“ഹാഹ്..നിങ്ങളിങ്ങനെ ടെൻഷൻ ആവല്ലേ ചേച്ചി…അവന്റെ ഇഷ്ടം അതാണെങ്കി നമുക്കൊന്ന് സംസാരിക്കലോ..ഏട്ടൻ വരുമ്പോ ചേച്ചി ഒന്ന് സൂചിപ്പിക്ക്..കണ്ണന് ഇങ്ങനെ ഒരു കാര്യം പറഞ്ഞെന്നു…”
വിനീത എനിക്ക് സപ്പോർട്ടുമായി വന്നു .
“അതെ അമ്മാ ..ആ ചേച്ചി പാവം ആണ് ..എനിക്കറിയാം..”
അത്ര നേരം എല്ലാം കേട്ട് നിന്ന അഞ്ജുവും പെട്ടെന്ന് രംഗത്തെത്തികൊണ്ട് പറഞ്ഞു ..
“എന്താ കുട്ട്യോളെ നിങ്ങൾക്കൊക്കെ..ഇതെന്താ കുട്ടി കളിയോ ..ഇവന് കല്യാണം കഴിക്കാനുള്ള പ്രായം ആയോ അതിനു ..ആള്ക്കാര് എന്ത് പറയും..”
അമ്മ ഓരോ ആവലാതികൾ പറഞ്ഞു കരച്ചിലിന്റെ വക്കോളമെത്തി.. കുഞ്ഞാന്റി ഒരുവിധം അമ്മയെ ആശ്വസിപ്പിച്ചു ..
അതുവരെ വല്യ കുഴപ്പം ഇല്ലായിരുന്നു..പിന്നീട് വൈകീട് അമ്മയും കുഞ്ഞാന്റിയും കൂടി ഈ കാര്യം അച്ഛനെ അറിയിച്ചതോടെ ആണ് ..ഇടിയും മിന്നലും ഭൂകമ്പവുമൊക്കെ ഉണ്ടായത്..
അച്ഛൻ അറിഞ്ഞതും എന്നെ വിളിച്ചു കാര്യം തിരക്കി…
“ഞാൻ കേട്ടതൊക്കെ നേരാണോടാ?”
മുഴക്കത്തോടെയുള്ള അച്ഛന്റെ ചോദ്യം കേട്ടതും കെട്ടാൻ നടക്കുന്ന ഞാൻ മുള്ളിയില്ലെന്നേ ഉള്ളു !
പക്ഷെ ധൈര്യം സംഭരിച്ചു “അതെ ” എന്നങ്ങു പറഞ്ഞു .
പിന്നെ എന്തൊക്കെയാ അവിടെ നടന്നതെന്ന് ഇപ്പോഴും ഓർമയില്ല . കുറെ നേരം അച്ഛൻ ഓരോന്ന്കു പറഞ്ഞു വെറുപ്പിച്ചു .
“പഠിക്കുന്ന പ്രായത്തിലാണോടാ നിനക്ക് കല്യാണം കഴിക്കേണ്ടത്…”
എന്ത് കണ്ടിട്ടാണ് ..നിന്റെ അച്ഛൻ സമ്പാദിച്ചത് കണ്ടിട്ടോ ..
ഒരു ജോലിയും കൂലിയുമില്ലാതെ നീ എങ്ങനെ കല്യാണം കഴിക്കും..
നിന്റെ വയസ് എത്രയാടാ ..
ഒക്കെ പോട്ടെ..അതും പഠിപ്പിച്ച ടീച്ചർ ആണത്രേ കാമുകി…അതും രണ്ടാം കെട്ടുകാരി ..”
ഇങ്ങനെയൊക്കെ പല സംഭാഷണങ്ങൾ തല കുനിച്ചിരുന്ന എന്റെ കാതിൽ മുഴങ്ങി. അച്ഛൻ എന്നെ തല്ലിയില്ലെന്നേ ഉള്ളു ..ബാക്കി ഒകെ ആയി..അഞ്ജുവും അമ്മയും കൂടി അച്ഛനെ പിടിച്ചു വെച്ചിരിക്കുകയാണ്..കുഞ്ഞാന്റി മാക്സിമം എനിക്ക് വേണ്ടി വാദിക്കാൻ നോക്കി പക്ഷെ ആരും അതൊന്നും ചെവികൊണ്ടില്ല…