ഞാൻ പെട്ടെന്ന് അവളുടെ കൈപിടിച്ച് തിരിച്ചുകൊണ്ടു പറഞ്ഞു..
“ആഹ്….ഡാ…”
മഞ്ജു ഞാൻ കൈ തിരിച്ച വേദനയിൽ ചിണുങ്ങി എന്നെ നോക്കി..
“നീ എന്താ പറഞ്ഞെ…?”
ഞാൻ ചിരിയോടെ അവളെ നോക്കി..
പക്ഷെ മഞ്ജുസ് ദേഷ്യത്തിൽ തന്നെ ആണ്..
“പറഞ്ഞത് നീ കേട്ടതല്ലേ ..ഇനി അതുമല്ലെങ്കി മുരിക്കിൽ കേറെടാ..നിന്റെ സൂക്കേട് തീരട്ടെ ”
മഞ്ജു വീണ്ടും എന്നെ തളർത്തി ..
അതോടെ കേട്ടപ്പോൾ എനിക്കവളെ കൊല്ലാനുള്ള ദേഷ്യം വന്നതാ…
“ഏഹ് …”
ഞാൻ ആരോടെന്നില്ലാതെ അലറി ചീറ്റി അവളുടെ കവിളിൽ രണ്ടും കയ്യും ചേർത്ത് പിടിച്ചു ഞെക്കി .അവളെന്റെ കലിയിളകിയ രൂപം അന്തം വിട്ടു നോക്കി…പിന്നെ വേദന എടുത്തെന്നോണം മുഖം വക്രിച്ചു..”ആഹ്…അഹ്….” അവൾ ചിണുങ്ങി…
“പന്നി …വേണ്ടാത്ത വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ..”
ഞാൻ അവളുടെ കവിളിൽ പിടിച്ചു തിരുമ്മിക്കൊണ്ട് പറഞ്ഞു .
“ആഹ് ഞാനിങ്ങനെയെ പറയൂ….നീ എന്താന്ന് വെച്ച ചെയ്യ് ”
മഞ്ജുസ് എന്റെ ദേഷ്യം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു പറഞ്ഞു എന്റെ കൈ തട്ടിമാറ്റി….
ഞാൻ കുറച്ചു നേരം ഒന്ന് തല കുനിച്ചിരുന്നു ..പിന്നെ വീണ്ടും സോപ്പിട്ടു നോക്കി ..കാലിൽ തോണ്ടിയും ചൊറിഞ്ഞുമൊക്കെ ഞാൻ അവളെ ഒന്ന് വശത്താക്കാൻ നോക്കി ..പക്ഷെ അടുക്കുന്നില്ല..പോയി വാങ്ങി വരണം എന്ന നിലപട് തന്നെ ..പറ്റില്ലെന്ന് പറഞ്ഞപ്പോ വീണ്ടും ഒന്നും രണ്ടും പറഞ്ഞു വഴക്കായി…
“പറ്റില്ലെങ്കി ഇറങ്ങി പോടാ ..”
മഞ്ജു ചീറ്റികൊണ്ട് പറഞ്ഞു എന്നെ തുറിച്ചു നോക്കി…
“എന്ന ഞാൻ പോവാടി പട്ടി..പൂ ..മോളെ ”
വന്ന ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു അവളെ തലയിണയും എടുത്തെറിഞ്ഞുകൊണ്ട് ഞാൻ ദേഷ്യപ്പെട്ടിറങ്ങി . പിന്നെ കുറച്ചു കഴിഞ്ഞു എല്ലാം ആലോചിച്ചു ബോറായോ എന്ന സംശയം തോന്നിയപ്പോ മഞ്ജുസ് എന്നെ വിളിച്ചു ..ഞാൻ ദേഷ്യം കാരണം എടുത്തില്ല. അന്ന് ഫുൾ അങ്ങനെ തന്നെ ..
പിറ്റേന്ന് എന്റെ കോഴ്സ് ചെയ്യുന്ന സെന്ററിന് താഴെ മഞ്ജുസ് പതിവ് പോലെ സന്ധി സംഭാഷണത്തിന് എത്തി , ഒരു പിങ്ക് ചുരിദാറും വൈറ്റ് പാന്റും ഇട്ടാണ് അവൾ എന്നെ കത്ത് നിന്നിരുന്നത് .ഞാനവളെ കണ്ടിട്ടും മൈൻഡ് ചെയ്യാതെ പോയപ്പോൾ മഞ്ജുസ് എന്റെ പുറകെ ഓടിവന്നു .
“ഡാ…കവി ..”
അവൾ എന്റെ പുറകെ ഓടി വന്നു . ടൗണിലെ കണ്ണായ ഭാഗം ആണ്. ആരെങ്കിലും കാണുമോ എന്തോ.. അവൾക്കു ഒരു കൂസലും ഇല്ല..
ഞാൻ മൈൻഡ് ചെയ്യാതെ വീണ്ടും സ്പീഡിൽ നടന്നു..