വിജയന്‍: ഹോ അപ്പോ പുതിയ ആളെ തേടിപിടിക്കണം അല്ലെ…?
മാധവന്‍: അതെ.. വരുന്നവര്‍ ആരായാലും അത് രേണുകയെ പോലെയായിരിക്കില്ല.
ഇതുപറയുമ്പോള്‍ മാധവന്റെ സ്വരം എവിടെയോ ഇടറിയിരുന്നു. അയാള്‍ അറിയാതെ.
വിജയന്‍: ഉം അത് ശരിയാ. പുതിയ ആളുകള്‍ വന്ന് പണിയെല്ലാം പഠിച്ച് വരേണ്ടേ…
കസേരയില്‍ നിന്ന് എഴുന്നേറ്റ് കൊണ്ട് വിജയന്‍: വാ മാധവേട്ടാ.. മുറി കാണിച്ചു തരാം.
വിജയന്റെ പിന്നാലെ നടക്കുന്ന മാധവന്‍ വളരെ വിഷമത്തിലായിരുന്നു. അടച്ചിട്ട മുറിയുടെ വാതില്‍ തുറക്കാന്‍ പോകുന്ന വിജയനോട് വിമല: അഷിതയുണ്ട് അവിടെ
വിജയന്‍: ഹോ.. ന്നാ മാധവേട്ടന്‍ ഞങ്ങളെ മുറിയില്‍ വിശ്രമിക്ക്
എന്നു പറഞ്ഞു തൊട്ടടുത്തുള്ള മുറി തുറന്ന് കാണിച്ചുകൊടുക്കുന്ന വിജയന്‍. വിജയനെ നോക്കി ചിരിച്ചു മുറിയിലേക്ക് കയറുന്ന മാധവന്റെ പിന്നാലെ കയറി സെല്‍ഫില്‍ നിന്ന് ഒരു ലുങ്കിയും ഷര്‍ട്ടുമെടുത്തുകൊണ്ട് വിജയന്‍: മാധവേട്ടന്‍ വേഷം മാറിക്കോ. ഇതാ.
അതു വിജയനില്‍ നിന്നുവാങ്ങുന്ന മാധവന്‍.
വിജയന്‍: ഞാന്‍ വിമലയെ സഹായിക്കട്ടെ
മാധവന്‍: ഉം ശരി
അവിടെ നിന്ന് പോവുന്ന വിജയന്‍. മാധവന്‍ മുറിയുടെ വാതില്‍ അടയ്ച്ചു. ഷര്‍ട്ടും മുണ്ടും അഴിച്ച് അവിടെയുള്ള അയലിലിട്ടു. വിജയന്റെയും വിമലയുടെയും മുറിയാണത്. വിവാഹ വാര്‍ഷികമായതോണ്ടാവാം ഇത്ര വൃത്തിയില്‍. മാധവന്‍ ചിന്തിച്ചു. അടുത്ത മുറിയില്‍ അഷിത വസ്ത്രങ്ങള്‍ മാറുകയാണ്. പക്ഷെ, തനിക്ക് ഇപ്പോള്‍ കാമമല്ല. നഷ്ടബോധമാണ് തോന്നുന്നത്. കാരണം രേണുക ഇനി തന്റെ കമ്പനിയില്‍ വരില്ലേ…? അയാള്‍ വേഗം വസ്ത്രം മാറി ഫോണെടുത്തു രേണുകയെ വിളിച്ചു. ഇന്നലെ രണ്ടുതവണ വിളിച്ചിട്ടും അവള്‍ എടുത്തില്ല. എടുക്കോ ആവോ. അയാള്‍ ഫോണ്‍ ചെവിയില്‍ വെച്ചു. ബെല്ലടിക്കുന്നുണ്ട്. അവസാന ബെല്ലടിയുടെയൊടുവില്‍
രേണുക: ഹലോ..
സന്തോഷത്തോടെ മാധവന്‍: ഹലോ രേണുകേ…?
രേണുക: ആരാ…? ഹോ മാധവേട്ടനോ…?
മാധവന്‍: നിനക്ക് എന്ത് പറ്റി എന്റെ നമ്പര്‍ കണ്ടിട്ട് മനസിലായില്ലേ..?
രേണുക: എന്റെ ഫോണില്‍ നിന്ന് നിങ്ങളെ നമ്പറെല്ലാം ഞാന്‍ മായ്ച്ചു കളഞ്ഞു.
ഞെട്ടലോടെ മാധവന്‍: എന്ത് പറ്റി രേണുകേ നിനക്ക്..? എന്നോട് നിനക്ക് ദേഷ്യമുണ്ടോ..? ജയ ഓരോന്ന് പറഞ്ഞെന്ന് വിചാരിച്ച് നീ ജോലിക്ക് വരാതിരിക്കേണ്ട.
രേണുക: ഇല്ല മാധവേട്ടാ.. എനിക്ക് ജയയേച്ചിയോടെ, മാധവേട്ടനോടോ ഒരു ദേഷ്യവുമില്ല.
മാധവന്‍: പിന്നെയെന്താ നീ ജോലിക്ക് വരില്ലാന്ന് പറഞ്ഞത്. ജയ നിന്നെ ഒരുപാട് വഴക്ക് പറഞ്ഞോ..?