അത് കേട്ടതും വണ്ടി സൈഡ് ആക്കി ഇറങ്ങാമെന്നുള്ള ആലോചന തലച്ചോറിലേക്ക് പോകുന്ന സമയം കൊണ്ട് അമ്മയുടെ മറുപടി എത്തി.
പിന്നെ ഒരിക്കലാകട്ടെ മോളെ. വിഷുവല്ലേ ഒരുപാടു പണി ഉണ്ട്. ഈ പെണ്ണാണെങ്കിൽ അടുക്കളയിലേക്ക് കടക്കുംകൂടി ഇല്ല.
‘അമ്മ അവളുടെ ആവശ്യം സ്നേഹപൂർവ്വം നിരസിച്ചു.
അതെ പിന്നെ ഒരിക്കലാകട്ടെ. ഇനിയും ഞാൻ ഇങ്ങോട്ടു വരേണ്ടതല്ലേ. അപ്പൊ പിന്നെ കാണാം.
അതും പറഞ്ഞു ഞാൻ വണ്ടിയെടുത്തു
മോനെ ചേട്ടാ.. നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസ്സിലാകുന്നുണ്ട്.
അമ്മയെ സീറ്റിന്റെ പിന്നിലൂടെ കെട്ടിപിടിച്ചോണ്ട് അമ്മു പറഞ്ഞു.
നല്ല കൊച്ചല്ലേടാ.. നല്ല ഐശ്വര്യം ഉണ്ട് സ്വാഭാവവും കൊള്ളാം.
‘അമ്മ സീറ്റിലേക്ക് ഒന്ന് ചാഞ്ഞുകൊണ്ടു പറഞ്ഞു.
കണ്ടു പഠിക്കടി.. ഇവിടെ ഒരുത്തിയുണ്ട് എന്ത് കാര്യം
ഞാൻ അമ്മുനെ ഒളിക്കണ്ണിട്ടുണ്ട് പറഞ്ഞു.
അനന്ദു.. നമുക്കിവൾക്കു കല്യാണം നോക്കണ്ടെടാ? അമ്പലത്തിൽ വച്ച് വത്സലച്ചേച്ചി ചോദിച്ചു , മോൾക്ക് കല്യാണം ഒന്നും ആലോചിക്കാനില്ലേ എന്ന്
‘അമ്മ പുറത്തേക്കു നോക്കികൊണ്ട് പറഞ്ഞു..
ഹമ് നോക്കാം, ഏതെങ്കിലും ബ്രോക്കെർമാരോട് പറയാം അമ്മെ. അല്ല വത്സലേച്ചി അമ്മയുടെ മോൾടെ കാര്യം മാത്രേ ചോദിച്ചുള്ളൂ. ഇവിടെ ഒരുത്തൻ പുര നിറഞ്ഞു നില്ക്കുന്നത് കണ്ടില്ലേ?
ഞാൻ കപട ദേഷ്യത്തോടെ അമ്മയോട് പറഞ്ഞു.
അയ്യടാ.. വേണ്ടമ്മേ എന്റെ കല്യാണം കഴിഞ്ഞു എനിക്ക് ഒന്ന് രണ്ടു പിള്ളേരൊക്കെ ആയിട്ട് ചേട്ടനെ കെട്ടിച്ച മതി അല്ലെങ്കി കീറി വരുന്നോളു എന്റെ അടുത്ത് നാത്തൂൻപോരെടുക്കും.
എന്നെനോക്കി ഗോഷ്ഠി കട്ടി അമ്മു പറഞ്ഞു വെച്ചു..
പൊന്നു കൂടപ്പിറപ്പേ.. നീ എന്നേം കൊണ്ടേ പൊകുലേ