‘അമ്മ നിന്നോട് എന്നെ വിളിക്കാനല്ലേ പറഞ്ഞുള്ളു. മുഖത്ത് വെള്ളം ഒഴിക്കാൻ പറഞ്ഞോ? നീ ഇതിന്റെ ഉള്ളില് പുറത്തിറങ്ങുന്നത് കാണട്ടെ. നീ തീർന്നടി നീ തീർന്നു.
അവളുടെ റൂമിന്റെ ഡോറിൽ ഒരു ചവിട്ടു കൊടുത്തോണ്ടു ഞാൻ പറഞ്ഞു.
ഞാൻ കുളിയും കഴിഞ്ഞു റെഡിയായി താഴെ എത്തുമ്പോ അമ്മയും അമ്മും റെഡിയായിട്ടുണ്ട്.
‘അമ്മ ഒരു സെറ്റുമുണ്ടിലാണ്.. സാധാരണ കോട്ടൺ സാരിയാണ് അമ്മയുടെ രീതി ഇന്ന് വിഷു ആയതോണ്ടായും സെറ്റ് മുണ്ട്. ഓ കഴിഞ്ഞ തവണ അമ്മാവൻ ഓണത്തിന് കൊടുത്തതാണെന്നു തോനുന്നു.
പച്ച കളറിൽ ഉള്ള ഒരു പട്ടു പാവാട ആണ് അമ്മുന്റെ വേഷം. ആളിന് സുന്ദരി ആയിട്ടുണ്ട്.
അമ്മു ഇന്ന് കുറച്ചു മെന വച്ചിട്ടുണ്ടല്ലോ ഡീ. കുളിച്ചപ്പോ നിന്റെ മുഖത്തെ ആ വൃത്തികേട് പോയി കിട്ടി. മേക്കപ്പ് കുറേക്കൂടി ഉണ്ടായിരുന്നെങ്കിൽ പാടത്തു കണ്ണേറ് കോലത്തിനു വേറെ ഇങ്ങോട്ടും പോകണ്ടമ്മേ.
അമ്മയൂവിനെ പിരികേറ്റാൻ പറഞ്ഞോണ്ട് ഞാൻ കാറിനടുത്തേക്ക് നടന്നു..
ഓ നമ്മള് വല്യേ അഴഗീയരാവണൻ.. നിന്ന് കഥ പ്രസംഗം നടത്താണ്ട് കാറെടുക്കാൻ നോക്ക്.
അമ്മുവും വിട്ടുതരുന്നില്ല…
നിങ്ങൾ രണ്ടാളും നിന്ന് തല്ലുപിടിക്കണ്ടു വണ്ടി എടുക്കാൻ നോക്കിയേ.. ഇപ്പൊ തന്നെ സമയം വൈകി.. ഇനിം പറഞ്ഞോണ്ടിരുന്നാൽ നടയടക്കും.
അതും പറഞ്ഞു അമ്മയും അവളും കാറിൽ കയറി.
സാധാരണ അമ്പലത്തിൽ അധികം ആളുകൾ ഉണ്ടാകാറില്ല. ഇന്ന് വിഷു ആയതുകൊണ്ടാകും നിറയെ ആളുകൾ ഉണ്ട്. അമ്പലത്തിനു മുൻപിൽ അവരെ ഇറക്കി ഞാൻ കാർ പാർക്ക് ചെയ്യാൻ പോയി.
വണ്ടിയും പാർക്ക് ചെയ്തു അമ്പലത്തിലേക്ക് നടക്കുമ്പോഴാണ് രാമേട്ടനെ കണ്ടത്. മുത്തച്ഛന്റെ കൂട്ടുകാരനാണ്. സരസൻ, അമ്പലത്തിൽ കഴകവും മറ്റുമായി കഴിഞ്ഞു കൂടുന്നു. മുത്തച്ഛൻ മരിച്ചതിൽ പിന്നെ പുള്ളിക്കാരൻ വീട്ടിലേക്ക് അധികം വരവില്ല.
കുട്ട്യേ.. കുറെ കാലയല്ലോ കണ്ടിട്ട്. എന്തുണ്ട് വിശേഷം. ഇടക്കൊക്കെ അമ്പലത്തിലേക്കെങ്കിലും ഇറങ്ങിക്കൂടെ.
രാമേട്ടൻ ചിരിച്ചോണ്ട് പറഞ്ഞു നിർത്തി
ആഗ്രഹമില്ലാഞ്ഞിട്ടല്ല രാമേട്ടാ. സമയം ഉണ്ടാകാറില്ല ഇപ്പൊ.
രാമേട്ടന്റെ കയ്യിൽ പിടിച്ചു ഞാൻ പറഞ്ഞു.
ഇവിടെ വരെ വരാൻ അത്രക്കും തിരക്കയോ കുട്ട്യേ. പിന്നെ എന്റെ കാലിന്റെ തരിപ്പ് കൂടി വരുന്നുണ്ട്. ഒരു ദിവസം കുട്ട്യേ വന്നു കാണണമെന്ന് നീരിച്ചിരിക്കാർന്നു.
രാമേട്ടൻ കാലു ഉഴിഞ്ഞോണ്ടു പറഞ്ഞു.