ഇനി അവൾക്കു അതെന്താണെന്ന് അറിയണ്ട മനസമാധാനം ഉണ്ടാകില്ലെന്ന് എനിക്കറിയാം..
അവളെ വെറുതെ കളിപ്പിക്കാതെ അതങ്ങു കൊടുക്കടാ.. പാവല്ലേ
‘അമ്മ ഞാൻ ഇന്നലെ കൊടുത്ത കവറും പിടിച്ചോണ്ട് പറഞ്ഞു
കുറച്ചു എടുത്തുചാട്ടവും ദേഷ്യവും ഉണ്ടെന്നുള്ളു ആളൊരു പാവമാ..
ഇന്നാ.. ഇനി ചേട്ടൻ ഒന്നും തന്നില്ലെന്നു വേണ്ട..
കൊച്ചു കുട്ടിയെപ്പോലെ അവൾക്കു കിട്ടിയ കവറും നെഞ്ചോടു ചേർത്ത് റൂമിലേക്കോടുന്ന അവളേം നോക്കി അമ്മയെ ചേർത്ത് പിടിച്ചങ്ങെ അങ്ങനെ നിൽക്കുമ്പോ അവൾക്കു തോന്നിക്കാണുമോ ഞാൻ അവളുടെ അച്ഛനുംകൂടി ആണെന്ന്.
ചേട്ടാ.. രാവിലെ എന്നെ അമ്പലത്തിൽ കൊണ്ടുപോകോ..
കുറച്ചൂടെ ഒന്ന് മയങ്ങാമെന്നു കരുതി പുതപ്പു വലിച്ചു കയട്ടുമ്പോഴാണ് അമ്മുന്റെ എഴുന്നള്ളത്
നീ എന്നെ മനപ്പൂർവം ദ്രോഹിക്കാൻ വേണ്ടി കച്ച കെട്ടി ഇറങ്ങിക്കാനോ മരഭൂതമേ.. നീ എവിടേക്കു വേണമെങ്കിലും പൊക്കോ എന്നെ നോക്കണ്ട…
‘അമ്മ നിങ്ങടെ മോളെ ഇവിടുന്നു വിളിച്ചോണ്ട് പോകുന്നുണ്ടോ..
തലോണയും കെട്ടിപിടിച്ചു ഞാൻ തിരിഞ്ഞു കിടന്നു..
നിനക്കെന്താടാ അവളെ അമ്പലത്തിൽ കൊണ്ടുപോയാൽ.. കുറച്ചു നാളായി അമ്പലത്തിൽ പോയിട്ട്. ഞാനും ഉണ്ട് നിങ്ങളുടെ കൂടെ.
അമ്മയാണ്…
സുഭാഷ്. അപ്പൊ അമ്മയും മോളും ചേർന്നുള്ള ഗൂഢാലോചന ആണ്..
രണ്ടു തവണ ‘അമ്മ വന്നു വിളിച്ചതോർമയുണ്ട്.. മുഖത്ത് വെള്ളം വീഴുന്നപോലെ തോന്നിയപ്പോ ചാടി എണിറ്റു. ഇനി ‘അമ്മ എങ്ങാനും എണീക്കാൻ വെള്ളം കൊണ്ട് ഒഴിച്ചതാണെങ്കിലോ.
നോക്കുമ്പോ അമ്മു ഒരു സൈഡിൽ നിന്ന് ചിരിക്കുന്നുണ്ട്.. കുളി കഴിഞ്ഞു ഇറങ്ങിയിട്ടേ ഉള്ളു. തലമുടിയിൽ നിന്നും വെള്ളം പോയിട്ടില്ല. എന്റെ മുഖത്ത് വെള്ളം വീണതിന്റെ കാര്യം ആലോചിച്ചിനി കാട് കയറേണ്ട..
കയ്യിൽ കിട്ടിയ ഗ്ലാസ്സെടുത്തു എറിയാൻ നോക്കും മുൻപേ അവളോടി.
‘അമ്മ പറഞ്ഞിട്ടാ. ഞാനൊന്നും ചെയ്തില്ല വേണെങ്കിൽ അമ്മയോട് ചോദിച്ചോ.
ഞാൻ അവളെ പിടിക്കും മുൻപ് ഇതും പറഞ്ഞവൾ റൂമിൽ കയറി വാതിലടച്ചു.