വീട്ടിൽ മുഴുവൻ വലിയ ആഘോഷങ്ങളും ബഹളവും ആണ്.. അത് എനിക്ക് അടച്ച് കയറ്റിയ കാറിന്റെ ഗ്ലാസ്സിൽ കൂടെ ചെറുതായി കേൾക്കാൻ പറ്റുന്നുണ്ടായിരുന്ന്.
ഏറേ നേരം കഴിഞ്ഞും ഞാൻ പുറത്തിറങ്ങാത്ത ത് കണ്ടിട്ടാവണം മൂത്ത മകൻ വന്നു കാറിന്റെ ഗ്ലാസിൽ മുട്ടിയത്.
ഞെട്ടി ഉണർന്ന ഞാൻ സീറ്റ് ബെൽറ്റ് അഴിച്ചു കാറിൽ നിന്നും ഇറങ്ങി.
അച്ഛൻ എന്താ കാറിൽ കിടന്നു ഇറങ്ങി പോയോ…??
അവന്റെ ചോദ്യത്തിന് ഒന്ന് പുഞ്ചിരിക്കുക അല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
കാറിന്റെ ഡിക്കിയിൽ നിന്നും കേക്കും മറ്റു ചില സാധനങ്ങളും വാങ്ങി അവന്റെ കയ്യിലേക്ക് നൽകി.
ബന്ധുക്കൾ പലരും അടുത്ത് വന്നു പലതും പറഞ്ഞെകിലും ചിലതിനെല്ലാം മൂളിയും ചിരിച്ചും മാത്രം ഞാൻ മറുപടി നൽകി.
അപ്പോളും ഞാൻ തിരഞ്ഞത് അവളെ ആയിരുന്നു.
എന്റെ ജീവിതത്തിലേക്ക് വീണ്ടും വസന്തം കൊണ്ടുവന്ന എന്റെ ഭാര്യയെ.
അടുക്കളയിൽ ചെന്നപ്പോൾ അവിടെ ഭയങ്കര തിരകാണ്.
എന്തെ എന്ന ഭാവത്തിൽ തലയാട്ടിയ അമ്മയോട് ഒന്നുമില്ല എന്ന് മറുപടി പറഞ്ഞു ഹാളിലേക്ക് നടന്നു.
അച്ഛാ… എന്ന് വിളിച്ചു മൂത്ത മകൻ വന്നു തോളിലൂടെ കൈ ഇട്ടപ്പോൾ ആണ് തിരിഞ്ഞു നോക്കുന്നത്..
അമ്മ എവിടെ…?
അമ്മ കുഞ്ഞാവക്ക് പാല് കൊടുക്ക…
ശരി നീ ചെല്ല്…
സോഫയിലേക്ക് തല ചായ്ച്ചു വീണ്ടും ഞാൻ എന്റെ ഓർമകളെ പിന്നിലേക്ക് വഴി തിരിച്ചു വിട്ടു…
അന്ന് അവള് ഒരു ഹോസ്പിറ്റലിൽ ഒപ്റ്റോമെട്രിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു.
അതിന് ഇടക്കുള്ള രണ്ടു വർഷകാലം ഞങൾ കണ്ടിട്ടോ മിണ്ടി യിട്ടോ ഇല്ല.
എന്നാല് അന്നെനിക്ക് അവളോട് സംസാരിക്കണം എന്ന് തോന്നി…
ഞങൾ വീണ്ടും കണ്ടു.. സംസാരിച്ചു…
ഏറേ നേരം….
എപ്പോഴാ വന്നെ…??
പിന്നിലൂടെ തോളിൽ കൈ വച്ചു എന്റെ ഭാര്യ കുലുക്കി വിളിച്ചപ്പോൾ ആണ് കണ്ണ് തുറന്നത്..
ഇപ്പൊൾ… എന്ന് മാത്രം അവൾക്ക് മറുപടി നൽകി.