ഒരു പക്ഷെ എന്നിലും മുന്നേ അവൾക്ക് ഇൗ പിരിമുറുക്കം നേരിട്ടത്തിനാൽ ആവാം അവള് ഇത്തരം ഒരു തീരുമാനം എടുക്കാൻ കാരണം.
ഇൗ ലോകത്ത് അവള് എന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് എനിക്ക് നന്നായിട്ട് അറിയാം. എന്നിട്ടും അവള് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തെങ്കിലും ഞാൻ ചെയ്ത തെറ്റിന്റെ വ്യാപ്തി എത്രമാത്രം വലുതാണ് എന്ന് എനിക്ക് ഊഹിക്കാം…
അങ്ങനെ പതിനെട്ടാം വയസ്സിൽ ആരംഭിച്ച സ്കൂൾ പ്രണയം ഇരുപത്തിയൊന്നാം വയസ്സിന്റെ ആദ്യത്തോടെ അവസാനിച്ചു.
പിന്നീട് ജീവിതത്തിൽ മത്സരങ്ങളുടെ കാലഘട്ടം ആയിരുന്നു.. നേട്ടങ്ങൾ വെട്ടിപിടിക്കണം ഒരുപാട് പണം സമ്പാദിക്കണം.
ആരോഗ്യ സ്ഥിതി മോശം ആയതിനെ തുടർന്ന് അച്ഛൻ വീട്ടിൽ തന്നെ ഇരിക്കേണ്ടി വന്നപ്പോൾ വീടിന്റെ ഉത്തരവാദിത്വം ആദ്യം ഭാഗികമായും പിന്നീട് പൂർണമായും എന്റെ ചുമലിൽ ആയി.
19 വയസ്സിൽ നല്ലൊരു ജോലി സ്വന്തമായി ഉണ്ടായിരുന്നതിനാൽ പതിയെ പതിയെ വീട്ടുകാര്യങ്ങൾ മാത്രം ശ്രദ്ധ ചെലുത്തി തുടങ്ങി.
മറ്റുള്ള ഓർമകളും ചിന്തകളും മനസ്സിൽ നിന്നും മായാൻ തുടങ്ങി.
അപ്പോളും മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാനോ അല്ലെങ്കിൽ കണ്ടൊരു പെൺകുട്ടി മനസ്സിനെ ആകർഷിക്കാനോ ഉണ്ടായില്ല.
ഇരുപത്തിമൂന്ന് വയസ്സിൽ ഒട്ടുമിക്ക പ്രശ്നങ്ങൾ എല്ലാം അവസാനിച്ചു.
ജീവിതം അത്യാവശ്യം മെച്ചപ്പെട്ട സ്ഥിതിയിൽ മുന്നോട്ട് പോവാൻ ആരംഭിച്ചു.
അമ്മയുടെ നിർബന്ധം ആയിരുന്നു വിവാഹം നേരത്തെ കഴിക്കണം എന്ന് അപ്പോൾ മാത്രമേ കുട്ടികൾ വലുതായാലും cheruppamaayi നിൽക്കാൻ പറ്റൂ അല്ലേൽ വയസ്സായി പോവും എന്ന്.
ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വലിയ സന്തോഷം ആയിരുന്നു. കാരണം എന്റെ അതേ പ്രായമുള്ള അവൾക്ക് എന്നെക്കാൾ മുന്നേ വിവാഹ പ്രായം എത്തും. അതിനാൽ കല്ല്യാണം വേഗം നടക്കണം.
എന്നാല് പിന്നീട് അത് കേൾക്കുമ്പോൾ എന്തോ മടുപ്പ് പോലെ തോന്നി.
കാർ വീടിന്റെ ഗേറ്റ് കടന്നു അകത്തോട്ടു കയറിയപ്പോൾ ആണ് ഓർമകളിൽ നിന്നും മുക്തനായത്.
പോർച്ചിലേക്ക് കാർ നിർത്തി സ്റ്റീയറിങ് വീലിൽ രണ്ടു കയ്യും വച്ച് സീറ്റിലേക്ക് പിന്നോട്ട് ചാഞ്ഞു അല്പനേരം ഇരുന്നു.
ഇന്ന് എന്റെ ജീവിതത്തിലെ വളരെ പ്രധാനമായ ഒരു ദിവസം ആണ്, എന്റെ ഇളയ മകന്റെ ഒന്നാം പിറന്നാള്.