പൊതുവേ തെരുവുനായ്ക്കളുടെ ശല്യം കൂടുതൽ ഉള്ള ചെന്നൈയിലെ തെരുവുകളിലൂടെ രാത്രി കാലങ്ങളിൽ ഒറ്റക്ക് സഞ്ചരിക്കുമ്പോൾ എന്റെ ഉള്ളിൽ ധൈര്യം നിറച്ച് കൊണ്ട് സംസാരിച്ച് ഫോണിന്റെ മറുതലക്കൽ മനമുരുകി പ്രാർഥിക്കുന്ന അവളുടെ മുഖം ഇന്നും എന്റെ മനസ്സിൽ മായാതെ കിടക്കുന്നു.
ലീവിന് നാട്ടിൽ വരുമ്പോൾ ആണ് പലപ്പോളും ഞങൾ തമ്മിൽ നേരിട്ട് കണ്ടിരുന്നത്..
വരുന്നതിന്റെ മാസങ്ങളോ ആഴ്ചകളോ മുന്നേ തന്നെ ഒരു പാട് പ്രതീക്ഷകളും സ്വപ്നങ്ങളും ആയി ആ പാവം കാത്തിരിക്കുമായിരുന്നു.
എന്നാല് പൊതുവേ മടിയൻ ആയ ഞാൻ എല്ലാ പ്രാവശ്യവും ആ പ്ലാനുകൾ എല്ലാം കുളമാക്കുമായിരുന്നു.
അവള് എന്നെ snehichathinte നൂറിൽ ഒരു അംശം പോലും തിരിച്ചു നൽകാൻ എനിക്ക് ആയി എന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.
പലപ്പോളും ഞാൻ എന്റെ കടമകൾ ചെയ്യാതെ മാറി നിന്നു എന്നും തോന്നിയിട്ടുണ്ട് അല്ലെങ്കിൽ തോന്നുന്നുണ്ട്…
അവളെ എനിക്ക് നഷ്ടപ്പെടാൻ ഉള്ള ഒരേ ഒരു കാരണം എന്ന് ഞാൻ വിശ്വസിക്കുന്നത് അവളെ ഒരിക്കലും എനിക്ക് നഷ്ടപ്പെടില്ല എന്നുള്ള എന്റെ അമിത വിശ്വാസവും അതിന്റെ പുറത്ത് ഞാൻ കാണിച്ചു കൂട്ടിയ ചില മോശം പ്രവർത്തികളും ആയിരുന്നു…
ഓർമ്മകൾക്കെന്തു സുഗന്ധം…. എന്ന ഗാനം അപ്പോളും എന്റെ കാറിനുള്ളിൽ ഓടുന്നുണ്ടായിരുന്നു….
ഇന്ന് ഞാൻ പൂർണമായും പുതിയ ഒരു മനുഷ്യൻ ആയിരിക്കുന്നു.
ജീവിതത്തിന്റെ തിരക്കുകൾ എന്റെ പഴയ കാല ഓർമകളെ ഏതാനും മണിക്കൂറുകൾ മാത്രം നീണ്ടു നിൽക്കുന്ന കൊച്ചു കൊച്ചു സ്വപ്നങ്ങൾ ആക്കി മാറ്റിയിരിക്കുന്നു.
ഇന്നെനിക്ക് നാട്ടിൽ സ്വന്തമായി ഒരു ഗ്രാഫിക് ഡിസൈനിംഗ് കമ്പനി ഉണ്ട്. വലിയ വീടുണ്ട് കുടുംബം ഉണ്ട്. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ട്.
ഏതാനും വർഷകാലം ഞാൻ കടുത്ത മാനസിക പിരിമുറുക്കങ്ങൾ നേരിട്ട് കൊണ്ടിരുന്നു.
ഇനിയൊരിക്കലും എന്നിക്ക് നിങ്ങളെ പഴയ സ്ഥാനത്ത് കാണാൻ ആവില്ല എന്ന് ജീവന് തുല്യം സ്നേഹിച്ച പെൺകുട്ടി പറയുന്ന ഒരു അവസ്ഥ എത്രമാത്രം വിഷമകരമാണ് എന്ന് ഞാൻ തിരിച്ചറിഞ്ഞ നാളുകൾ.
എന്നിരുന്നാലും ഉള്ളിൽ വലിയ ഒരു ദുഃഖ ഭാരം തോന്നിയില്ല. കാരണം അവളുടെ ആ തീരുമാനത്തിന്റെ പൂർണ ഉത്തരവാദി ഞാൻ തന്നെ ആണ് എന്നുള്ള ബോധം അപ്പോളേക്കും എന്നെ വേട്ടയാടാൻ തുടങ്ങിയിരുന്നു.
ജീവിതത്തിൽ അതുവരെ കൈത്താങ്ങായി നിന്നിരുന്ന ഒരാള് പെട്ടന്ന് ഇല്ലാതായപ്പോൾ ഉണ്ടായ വികാര വിചാരങ്ങൾ എന്നിൽ കടുത്ത മാനസിക പിരിമുറുക്കങ്ങൾ ഉണ്ടാക്കി.