ഞാൻ അവളെ അത്ര വിശ്വാസമില്ലാത്ത പോലെ നോക്കിയപ്പോൾ അവൾ അമ്പരപ്പോടെ തിരിച്ചു എന്ന നോക്കി .
ഉള്ള കാര്യമൊക്കെ ഞാൻ അവളോട് തുറന്നു പറഞ്ഞു . മഞ്ജുസാണ് കക്ഷി എന്നറിഞ്ഞപ്പോൾ അവളൊന്നു ഞെട്ടി…ഞങ്ങള് തമ്മിൽ ലവ് ആണെന്നെ പറഞ്ഞുള്ളു..ഡിങ്കോൾഫി മാറ്റർ ഒന്നും പറയാനൊക്കില്ലലോ !
“ഏഹ്..ഇതെന്താ പ്രേമം സിനിമയോ ..നീ എന്തൊക്കെയാ ഈ പറയുന്നേ “
അവളെന്നെ വിശ്വാസം വരാതെ നോക്കി .
“എല്ലാം സത്യാടി അഞ്ജു..എനിക്ക് അവരെ വല്യ ഇഷ്ടാ…”
ഞാൻ ഗൗരവത്തിൽ പറഞ്ഞപ്പോ അവളൊന്നു ചിരിച്ചു.
ആരായാലും ചിരിച്ചു പോകും !
“ഒന്ന് പോടോ ..ചുമ്മാ ..”
അവള് എന്നെ കളിയാക്കി..
“എടി ഞാൻ കാര്യം ആയിട്ട പറയണേ…ക്‌ളാസ് കഴിഞ്ഞ അമ്മെനോട് പറയാൻ നിക്കാ”
ഞാൻ ഗൗരവത്തിൽ , സ്വല്പം ശബ്ദം താഴ്ത്തികൊണ്ട് പറഞ്ഞു .
“നിനക്കെന്താ വട്ടുണ്ടോ കണ്ണേട്ടാ..എനിക്കൊരു ഡൌട്ട് തോന്നിയിരുന്നെങ്കിലും ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല..”
അവൾ ചിരിയോടെ പറഞ്ഞു.
“എന്ത് ഡൌട്ട് ?”
ഞാനവളെ കുതുകത്തോടെ നോക്കി.
“ആ ചേച്ചി ഇവിടെ വന്നപ്പോ തന്നെ എനിക്ക് എന്തോ പന്തികേട് തോന്നി..അങ്ങനെ ടീച്ചേഴ്‌സൊക്കെ തിരഞ്ഞു വരാൻ മാത്രം നീ വല്യ മിടുക്കൻ ഒന്നുമല്ല…”
അവൾ കിട്ടിയ ഗ്യാപ്പിൽ എന്നെ ഒന്ന് താങ്ങിക്കൊണ്ട് പറഞ്ഞു.
ഞൻ ഒന്നും മിണ്ടാൻ പോയില്ല..ഇപ്പൊ കേൾക്കാനേ നിവൃത്തിയുള്ളു !
“പിന്നെ അവരുടെ അടുത്ത് നിക്കുമ്പോ ഉള്ള സ്മെൽ തന്നെ അവര് പോയപ്പോഴും നിന്റെ അടുത്തുണ്ട് “
അവളൊന്നു അർഥം വെച്ചുകൊണ്ട് തന്നെ പറഞ്ഞപ്പോൾ എനിക്കെന്തോ പോലെ തോന്നി .