അവളെന്നെ അത്ഭുതത്തോടെ നോക്കി .
“ആഹ്..അതൊക്കെ ഉണ്ട്..ഇപ്പൊ കണ്ണടക്ക്..ഞാൻ പറഞ്ഞിട്ട് തുറന്ന മതി “
ഞാൻ അവളെ നിർബന്ധിച്ചുകൊണ്ട് പറഞ്ഞു .
“മ്മ്..ശരി ശരി ..”
അവൾ എന്റെ നേരെ തിരിഞ്ഞിരുന്നുകൊണ്ട് കണ്ണടച്ച് . പിന്നെ ഒരു കണ്ണ് തുറന്നു എന്നെ പാളി നോക്കി..അത് ഞാൻ കണ്ടപ്പോൾ അവൾ ചിരിച്ചുകൊണ്ട് വീണ്ടും കണ്ണടച്ചു ..
ഞാൻ പെട്ടെന്ന് പോക്കെറ്റിൽ നിന്നു റിങ് എടുത്തു എന്റെ കയ്യിലേക്ക് പിടിച്ചു, പിന്നെ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പാക്കി മഞ്ജുസിന്റെ അടുത്തേക്ക് ചാഞ്ഞുകൊണ്ട് അവളുടെ ചുണ്ടിൽ പതിയെ ചുംബിച്ചു !
ഞാൻ ചുംബിച്ചതും അവളൊന്നു ഞെട്ടിക്കൊണ്ട് പതിയെ കണ്ണുതുറന്നു .
ചുണ്ടുകൾ പിൻവലിക്കാതെ തന്നെ മഞ്ജു എന്നെ നോക്കി . പിന്നെ പെട്ടെന്ന് സ്ഥലകാല ബോധം വന്നെന്ന പോലെ പിൻവലിഞ്ഞു ചുറ്റും നോക്കി . കാബിനകത്തായതുകൊണ്ട് ആരും കാണില്ലെന്ന് എനിക്കുറപ്പായിരുന്നു .
അവൾ എന്നെ ചിരിയോടെ നോക്കിയതും ഞാൻ ചുരുട്ടി പിടിച്ച കൈത്തലം തുറന്നു . അതിനുള്ളിൽ കണ്ട തിളക്കമുള്ള തങ്കത്തിന്റെ മോതിരത്തിലേക്ക് അവൾ കൗതുകത്തോടെ നോക്കി ..ആദ്യം സന്തോഷം തോന്നിയെങ്കിലും പെട്ടെന്ന് അവളുടെ ഭാവം ഗൗരവത്തിലായി ..
“ഇതെന്താ ഇത്..”
അവൾ എന്റെ കയ്യിലേക്ക് നോക്കി പറഞ്ഞു .
“കണ്ടൂടെ എന്താന്ന് “
ഞാൻ ചിരിയോടെ പറഞ്ഞു .
പിന്നെ ഞാൻ തന്നെ മഞ്ജുസിന്റെ ഇടം കൈപിടിച്ച് കൊണ്ട് അവളുടെ മോതിര വിരലിലേക്ക് ആ റിങ് അണിയിച്ചു ..
“ഇതെവിടുന്ന..?”
മഞ്ജുസ് എന്നെഴുതിയ ഭാഗത്തു നോക്കി കൈവിരലുകൊണ്ട് പരതികൊണ്ട് മഞ്ജുസ് എന്നോടായി തിരക്കി .
“ഞാൻ വാങ്ങിയത്…”
ഞാൻ ചിരിയോടെ പറഞ്ഞു .
“മ്മ്..പൈസ ഒക്കെ ?”