ഒരു ഗ്രാം തങ്കത്തിൽ പൊതിഞ്ഞ ആഭരണങ്ങൾ അവിടെ വിൽക്കപെടുന്നുണ്ട് . നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന സാധനം ആണ് . ഒരു റിങ് വാങ്ങിച്ചു അതിൽ “മഞ്ജുസ് ” എന്ന് പേരെഴുതണം ! പെട്ടെന്ന് തോന്നിയ ഐഡിയ ആണ് .
അവൾക്കും ഒരു സർപ്രൈസ് ആയിക്കോട്ടെ എന് കരുതി. പെറ്റ തള്ളക്കു ഒരു സാരി വാങ്ങി കൊടുത്തിട്ടില്ല..അതുവേറെ കാര്യം ! ഞാൻ അവരോടു കാര്യം പറഞ്ഞു . സംഭവം ചെയ്തു തരാമെന്നു അവരും പറഞ്ഞു . സ്വല്പം വൈറ്റ് ചെയ്യേണ്ടി വരുമെന്ന് അവിടത്തെ പണിക്കാരൻ പറഞ്ഞു .ഞാൻ വൈകീട്ട് കോളേജ് വിടുന്ന സമയത് വരാമെന്നു പറഞ്ഞു എഴുതേണ്ട കാര്യവും ഫോണ്ടും ഒക്കെ അയാൾക്ക് കാണിച്ചു കൊടുത്തു പറഞ്ഞ പണവും നൽകി .
ഞാൻ തിരിച്ചു ചെല്ലുമ്പോഴേക്കും ശ്യാം കേക്കും ഡ്രെസ്സും ഒകെ വാങ്ങിച്ചു കഴിഞ്ഞിരുന്നു. ഞങ്ങൾ അതുമായി നേരെ കോളേജിലേക്ക് തിരിച്ചു.
മഞ്ജുസിന്റ പിരീഡ് ആഫ്റ്റർ നൂൺ ആണ് . അതുകൊണ്ട് ഉച്ചക്കുള്ള കേക്ക് കട്ടിങ് അവളുടെ പിരീഡ് ടൈമിൽ തന്നെ ആകാമെന്ന് കരുതി .
അങ്ങനെ ഉച്ചക്ക് ശേഷമുള്ള ഫസ്റ്റ് പിരീഡിന് കക്ഷി എത്തി .
എല്ലാവരും പതിവ് പോലെ വിഷ് ചെയ്തുകൊണ്ട് അവളെ സ്വീകരിച്ചു . അവൾ ചിരിയോടെ ഇരിക്കാനായി പറഞ്ഞു . ഉച്ച ആയതുകൊണ്ട് തന്നെ സ്വല്പം വിയർത്തിട്ടാണ് വരവ് !
അപ്പോഴേക്കും ശ്യാം കാര്യം അവതരിപ്പിച്ചുകൊണ്ട് കേക്കും ഗിഫ്റ്റും ഒകെ പുറത്തെടുത്തു .
“മിസ്സെ എന്ന തുടങ്ങാം “
അവൻ എന്റെ അടുത്തിരുന്നുകൊണ്ട് വിളിച്ചു ചോദിച്ചു.
മഞ്ജുസ് അതൊക്കെ കണ്ടു വേണോ എന്ന ഭാവത്തിൽ ഞങ്ങളെ നോക്കി .
അപ്പോഴേക്കും “ഹാപ്പി ബർത്ഡേ ടൂ യു മിസ് ..ഹാപ്പി ബർത്ത്ഡേ മഞ്ജു മിസ് “
എന്നൊക്കെയുള്ള താളത്തിലുള്ള മുദ്രാവാക്യം വിളികൾ ഉയർന്നിരുന്നു .മഞ്ജു അതൊന്നും വേണ്ട എന്ന ഭാവത്തിൽ സ്വയം ചുണ്ടിൽ വിരൽവെച്ചു ഞങ്ങളെയൊക്കെ നോക്കി ശബ്ദമുണ്ടാക്കരുതെന്നു ഭാവിച്ചു .
“ശ്…പ്ലീസ് സൈലെൻസ്..അപ്പുറത്തുള്ള ക്‌ളാസുകാർക്കൊക്കെ ബുദ്ധിമുട്ടാവും “
അവൾ ഗൗരവത്തിൽ പറഞ്ഞു .