“ഇന്ന…വേണേൽ കുറച്ച ചന്ദനം തൊട്ടോ..നിന്റെ തല ഒന്ന് തണുക്കട്ടെ “
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് അതെന്റെ കയ്യിൽ തന്നുകൊണ്ട് മുന്നോട്ടു നടന്നു നീങ്ങി. അവൾ തന്നെ ചന്ദനം ഞാൻ കൈനിവർത്തി നോക്കി. ഇലകീറിൽ തുളസി കതിരും തെച്ചിപ്പൂവും ചന്ദനം അരച്ചതുമെല്ലാം ഉണ്ട്.
ഞാനതിൽ നിന്നും സ്വല്പം എടുത്തു നെറ്റിയിൽ അണിഞ്ഞു കൊണ്ട് അത് നിലത്തു തന്നെ ഉപേക്ഷിച്ചു .
മഞ്ജുസ് നടന്നു നീങ്ങുന്നത് കുറെ വായ് നോക്കി പിള്ളേർ വെള്ളമിറക്കി നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു . പക്ഷെ ഞാനും വേറെ ടീച്ചേഴ്സിനെ , എന്തിനു മഞ്ജുസിനെ തന്നെ ഇങ്ങനെ നോക്കി ഗര്ഭം ഉണ്ടാക്കിയിട്ടുണ്ട് എന്നാലോചിച്ചപ്പോൾ ഒന്നും പറയാനും തോന്നിയില്ല..ജൂനിയേർസ് ചെറുക്കൻമാരെ ഒന്ന് നോക്കി ദഹിപ്പിച്ചിട്ട് നേരെ നോക്കി വിട്ടു .
കാണാൻ കൊള്ളാവുന്ന ടീച്ചേഴ്സിനെ ഒരുവിധപ്പെട്ട എല്ലാ ആൺകുട്ടികളും നോക്കി വെള്ളമിറക്കുന്നത് പതിവാണ് ! ആഹ്…അതുകൊണ്ട് ക്ഷമിക്കുക തന്നെ ..ഞാൻ അതൊക്കെ നോക്കിക്കണ്ടു കൊണ്ട് നേരെ നടന്നു . ക്ളാസിലെത്തിയപ്പോഴേക്കും ശ്യാം കളക്ഷൻ തുടങ്ങിയിരുന്നു .
സാധാരണ ടീച്ചേഴ്സിന്റെ പിറന്നാളിന് ക്‌ളാസ്സിലെ പിള്ളേരുടെ വക എന്തേലും ഗിഫ്റ്റ് കൊടുക്കും. സാരിയോ ഷർട്ടോ ഒകെ ആകും മിക്കവാറും . പിന്നെ ഒരു ബർത്ത്ഡേ കേക്കും ! ഉച്ചക്ക് ലഞ്ച് ബ്രെക് ടൈമിൽ അവരെ വിളിച്ചു കൊണ്ട് വന്നു കട്ടിങ് സെറിമണിയും നടത്തും.
ശ്യാം വിവരങ്ങളൊക്കെ പറഞ്ഞു കളക്ഷൻ തുടങ്ങി . ഞാനും എന്റെ കയ്യിൽ ഉണ്ടായിരുന്നത് കൊടുത്തു .
സംഗതി വാങ്ങാന് ഞങ്ങൾ തന്നെയാണ് ഇന്റെർവെല്ലിനു പുറത്തു പോയത്. പ്രിൻസിയുടെ പെർമിഷൻ വാങ്ങിയാണ് പുറത്തു പോയത്.
അവൻ കേക്ക് വാങ്ങാൻ ആയി ഷോപ്പിൽ കയറിയ സമയം ഞാനിപ്പോ വാരമെന്നു പറഞ്ഞു പുറത്തിറങ്ങി. പേഴ്സണലി നമ്മളും മഞ്ജുസിനു എന്തേലും കൊടുക്കണമല്ലോ .
ഞാൻ നേരെ എ.ടി .എം കൗണ്ടറിലേക്ക് കയറി. എനിക്ക് സ്വന്തമായി ഒരു അക്കൗണ്ട് ഉണ്ട്. മുൻപൊരിക്കൽ സ്കോളർഷിപ് കിട്ടിയ പൈസയും കാറ്റെറിംഗിന് പോയി കിട്ടുന്ന പൈസയും കുറച്ചൊക്കെ കൂട്ടിവെച്ചു നാല്- അഞ്ച് ആയിരം രൂപ കാണണം !
ഞാൻ അതിൽ നിന്ന് നാലായിരം എടുത്ത് കൊണ്ട് പുറത്തിറങ്ങി . പിന്നെ കൗണ്ടറിനു സ്വല്പം മാറിയുള്ള ഒരു ജ്വല്ലറിയിലേക്ക് കയറി .