മഞ്ജു മാറിൽ കൈ പിണച്ചു കെട്ടിക്കൊണ്ട് പുഞ്ചിരി തൂകി പറഞ്ഞു .
“ആണോ…ഹാപ്പി ബർത്ത്ഡേ മിസ്…മെനി മെനി ഹാപ്പി റിട്ടേൺസ് ഓഫ് ദി ഡേ “
ശ്യാം അമ്പരപ്പോടെ പറഞ്ഞു .
“താങ്ക്സ് “
മഞ്ജു പുഞ്ചിരിച്ചു കൊണ്ട് അവനു നേരെ കൈനീട്ടി. ശ്യാം മഞ്ജുസിന്റെ കൈത്തലം കുലുക്കി കൊണ്ട് ചിരിച്ചു.
ഞാനതു നോക്കികൊണ്ട് മന്ജുസിനെ മുഖം ഉയര്ത്തി നോക്കി .
അവളുടെ മുഖത്ത് എന്നെ പറ്റിച്ച ഒരു ചിരി ഉണ്ട് .
“മിസ്സെ..ഞാനറിഞ്ഞില്ല..ഈ തെണ്ടി പറഞ്ഞതും ഇല്ല…എന്തായാലും ഇപ്പോ അറിഞ്ഞല്ലോ..നമ്മുടെ ക്‌ളാസിൽ വെച്ച് കേക് കട്ട് ചെയ്യണം ..ഞാൻ പോയി പൈസ പിരിക്കാൻ നോക്കട്ടെ…”
ശ്യാം തിടുക്കപ്പെട്ട് പറഞ്ഞുകൊണ്ട് അവളുടെ കൈവിട്ടു .
“ഏയ് അതൊന്നും വേണ്ട..”
മഞ്ജു സ്നേഹപൂർവ്വം നിരസിച്ചു.
“ഏയ് അത് പറഞ്ഞാൽ പറ്റില്ല..എല്ലാ ടീച്ചേഴ്സിന്റെയും ബർത്ത്ഡേ ക്കു ഇത് പതിവാ”
ശ്യാം ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് തിരിഞ്ഞു നടന്നു. ഇനി ക്‌ളാസിൽ പോയിട്ട് പൈസ പിരിക്കാനുള്ള പരിപാടി ആകും.
ഞാൻ അവൻ പോകുന്നത് നോക്കി . പിന്നെ മഞ്ജുസിനു നേരെ തിരിഞ്ഞു.
“ഓ..നമ്മളെ പുല്ലുവില ആണല്ലേ…”
ഞാനവളുടെ രൂപം കണ്ടുകൊണ്ട് ചോദിച്ചു.
“ഹാ..ഞാൻ അമ്പലത്തിൽ പോയിട്ടാ വരണേ..”
മഞ്ജു ന്യായീകരിച്ചുകൊണ്ട് പറഞ്ഞു .
“മ്മ്…ചുമ്മാ മനുഷ്യന്റെ കൺട്രോൾ കളയാൻ..”
ഞാൻ അവളെ അടിമുടി നോക്കികൊണ്ട് പറഞ്ഞു .
“ഒന്ന് പോടാ…”
അവൾ ചിരിച്ചു.
പിന്നെ ബാഗിൽ നിന്ന് ക്ഷേത്രത്തിൽ നിന്ന് കിട്ടിയ പ്രസാദം , ഇലകീറിൽ എടുത്തു വെച്ചത് എടുത്തുകൊണ്ട് ആരും കാണാതെ എന്റെ കൈവെള്ളയിലേക്ക് വെച്ച് തന്നു .