വില്ലൻ 4 [വില്ലൻ]

Posted by

പറഞ്ഞപോലെ അടങ്ങാനല്ലൂർ ജെല്ലിക്കെട്ട്..വാടിവാസലിലൂടെ പാഞ്ഞു വരുന്ന കാളയ്ക്കായി ഓരോ വീരനും കാത്തുനിന്നു..ഒടുവിൽ ആ നിമിഷം വന്നെത്തി..അതാ വരുന്നു..ഒരു ക്രുദ്ധനായ കാള.. കാളയെ കണ്ട ഓരോ വീരനും ഒന്ന് ഞെട്ടി…കാരണം അതിന്റെ തടിയും വലിപ്പവും..എന്നാൽ പിന്മാറാൻ പലരും തയ്യാറല്ലായിരുന്നു…കണ്ണും ചുവപ്പിച്ച് പൊടിപാറ്റി വരുന്ന കാളയുടെ മുന്നിലേക്ക് വീരന്മാർ പാഞ്ഞുവീണു…രണ്ടുമൂന്ന് പേർ കാളയുടെ കൊമ്പ് കൊണ്ടുള്ള കുത്ത് കിട്ടി വീണു…ചിലർ അവന്റെ പൂഞ്ഞിൽ പിടിക്കാൻ നോക്കി..ആ ശ്രമം വിജയിക്കുമെന്ന് തോന്നിയ ഘട്ടത്തിൽ അവൻ കുതറി..അവനുമേൽ തൂങ്ങി നിന്നിരുന്നവർ പലവഴിക്ക് തെറിച്ചു വീണു..

വീണുകിടന്ന ആളുകളുടെ ദേഹത്തേക്ക് കാള പാഞ്ഞുകയറി തന്റെ കൊമ്പുതാഴ്ത്തി..അവിടം ഒരു ചോരക്കളമായി മാറി..വീരന്മാർ പലവഴിക്ക് ഓടി…കാള തന്റെ രുദ്രതാണ്ഡവം ആടി..

പെട്ടെന്ന് ഒരു വാതിൽ തുറന്നു..ഒരു ബലിഷ്ഠമായ കാല് ജെല്ലിക്കെട്ട് നടക്കുന്ന പൂഴിയിലേക്ക് പതിച്ചു..പൊടി പാറി..അയാൾ മത്സരക്കളത്തിലേക്ക് നടന്നു വന്നു…ആറടിപൊക്കമുള്ള ഒരു മഹാ കരുത്തൻ… ഒരു കൊമ്പൻ മീശക്കാരൻ..മരണംകൊണ്ട് ആറാടുന്ന ആ കാളയുടെ അടുത്തേക്ക് ഒരു പുഞ്ചിരിയോടെയാണ് അദ്ദേഹം കടന്നുവന്നത്..ഭയത്തിന്റെ ലേശം കണിക പോലും അയാളിൽ ഉണ്ടായിരുന്നില്ല..ജെല്ലിക്കെട്ട് കണ്ടോണ്ടിരുന്ന കാണികൾ അയാൾ വരുന്നത് കണ്ട് കയ്യടിച്ചു..അയാൾക്കുവേണ്ടി ആർപ്പുവിളിച്ചു..കരഘോഷം മുഴക്കി…ഒരു പേര് അവിടെ മാറ്റൊലി കൊണ്ടു… ഒരൊന്നൊന്നര പേര്..

അഹമ്മദ്..?

അഹമ്മദ് ഖുറേഷി…☠️

അഹമ്മദ്കൈകൾ ഉയർത്തി കാണികൾക്ക് നേരെ വീശി…

“വേട്ട ആരംഭമായിട്ച്ച് ടോയ്…” കാണികളിൽ ഒരാൾ ഉറക്കെ വിളിച്ചു പറഞ്ഞു..

കാണികൾക്ക്നേരെ കൈവീശിയ ശേഷം അഹമ്മദ് കാളയ്ക്കുനേരെ തിരിഞ്ഞു..അഹമ്മദിന്റേം കാളയുടേം കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടി..കാള അഹമ്മദിനെ നോക്കി…കാളയുടെ ഇമയൊന്ന് വെട്ടി..ഇതുവരെ കണ്ടവന്മാരെ പോലെ അല്ല ഇവൻ എന്ന് കാളയ്ക്ക് മനസ്സിലായി…ഇവൻ ആള് പിശകാ…കാള മുന്നോട്ട് കുതിക്കാൻ വേണ്ടി തന്റെ പിൻകാലുകൾ കൊണ്ട് മണ്ണിൽ പിന്നോട്ട് മണ്ണ് പാറ്റി..കാള തന്റെ സർവശക്തിയും എടുത്ത് മുന്നോട്ട് കുതിച്ചു..അഹമ്മദിനെ ലക്ഷ്യമാക്കി…

അഹമ്മദ് തന്നെ ലക്ഷ്യമാക്കി വരുന്ന കാളക്കൂറ്റനെ കണ്ടു..അവൻ വരുന്നത് അഹമ്മദ് കണ്ണിമ വെട്ടാതെ നോക്കി നിന്നു..കാള തന്റെ അടുത്ത് എത്താനായ നിമിഷം കാള തന്റെ കൊമ്പ് അഹമ്മദിന് നേരെ തിരിച്ചനിമിഷം അഹമ്മദ് കാളയുടെ ഇടത്തെ കൊമ്പിന്റെ സൈഡിലൂടെ വെട്ടിഒഴിഞ്ഞുമാറി കാളയുടെ പൂഞ്ഞിൽ കടന്നുപിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *