ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Posted by

കാറിൽ നിന്നും ലഭിക്കുന്ന വെളിച്ചത്തിനൊപ്പം അവർ ഉമ്മറത്ത് കയറി.ഉമ്മറപ്പടിയിലുള്ള ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തു.വെളിച്ചം വീഴാഞ്ഞത് കാരണം സാവിത്രി തെല്ല് ഭയത്തോടെ അവന്റെ കയ്യിൽ പിടിച്ചു
ആരോ അതിക്രമിച്ചിരിക്കുന്നു.അത്‌ അവർക്കുറപ്പായി.പടിവാതിലിന്റെ ഒരു പാളി തുറന്നുകിടപ്പുണ്ട്.

അവർ വാതിൽ തുറന്ന് അകത്തു കയറി.മൊബൈൽ വെളിച്ചത്തിൽ അവിടമാകെ അലങ്കോലപ്പെട്ടു
കിടക്കുന്നത് അവർ കണ്ടു.എന്തോ ഓർത്ത ശംഭു വേഗം തന്നെ പിൻവശത്തേക്ക് പോയി.അവിടെ
നോക്കുമ്പോൾ മെയിൻ സ്വിച്ച് ഊരി ഇട്ടിരിക്കുകയാണ്.അവൻ ഫ്യുസിനായി അവിടെയാകെ പരതി.
അടുക്കളയുടെ പുറത്തേക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ അവനത് കണ്ടെടുത്തു.ഫ്യുസ് യഥാസ്ഥാനം ഘടിപ്പിച്ചതും വീട്ടിലാകെ പ്രകാശം പരന്നു.

“ഫ്യുസ് ഊരിക്കളഞ്ഞിരുന്നു ടീച്ചറെ”
അകത്തേക്ക് എത്തിയ അവൻ പറഞ്ഞുതീരുമ്പോഴേക്കും സാവിത്രി മുകളിലേക്ക് ഓടിക്കയറിയിരുന്നു.
അവിടെയെല്ലാം നോക്കിയിട്ടും കാണാതെ കിതച്ചുകൊണ്ട് അവൾ താഴെക്കെത്തിയപ്പോൾ ശംഭു താഴെ മുഴുവൻ പരതുകയാണ്.അവൻ ഉച്ചത്തിൽ അവരെ പേരെടുത്തു വിളിക്കുന്നുണ്ട്.

“കണ്ടില്ലേടാ കൊച്ചേ”കിതപ്പോടെ അവൾ പറഞ്ഞു.

“ഇവിടെയെവിടെയേലും കാണും ടീച്ചറെ.”അവൻ പറഞ്ഞു.

അവർ ഒരുമിച്ച് അവിടമാകെ നോക്കി
“ഈശ്വരാ എന്റെ കുട്ടികൾ,അവർക്ക് എന്തെങ്കിലും..”സാവിത്രി അറിയാതെ പറഞ്ഞുപോയി.അവരെ കണ്ടുകിട്ടാത്തതിന്റെ ആധിയോടെ ആരെയോ വിളിക്കാനായി ശംഭു ഫോൺ എടുക്കുമ്പോൾ അകത്തു പൂജാമുറിയിൽ എന്തോ തട്ടിവീഴുന്ന ശബ്ദം.കേട്ടിട്ട് വിളിക്കിന്റെയാണ്.

“അവരിവിടെയുണ്ട് ടീച്ചറെ”തേടിയത് കിട്ടിയ ആഹ്ലാദത്തിൽ അവൻ പറഞ്ഞു.

എവിടെ…….?

അവൻ പതിയെ പൂജാമുറിയുടെ വാതിലിൽ തള്ളി.അകത്തുനിന്നും അടച്ചിരിക്കുന്നു.അവൻ വീണ്ടും തട്ടിവിളിച്ചു.അനക്കമൊന്നും ഇല്ല,
ചോദ്യങ്ങൾക്ക് മറുപടിയും.
നിവൃത്തിയില്ലാതെ അവനാ വാതിൽ
ചവിട്ടിത്തുറന്നു.വാതിൽ തുറന്ന
ശബ്ദംകേട്ട് സാവിത്രി ചെവിപൊത്തി
ഒപ്പമവളുടെ കണ്ണുകൾ പൂജാമുറിക്ക് ഉള്ളിലുമെത്തി.

പേടിച്ചരണ്ട് കണ്ണ് പൂട്ടി ഭഗവതിയുടെ വിഗ്രഹത്തിനടുത്തായി കെട്ടിപിടിച്ച്
ഇരിക്കുകയാണ് വീണയും ഒപ്പം ഗായത്രിയും.വീണയുടെ കയ്യിൽ
ചോര പുരണ്ട മഴു മുറുകെ പിടിച്ചിരിക്കുന്നു.”….ചേച്ചി….”അവൻ വിളിച്ചു.അവർ കണ്ണ് തുറന്നു നോക്കി.

Leave a Reply

Your email address will not be published. Required fields are marked *