“ഹരി ..എന്‍റെ അച്ഛനു കാശുണ്ടായത് ഞാന്‍ കാരണമാണോ..ഞാന്‍ എന്നെങ്കിലും നിന്‍റെ മുന്നില്‍ പോട്ടെ ഈ കോളേജില്‍ ആരെങ്കിലും ഞാന കാശിന്‍റെ അഹങ്കാരം കാണിച്ചു എന്ന് പറഞ്ഞിട്ടുണ്ടോ,…”
അഞ്ജലി ആ പറഞ്ഞത് നൂറു ശതമാനം ശരി ആണെന്ന് ഹരിക്കും അറിയാം…കാരണം അവളുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ അവനറിയാം..ഇന്നും കൊളെജിലെ പല കുട്ടികളുടെയും ഫീസ് വരെ അവളടക്കുന്നുണ്ട്…പക്ഷെ അതാര്‍ക്കും അറിയില്ല എന്ന് മാത്രം….
“ഹരി…ഞാന്‍ നിന്നോട് ഒരുപാട് തവണ പറഞ്ഞിട്ടില്ലേ….തന്നെ എനിക്കൊത്തിരി ഒത്തിരി ഇഷ്ട്ടമാടോ…സങ്കടമാണ് ഹരി ഇങ്ങനെ..വര്‍ഷങ്ങള്‍ നാലാകുന്നു..പക്ഷെ കാത്തിരുന്നോളം ഞാന്‍ അഹല്യ കാത്തിരുന്നപ്പോലെ…ഈ ജന്മം മുഴുവനും”
അഞ്ജലിയുടെ വാക്കുകള്‍ അത്രയും ഹരിയോടുള്ള സ്നേഹം മാത്രമായിരുന്നു … അവളുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞിരുന്നു …ഹരിക്ക് അത് കണ്ട് വിഷമം വന്നെങ്കിലും അവന്‍ പക്ഷെ അത് മുഖത്ത് കാണിച്ചില്ല
“ഉവ അങ്ങനെ നോക്കി ഇരിക്കത്തെ ഉള്ളു”
ഹരി അത് പറഞ്ഞു അവിടെ നിന്നും പോകാന്‍ ഒരുങ്ങി..
“ഹരി…”
ഹരി തിരിഞ്ഞു അവളെ നോക്കി..കണ്ണുകള്‍ നിറഞ്ഞു മുഖം അവനോടുള്ള സ്നേഹം മാത്രം തുളുമ്പി നിന്നിരുന്നു…
“ഹരി…എത്ര കാലം ഞാന്‍ ഇനിയും കാത്തിരിക്കണം നിന്‍റെ ഒരു തുള്ളി സ്നേഹത്തിനായി””
“അഞ്ജലി നിന്നോട് ഞാന്‍ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്‍റെ അവസ്ഥ..നിനകത്തു പറഞ്ഞാല്‍ മനസിലാകില്ല”
“എനിക്ക് മനസിലാകും ഹരി, എനിക്കെ അത് മനസിലാകു…നിന്നെ ഈ ലോകത്ത് മറ്റാരേക്കാളും എനിക്ക് മനസിലാകും…നിനക്ക് വീട്ടില്‍ പ്രാബ്ധങ്ങള്‍ ഉണ്ട്..പക്ഷെ ഹരി അതെല്ലാം ഷെയര്‍ ചെയ്യാന്‍ ആളുണ്ടാകുമ്പോള്‍ അല്ലെ ജീവിതം ഒന്നുകൂടി അര്‍ത്ഥമാകുന്നത്..”
“അത് ഷെയര്‍ ചെയ്യാന്‍ എനിക്ക് സൂരജും കിരണ്‌മുണ്ട്”
“ഓ എന്ന നീ അവരെ പോയി കെട്ടിക്കോ”
“ഹാ ഞാന്‍ കേട്ടിക്കൊള,..”
“എന്നാലും എന്നെ സ്നേഹിക്കാന്‍ പറ്റുല്ല അല്ലെ”
“ഇല്ല”
“ദുഷ്ട്ടന്‍”
അവള്‍ ചുണ്ട്കള്‍ പതിയെ കടിച്ചു കൊണ്ട് ഹരിയുടെ കൈയില്‍ പതുക്കെ ഇടിച്ചു കൊണ്ട് പറഞ്ഞു…ഹരി അവിടെ നിന്നു പതിയെ നടന്നു.
“ഡോ ഹരി…താന്‍ എന്തൊക്കെ പറഞ്ഞാലും നീ ഒരു പെണ്‍കുട്ടിയെ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഒരു പെന്കുട്ടിടെ കഴുത്തില്‍ താലി കേട്ടുന്നുണ്ടെങ്കില്‍ അത് ഞാന്‍ ആരികും..താന്‍ കണ്ടോ”
“പോടീ”
ഹരി ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു…അഞ്ജലിയുടെ മുഖം വീണ്ടും മ്ലാനമായി..അവള്‍ നെടു വീര്‍പ്പിട്ടു.
“കുട്ടി ഇത് ലൈബ്രറി ആണ്….ഇവിടെ ഇത്ര ഒച്ചയൊന്നും പാടില്ല..മറ്റുള്ളവര്‍ക്ക് ശല്യം ആകാനും പാടില്ല”
“അതിനിപ്പോ ഇവിടെ ആരും ഇല്ലാലോ”
അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]
Posted by