അഞ്ജലി തീര്‍ത്ഥം സീസന്‍ 2 [Achu Raj]

Posted by

അപ്പുറത്ത് നിന്നും ഫോണില്‍ കൂടെ ഒരു വിതുമ്പല്‍ കേട്ടു…റോസിന്റെ സങ്കടം പക്ഷെ കള്ളിന്‍റെ ലഹരിയില്‍ ഇരുന്ന കിരണിനു മനസിലായില്ല..
“എന്‍റെ പെങ്ങള്‍ എന്തെടി”
“നിന്‍റെ ഏതു പെങ്ങള്‍”
തന്‍റെ സങ്കടം പറച്ചില്‍ കിരണിനു തെല്ലും മനസിലായില്ല എന്ന് മനസിലാക്കിയ റോസ് പെട്ടന്ന് തന്‍റെ ഭാവം മാറ്റിക്കൊണ്ട് ചോദിച്ചു..
“ആഹ അപ്പൊ നിനക്കും എന്‍റെ പെങ്ങളെ അറിയില്ല അല്ലെ…അല്ലെങ്കിലും ഒരു നാറികള്‍ക്കും എന്‍റെ വിഷമം മനസിലാകില്ല…ഞാന്‍ ചിന്തിക്കുന്നതോന്നും മനസിലാകില്ല”..
കൈയിലെ ഗ്ലാസ് ഞെരുക്കി അമര്‍ത്തി കൊണ്ട് കിരണ്‍ പറഞ്ഞപ്പോള്‍ അവന്‍റെ പല്ലു കടിക്കുന്ന ശബ്ദം റോസ് ഫോണിലൂടെ കേള്‍ക്കാതിരുന്നില്ല…
“അങ്ങനെ പറയല്ലേ കിരണേ…എനിക്ക് മനസിലാകും നിന്നെ”
റോസിന്റെ ശബ്ധത്തില്‍ സ്നേഹം തുളുമ്പി നിന്നു..
“എന്നിട്ടാനോടി മൈരേ നീ എന്‍റെ പെങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍ അതാരാ എന്ന് ചോദിച്ചത്”
“അത് ഞാന്‍ അല്ലല്ലോ അത്രമാത്രം എനിക്ക് അറിഞ്ഞാല്‍ മതി”
“നീയോ…തുഫ്…പോടീ തടിച്ചി,,ഞാന്‍ എന്‍റെ അഞ്ജലി കുട്ടിടെ കാര്യം ആണ് പറഞ്ഞത്…”
അവളല്ല പെങ്ങള്‍ എന്ന് പറഞ്ഞപ്പോ റോസിന്റെ മുഖം അല്‍പ്പം കൂടി പ്രസന്നമായി..
“ഓഹോ അവളെ ആണോ ഈ പെങ്ങളെ പെങ്ങളെ എന്നും വിളിച്ചുകൊണ്ടിരുന്നത്..കൊള്ളം…ഹാ ഞാന്‍ കൊടുക്കാം”
അല്‍പ്പ സമയം ഇരുഭാഗത്തും നിശബ്ധത മാത്രം നിഴലിച്ചു നിന്നു…
“ഹലോ”
“ഹാ പെങ്ങളെ..”
“എന്താ ആങ്ങളെ”
അഞ്ജലിയുടെ ചുണ്ടില്‍ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു…കിരണ്‍ അപ്പോളും കൈയിലെ മദ്യ ഗ്ലാസ് ഞെരിച്ചു കൊണ്ട് ആടി ആടി നില്‍ക്കുകയായിരുന്നു …
“പെങ്ങളെ…ഈ ലോകത്ത് എന്തൊക്കെ സംഭവിച്ചാലും നിന്‍റെ ഹരി തന്നെ നിന്‍റെ കഴുത്തില്‍ താലി കെട്ടും..ഞാന്‍ …ദെ ..ദിങ്ങോട്ടു നോക്കിക്കേ നിന്‍റെ ആങ്ങളയാ പറയുന്നേ..അവനെ കൊണ്ട് ഞാന്‍ എന്നെ അളിയാ എന്ന് വിളിപ്പിചിരിക്കും..സത്യം”
അങ്ങനെ പറഞ്ഞത് കേട്ടപ്പോള്‍ അഞ്ജലിക്ക് എന്തെന്നില്ലാത്ത സന്തോഷം വന്നു….അവന്‍ കള്ളുകുടിച്ചാണ്] പറയുന്നതെങ്കിലും പറഞ്ഞ കാര്യം അഞ്ജലിയെ വല്ലാണ്ട് സന്തോഷിപ്പിച്ചു…..
“ഓ നിന്‍റെ നാക്ക്‌ പൊന്നാകട്ടെ എന്‍റെ പോന്നാങ്ങളെ”
“ആകും…ഇല്ലെങ്കില്‍ ആക്കിയിരിക്കും”
“അതൊക്കെ ശെരി അവിടെ നില്‍ക്കട്ടെ…ഇന്ന് എന്‍റെ ആങ്ങള വന്‍ ഫോമിലാണല്ലോ..എന്താണ്…ഇന്നെന്തിന്റെ പാര്‍ട്ടി ആണ്…അല്ല നിങ്ങള്‍ക്ക് പിന്നെ പ്രത്യകിച്ചു കാരണം ഒന്നും വേണ്ടല്ലോ അല്ലെ”
“’നീ അങ്ങനെ പറയരുത് അഞ്ജലി…ഞാന്‍ കുടിച്ചത് നിനക്ക് വേണ്ടി ആണ്…നിന്‍റെ അവസ്ഥ കണ്ടുള്ള സങ്കടം കണ്ടാണ്‌ ഞാന്‍ കുടിച്ചത്…എത്ര കാലമായി പെണ്ണെ നീ ഇങ്ങനെ …കണ്ടു നില്‍ക്കുന്ന ഞങ്ങള്‍ക്ക് തന്നെ ..”
കിരണിന്‍റെ വാക്കുകള്‍ ഓടി വന്ന അഞ്ജലിയുടെ സന്തോഷത്തെ മറച്ചുകൊണ്ട്‌ സങ്കടത്തിന്റെ കണികകള്‍ അവളുടെ കണ്ണുകളില്‍ നിറച്ചു…

Leave a Reply

Your email address will not be published. Required fields are marked *