രൗദ്രം [RK]

Posted by

തിരുമേനി അവളുടെ തോളിൽ നിന്നും കൈകൾ വിടുവിച്ചു ദേവിക്ക് മുന്നിൽ കത്തിച്ചു വച്ചിരുന്ന ഏഴ് തിരിയിട്ട നിലവിളക്ക് അവൾക്ക് നേരെ നീട്ടി…
ഒരക്ഷരം പോലും ഉരിയാടാതെ സുഭദ്ര വിളക്കുമായി പൂജാമുറി വിട്ട് പുറത്തിറങ്ങി.
വിറക്കുന്ന കൈകളോടെ ഇടറുന്ന ചുവടുകളോടെ അവള് മച്ചിൻ മുകളിലേക്കുള്ള ഗോവണി കയറി തുടങ്ങി.
ആ വലിയ നാലുകെട്ട് തറവാട്ടിൽ എങ്ങും നിശ്ശബ്ദത തളം കെട്ടി നിന്നു.
മരം കൊണ്ട് ഉണ്ടാക്കിയ പഴയ ഗോവണി പടികൾ അവളുടെ ഓരോ കാൽ വൈപ്പിലും കര കര ശബ്ദങ്ങൾ ഉണ്ടാക്കി കൊണ്ടിരുന്നു.
ഈറനണിഞ്ഞ അവളുടെ കാർകൂന്തൽ നിന്നും വെള്ള തുള്ളികൾ ധാര ധാരയായി അവൾക്ക് പിറകെ മാർഗം തീർത്തു കൊണ്ടിരുന്നു.

മുകളിലെ മച്ചിൽ ആണ് തറവാടിനെ കാത്തു സംരക്ഷിക്കുന്ന രക്ത രക്ഷസ് കുടികൊള്ളുന്നത്.
സുഭദ്ര മച്ചിന്റെ വാതിൽ പതിയെ തുറന്നു..
മനസ്സിൽ അവള് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടിരുന്നു..
വാതിൽ തള്ളി തുറക്കുമ്പോൾ അവളുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു.
ക്രമാതീതമായി വർധിച്ച അവളുടെ ഹൃദയ നാധം പുറത്തേക്ക് പ്രകമ്പനം കൊണ്ടു.
മച്ചിന് മുകളിൽ വൈദ്യുതീകരണം ഇല്ലാത്തതുകൊണ്ട് കയ്യിലെ നിലവിളക്കിന്റെ വെട്ടം മാത്രം ആയിരുന്നു ഇരുട്ട് നിറഞ്ഞ ആ അറക്കുള്ളിൽ ഉണ്ടായിരുന്നത്.

ബന്ധന തകിടുകളും മാന്ത്രിക കിഴികളും നിറഞ്ഞ ആ അറവാതിൽ സുഭദ്ര പതിയെ തുറന്നു.
വലിയ ഒരു ശബ്ദത്തോടെ ആ പഴയ വാതിൽ അവൾക്ക് മുന്നേ മലർക്കെ തുറന്നു.
ഉള്ളിലേക്ക് നോക്കിയ സുബദ്രക്ക്‌ കൺമുന്നിൽ കണ്ണടച്ച് നിന്നാൽ ഉള്ള പോലുള്ള ഇരുട്ട് അല്ലാതെ ഒന്നും തന്നെ കാണാൻ സാധിച്ചില്ല.
വിറക്കുന്ന കാൽപാദങ്ങൾ പതിയെ അവള് അറക്ക്‌ അകത്തേക്ക് എടുത്തു വച്ചു.
വിളക്കിൻറെ വെട്ടത്തിൽ അറയുടെ ഓരോ ബാഗങ്ങൾ അവൾക്ക് മുന്നിൽ തെളിഞ്ഞു കൊണ്ടിരുന്നു.
അടുക്കി വച്ചിരിക്കുന്ന മാറാലയും പൊടിയും പിടിച്ച് കിടക്കുന്ന പിച്ചള പാത്രങ്ങളും വിളക്കുകളും പഴയ ഉപയോഗ ശൂന്യമായ വസ്തുക്കളും.
കിഴക്കേ മൂലയിൽ ചെമ്പട്ടിൽ പൊതിഞ്ഞ ഒരു പീഠവും അതിന്റെ പിന്നിൽ പുറം തിരിച്ചു വച്ചിരിക്കുന്ന ഒരു വിഗ്രഹം.
സുഭദ്ര വേഗം തന്നെ വിളക്ക് വിഗ്രഹത്തിന്റെ പിന്നിൽ പീഠത്തിൽ വച്ച ശേഷം മുറി വിട്ടു പുറത്തിറങ്ങി.. ഗോവണി പടികളിലൂടെ ഓടി താഴേക്ക് ഇറങ്ങി.

സുഭദ്ര ഇത് ആദ്യമായിട്ടല്ല ഇൗ മചിൽ വരുന്നതും വിളക്ക് വെക്കുന്നതും.
ചില പ്രത്യേക പൂജ ദിവസങ്ങളിൽ ഇത്തരത്തിൽ മച്ചിലമ്മക്ക്‌ പൂജ വെക്കാറുണ്ട് അത്രേ.. എന്നിരുന്നാലും ഓരോ തവണ മച്ചിലേക്കുള്ള ഗോവണി കയറുമ്പോൾ സുഭദ്രയുടെ നെഞ്ഞിടി ക്കുന്ന ശബ്ദം പുറത്ത് കേൾക്കാമായിരുന്നു. അതിനു കാരണങ്ങൾ പലതാണ്.

Leave a Reply

Your email address will not be published. Required fields are marked *