അപൂർവ ജാതകം 6 [MR. കിംഗ് ലയർ]

Posted by

തെങ്ങും കവുങ്ങും വാഴയും എല്ലാം നിറഞ്ഞ ആ പറമ്പിലൂടെ അവർ ഇരുവരും ഇണക്കുരുവികളെ പോലെ നടന്നു നീങ്ങി……

ഇല്ലിക്കൽ തറവാടിന് പുറകിൽ ആയി വലിയൊരു അരുവി ഉണ്ട് അരുവിയുടെ അരുകിൽ ആയി കുറെ പാറക്കല്ലുകളും….. അവർ മെല്ലെ അരുവിയുടെ തീരത്തെ ഒരു വലിയ മരത്തിന്റെ ചുവട്ടിൽ ആയി ഇരുന്നു.

പ്രിയയുടെ മടിയിൽ തലവെച്ചു കിടക്കുന്ന വിജയോട് പ്രിയ ചോദിച്ചു.

“അച്ചേട്ടാ…….. “

“ഉം “

അവളുടെ മടിയിൽ കിടന്ന വിജയ് മെല്ലെ മിഴികൾ ഉയർത്തി പ്രിയയെ നോക്കി. പ്രിയ അവന്റെ മിടിയിഴകളിൽ തലോടി കൊണ്ടിരിക്കുന്നു.

“അതെ….. ഞാൻ മരിച്ചുപോയ അച്ചേട്ടൻ എന്ത് ചെയ്യും “

“ടി…… ഇനി ഇമ്മാതിരി ചോദ്യം ചോദിച്ചാൽ ഉണ്ടല്ലോ നിന്റെ പല്ലിന്റെ എണ്ണം കുറച്ചു….. “

അവളുടെ ചോദ്യം കേട്ട് രോഷാകുലനായ വിജയ് പ്രിയയുടെ മടിയിൽനിന്നും എഴുനേറ്റ് അവളെ തല്ലാൻ കൈ ഓങ്ങി.

അവൻ കൈ ഓങ്ങിയത് കണ്ട് പ്രിയ ഭയത്തോടെ ഇരുമിഴികളും ഇറുക്കി അടച്ചു കൊണ്ട് മുഖം തിരിച്ചു…..

“അവൾ ചോദിക്കുന്നത് കേട്ടില്ലേ അവള് ചത്താൽ ഞാൻ എന്ത് ചെയ്യും എന്ന്…..”

അവന്റെ സംസാരം കേട്ട് അവൾ മെല്ലെ മിഴികൾ തുറന്നു……. പക്ഷെ വിജയ് അപ്പോഴും നല്ല ദേഷ്യത്തിൽ തന്നെയായിരുന്നു

“ന്നാ ഞാൻ ഒരു ചോദിക്കട്ടെ ഞാൻ എങ്ങാനും മരിച്ചാൽ ശ്രീ എന്ത് ചെയ്യും…… “

അവൻ പറഞ്ഞു തീർന്നതും പ്രിയ വിജയുടെ വാ പൊത്തി……..

അവളുടെ വെള്ളാരം കണ്ണുകളിൽ നനവ് പടരുന്നത് വിജയ് അറിഞ്ഞു…..

വിജയ് വേഗത്തിൽ തന്നെ പ്രിയയെ തന്നിലേക്ക് അടിപ്പിച്ചു…..

“ന്തിനാ വാവേ ഇങ്ങനെ ഒക്കെ ചോതിക്കുന്നെ “

“ഞാ….. വെറുതെ….. “

ഏങ്ങലടിച്ചുകൊണ്ട് അവൾ മറുപടി നൽകി……

പ്രിയ വിജയെ ഇറുക്കി പുണർന്നു……..

“പാപ്പം കുച്ചനം….. “

അവളുടെ കാതുകളിൽ മെല്ലെ അവൻ പറഞ്ഞു…

“എപ്പോ നോക്കിയാലും ഈ ഒരു വിചാരം മാത്രം ഉള്ളൂ…..എന്റെ കെട്ടിയോന് “

“പിന്നെ ഇതൊക്കെ ഞാൻ ആരോട് പോയി ചോദിക്കനാടി….. “

Leave a Reply

Your email address will not be published. Required fields are marked *