രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Posted by

“എടി…നീ എന്റെ കയ്യിന്നു വെറുതെ വാങ്ങേണ്ട.മര്യാദക്ക് പൊക്കോ “

ഞാൻ ചൊറിഞ്ഞു വന്നപ്പോ അവളെ നോക്കി പറഞ്ഞു.

“ഓ..പിന്നെ…”

അവൾ പുല്ലുവിലയോടെ മുഖം വെട്ടിച്ചു.

പിന്നെ എന്റെ നേരെ മുൻപിൽ തിണ്ണയിൽ കയറി ഇരുന്നു..

“അതെ..ഞാൻ ശ്യാമേട്ടനെ കാണുമ്പോ ചോദിച്ചു നോക്കട്ടെ..നീ പറഞ്ഞത് സത്യം ആണോ എന്ന് “

എന്നെ ഒന്ന് ടെസ്റ്റ് ചെയ്യാനായി അഞ്ജുഎന്നെ ഒളികണ്ണിട്ടു നോക്കി പറഞ്ഞു.ഞാൻ ചെറുതായി ഒന്ന് ഞെട്ടിയെങ്കിലും അതങ്ങനെ തന്നെ പുറത്ത് ഭാവിച്ചില്ല ..

ഞാനവളെ സംശയത്തോടെ നോക്കി..ഇവൾക്കിതു എന്തിന്റെ കേടാണ് ദൈവമേ !

“ആഹ്..പോയി ചോദിക്ക്…”

ഞാൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു ശ്രദ്ധ ഫോണിലേക്ക് ആക്കി.

“മ്മ്…കുറച്ചു ദിവസം ആയിട്ട് എന്തോ ഒരു പന്തികേടുണ്ടല്ലോ മോനെ “

അവളെന്നെ അടിമുടി നോക്കികൊണ്ട് പറഞ്ഞു..

“ആണെന്കി നന്നായി..അഞ്ജു നീ മര്യാദക്ക് പൊയ്ക്കോ ..പിന്നെ എന്റെ കയ്യിന്നു വാങ്ങീട്ട് കിടന്നു മോങ്ങാൻ നിക്കണ്ട “

ഞാൻ ദേഷ്യത്തോടെ പറഞ്ഞു കസേരയിൽ നിന്നെഴുനേറ്റു.

അവളൊന്നു ഞെട്ടിക്കൊണ്ട് എന്നെ നോക്കി .

“ഇതെന്തു കൂത്ത്..ഞാനൊന്നും പറഞ്ഞില്ലല്ലോ അതിനു..”

അവളും എന്റെ കൂടെ എഴുനീറ്റുകൊണ്ട് പറഞ്ഞു..

“എന്താടാ അവിടെ ..രണ്ടും കൂടി “

ഞങ്ങളുടെ ശബ്ദം ഉയർന്നു തുടങ്ങിയപ്പോൾ അകത്തിരുന്നു സീരിയൽ കാണുന്ന അമ്മ ഉറക്കെ വിളിച്ചു ചോദിച്ചു .

“ഇങ്ങടെ മോളെ വേഗം വിളിച്ചോണ്ട് പൊക്കോ ..”

ഞാൻ ദേഷ്യത്തോടെ അമ്മയോടായി ഉറക്കെ വിളിച്ചു പറഞ്ഞു.

അവൾ എന്നെ ഒന്ന് ആക്കിയ പോലെ മുഖം വക്രിച്ചുകൊണ്ട് എന്റെ മുൻപിൽ തന്നെ നിന്നു.

“പോകാനിപ്പോ സൗകര്യം ഇല്ല…”

അവൾ ഞെളിഞ്ഞു എന്റെ മുൻപിൽ നിന്നുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *