രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Posted by

ഞാനും സ്വല്പം കലിപ്പ് ഇട്ടു . അവൾ വിളിച്ചിട്ട് ഫോൺ എടുത്തില്ല. ഒന്ന് രണ്ടു ദിവസം കോളേജിലും പോയില്ല . അതോടെ ആദ്യമായി കക്ഷി എന്നെ തേടി വന്നു .

കോളേജിൽ പോകാതെ വീട്ടിൽ തന്നെ അടുപ്പിച്ചു രണ്ടാമത്തെ ദിവസം ഇരുന്ന എന്റെ അടുക്കൽ അമ്മ കാര്യം തിരക്കിയപ്പോൾ ഞാൻ വയ്യ..വയറുവേദന ആണ് , തലവേദന ആണെന്നൊക്കെ തട്ടിവിട്ടു . അമ്മയെ ബോധ്യപെടുത്താനായി അടുത്തുള്ള സർക്കാർ ആശുപത്രിയിൽ പോയി ഡോക്റ്ററെ കാണുകയും ചെയ്തു .

അങ്ങനെ വീണ്ടും വന്നു മുകളിലെ റൂമിൽ പോയി കിടന്നുറങ്ങി . മഞ്ജുസിന്റെ കാൾ ഇടക്കിടക്ക് വരുന്നത് കൊണ്ട് ഞാൻ സ്വിച്ച് ഓഫ് ചെയ്തു വെച്ചു. അത്രക്ക് ദേഷ്യം ഉണ്ടായിരുന്നു എനിക്ക് .എപ്പോഴും ഞാൻ കാരണം ഉടക്ക്…ഇതിപ്പോ അവളല്ലേ തെമ്മാടിത്തരം കാണിച്ചേ..അതുകൊണ്ട് മഞ്ജുസ്‌ എന്റെ അടുത്ത് വരട്ടെ എന്നായിരുന്നു എന്റെ ലൈൻ !

പിന്നീട് മഞ്ജുസ് നേരിട്ട് വന്നു കണ്ടു സോറി പറഞ്ഞതോടെ എല്ലാം പറഞ്ഞു കോംപ്ലിമെൻറ്റ് ആയി . ഞാൻ വീട്ടിൽ ഉച്ചക്ക് ഭക്ഷണം ഒകെ കഴിച്ചു കിടന്നുറങ്ങുമ്പോൾ ആണ് മഞ്ജുസിന്റെ വരവ് . ഹാഫ് ഡേ ലീവ് പറഞ്ഞു അവൾ നേരെ എന്റെ വീട്ടിലേക്കാണ് വന്നത് .

കയറി വരുന്ന സമയത്തു അമ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു . അഞ്ചു ഇല്ലാഞ്ഞത് ഭാഗ്യം ആയി .അല്ലെങ്കിൽ അവൾ സംഗതി ഒക്കെ കയ്യോടെ പൊക്കും. അതിനുള്ള മിടുക്കു ഒകെ എന്റെ പെങ്ങൾക്ക് വേണ്ടുവോളം ഉണ്ട് .

മഞ്ജുസ് കാറിൽ തന്നെയാണ് വന്നിറങ്ങിയത് . സ്വല്പം മടി ഉണ്ടായിരുന്നു . മടിച്ചു മടിച്ചാണ് അങ്ങോട്ടറെക്കു വന്നത് . വീടിനു പുറത്തു കാർ നിർത്തി , സ്വയം ഗേറ്റ് തുറന്നാണ് കക്ഷി അകത്തേക്ക് വന്നത് .

ഒരു വൈറ്റ് കളർ ചുരിദാറും സെയിം കളർ പാന്റും ആണ് വേഷം . ഒരുമാതിരി ഉജാലയുടെ പരസ്യം പോലെ ! മഞ്ജുസ് വന്നു കാളിങ് ബെൽ അടിച്ചതോന്നും ഞാൻ അറിഞ്ഞിട്ടില്ല .നല്ല ഉറക്കത്തിൽ ആയിരുന്നു .

അമ്മയാണ് വാതിൽ തുറന്നത്. മുൻപൊരിക്കൽ മഞ്ജുസ് വന്നിട്ടുള്ളതുകൊണ്ട് അമ്മക്ക് പെട്ടെന്ന് തന്നെ ആളെ മനസിലായി .

ആശ്ചര്യത്തോടെ എന്റെ മാതാജി മഞ്ജുസിനെ നോക്കി വാ പൊളിച്ചു. പിന്നെ മകന്റെ അധ്യാപികയോടുള്ള ബഹുമാനപൂർവ്വം താണു കേണു അകത്തേക്ക് ക്ഷണിക്കുകയുണ്ടായി…

“അല്ല ആരാ ഇത് ..കണ്ണന്റെ ടീച്ചർ അല്ലെ…”

അമ്മ അത്ഭുതപെട്ടുകൊണ്ട് തിരക്കി.

മഞ്ജു ഭാവി അമ്മായിയമ്മയെ കണ്ടു ജാള്യതയോടെ ചിരിച്ചു കൊണ്ട് തലയാട്ടി . അമ്മ പോലും അന്ന് വിചാരിച്ചു കാണില്ല ..മരുമകൾ ആണ് മുന്നിൽ നിൽക്കുന്നതെന്ന് ! പിന്നെ അവളെ വല്യ കാര്യം ആയി എന്നതൊക്കെ വേറെ കാര്യം .

“ഇതാ ടീച്ചർ ഈ വഴിക്ക്..ഇരിക്ക് ഇരിക്ക് “

അമ്മ മഞ്ജുവിനെ ക്ഷണിച്ചിരുത്തി..

മഞ്ജു കൈവിരലുകൾ തമ്മിൽ പിണച്ചുകൊണ്ട് ചുറ്റും കണ്ണുകൊണ്ട് പരതി. നോം അവിടെ എവിടെയെങ്കിലും ഉണ്ടോ എന്നതായിരുന്നു ആ നോട്ടത്തിന്റെ ഉദ്ദേശം .പിന്നെ സോഫയിലേക്കിരുന്നു . അമ്മയും തൊട്ടടുത്ത് കിടന്ന കസേരയിലേക്കിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *