രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Posted by

ഞങ്ങളോട് യാത്ര പറഞ്ഞു പുള്ളിക്കാരൻ ഇറങ്ങി.നേരെ കോയമ്പത്തൂർ ഉള്ള മില്ലിലേക്കാണ്.അന്ന് ഓഡിറ്റർ വരുന്നുണ്ടെന്നൊക്കെ ഞങ്ങളോട് പറഞ്ഞു .ഓർ സംതിങ് ലൈക് ദാറ്റ് ! അത്ര ഓർമയില്ല…

അങ്ങേരെ യാത്രയാക്കി ഞാനും മഞ്ജുസും മുഖത്തോടു മുഖം നോക്കി. ഒരു സൈഡിൽ നിന്നുള്ള ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടി..ഇനി അടുത്ത് എന്റെ സൈഡ് ആണ് ! അത് ഞൻ മുൻപേ സൂചിപ്പിച്ച പോലെ കുറെ ഭൂകമ്പവും സുനാമിയും ഒകെ ഉണ്ടായി..ഞാനൊരു അറ്റ കയ്യും ചെയ്തു ! അതിലാണ് സംഗതി ഏറ്റത്.
അതൊക്കെ വിശദമായിട്ട് പറയാം…

അങ്ങനെ അച്ഛനെ യാത്രയാക്കി ഞാനും മഞ്ജുസും കൂടി തിരികെ നാട്ടിലേക്ക് തന്നെ പിടിച്ചു .ഫുഡ് ഒകെ വരുന്ന വഴിക്ക് ഹോട്ടലിൽ നിന്ന് കഴിച്ചു . പോരും വഴിക്ക് എന്നെകൊണ്ട് മഞ്ജു കുറച്ചു നേരം ഡ്രൈവ് ചെയ്യിച്ചു. ഇപ്പോൾ അവളുടെ ഡ്രൈവർ ഞാനാണ് ..അതിനുവേണ്ടിയാണോ എന്നെ ഇത്ര കാര്യമായിട്ട് ഡ്രൈവിംഗ് പഠിപ്പിച്ചതെന്നു എനിക്ക് സംശയം ഉണ്ട്..കോളേജിൽ കൊണ്ട് വിടാനും ഇടക്ക് വിളിക്കാനുമൊക്കെ ഞാൻ ചെല്ലണം ! പോയില്ലെങ്കിൽ അതിനും പരിഭവം ആണ് .

അന്നത്തെ ദിവസം മഞ്ജു നല്ല ഹാപ്പി ആയിരുന്നു . എല്ലാത്തിനുമുള്ള സ്വാതന്ത്ര്യം കിട്ടിയ മുഖ ഭാവം . വൈകീട്ട് സ്വല്പം ഇരുട്ടിയാണ് ഞങ്ങൾ തിരിച്ചെത്തിയത് . അധികം നേരം കളയാതെ തന്നെ ഞാൻ എന്റെ ബൈക്ക് അവിടെ നിന്നുമെടുത്തു വീട്ടിലേക്ക് തിരിച്ചു .

ഞാനും മഞ്ജുസും കൂടുതൽ അടുത്തു തുടങ്ങിയിരുന്നു . എന്നോട് പഠിത്തം ഒകെ ശ്രദ്ധിക്കണം എന്ന് പറഞ്ഞവൾ തന്നെ “മതി പഠിച്ചത് നീ വല്ലോം പറഞ്ഞെ” എന്നൊക്കെ പറയാൻ തുടങ്ങി , പക്ഷെ കളി മാത്രം തരില്ല ..മൂഡില്ല മൂഡില്ല എന്ന് പറഞ്ഞു എപ്പോഴും എന്നെ ഒഴിവാക്കും. ചുമ്മാ പറയുന്നതാണ് എന്നെനിക്കറിയാമെങ്കിലും ഞാൻ ചുമ്മാ അവളെ വാശി കയറ്റാനായി പിന്നേം ഒട്ടി നടക്കും. ! പക്ഷെ സ്നേഹമുള്ളിടത്ത് പരിഭവങ്ങളും പിണക്കങ്ങളും സ്വാഭാവികം ആണല്ലോ . ഇടക്കിതു പോലെ എന്തോ പറഞ്ഞു പറഞ്ഞു ഞങ്ങൾ വീണ്ടും വഴക്കായി . മഞ്ജുസിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം .

ഒടുക്കം ദേഷ്യം വന്നപ്പോ അവളെന്റെ മോന്തക്കൊന്നു പൊട്ടിച്ചു. ഞാനെന്തോ വേണ്ടാതീനം പറഞ്ഞിട്ടാണ് .എന്നാലും അടിക്കാൻ പാടുണ്ടോ.ഞാനവളുടെ വരും കാല ഭർത്താവു അല്ലെ . അവൾക്കു ഞാൻ ഒരു കളിപ്പാട്ടം പോലെ ആണെന്ന് എനിക്ക് തോന്നി . അല്ലെങ്കി ഇമ്മാതിരി പണി ചെയ്യുവോ…ഞാൻ മാന്യൻ ആയതുകൊണ്ട് തിരിച്ചു അടിച്ചില്ല ..

അറിയാതെ ചെയ്‌തു പോയതാണ് ..പക്ഷെ എനിക്ക് വിഷമം ഒന്നും തോന്നിയില്ല. ദേഷ്യം ആണ് വന്നത്. ഞാൻ വീണ്ടും എന്തൊക്കെയോ വിളിച്ചു പറഞ്ഞു അവിടെ നിന്നും ദേഷ്യപെട്ടുകൊണ്ട് ഇറങ്ങി. മഞ്ജുസിനും ആകെ വല്ലാണ്ടായി ..അവളറിയാതെ ചെയ്തു പോയതാണ് . പിന്നെ ഞാൻ അവിടന്ന് ഇറങ്ങിപോയപ്പോഴാണ് ആൾക്ക് ഭയങ്കര വിഷമം ആയത് .

ഞാനവളെ തുറിച്ചു നോക്കി കൊണ്ട് നിൽക്കെ അവളുടെ മുഖം അറിയാതെ വാടിപ്പോയത് ഞാൻ ശ്രദ്ധിച്ചിരുന്നു എങ്കിലും അപ്പോഴത്തെ ദേഷ്യത്തിൽ ഞാൻ അവിടെ നിന്നില്ല. മഞ്ജു സമാധാനിപ്പിക്കാൻ എന്നോണം എന്റെ അടുത്തേക്ക് വന്നെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ ഇറങ്ങിപ്പോയി കളഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *