രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Posted by

അവൾ അമ്പരന്നുകൊണ്ട് പുറത്തു നിന്നും അകത്തേക്ക് ചിരിയോടെ കടന്നു വന്നു.

“അല്ല എന്താ ഇത്..”

അവൾ കൈമലർത്തികൊണ്ട് ഞങ്ങളെ നോക്കി .

“ഏയ്…ഒന്നുമില്ല”

മഞ്ജുവിന്റെ അച്ഛൻ പെട്ടെന്ന് ഗൗരവം നടിച്ചു പറഞ്ഞു..

ഞാൻ അവളെ നോക്കി പ്രെശ്നം ഒന്നുമില്ലെന്ന ഭാവത്തിൽ ചിരിച്ചു.

“എന്നിട്ടെങ്ങനെ ഉണ്ട് അച്ഛാ ..ഇവനെ പിടിച്ചോ ?’

മഞ്ജു എന്റെ വലതു തോളിൽ സ്വല്പം കുനിഞ്ഞു കയ്യിട്ടു പിടിച്ചുകൊണ്ട് അങ്ങേരുടെ നേരെ തിരിഞ്ഞുകൊണ്ട് തിരക്കി.

“ആഹ്…വല്യ കുഴപ്പക്കാരൻ അല്ലെന്നു തോന്നണു “

അയാൾ ചിരിയോടെ പറഞ്ഞു.

“ഹാവോ..ആശ്വാസം ആയി..”

മഞ്ജു ചിരിയോടെ പറഞ്ഞു അച്ഛനെ കെട്ടിപിടിച്ചു. പിന്നെ എന്നെ നോക്കി കണ്ണിറുക്കി. ഞാൻ പേടിച്ചതോകെ വെറുതെ ആണെന്ന് മനസിലായ ഞാനും പതിയെ ചിരിച്ചു .

അധികം അടുപ്പം ഒന്നും വേണ്ടെന്നു അങ്ങേരു ഞങ്ങളെ ഉപദേശിച്ചു. കോളേജിലൊക്കെ ആരും ഈ ബന്ധം അറിയാതെ നോക്കണം എന്നും അതിരു വിട്ടൊന്നും ചെയ്യാൻ പാടില്ലെന്നും കട്ടായം പറഞ്ഞു..എല്ലാം കഴിഞ്ഞെന്നു എനിക്കും അവൾക്കും മാത്രമല്ലെ അറിയൂ…

പാവം അമ്മായിയപ്പൻ !

പിന്നെ കോളേജ് കഴിഞ്ഞാൽ എന്തെങ്കിലും ജോലി സാധ്യതയുള്ള കോഴ്സ് പഠിക്കാൻ അയാളെന്നെ ഉപദേശിച്ചു. ഒരു ജോലി ഒക്കെ ആയാൽ വീട്ടിൽ പറയാമല്ലോ എന്ന് കരുതിയിട്ടാകും..പക്ഷെ അതൊന്നും വേണ്ടി വന്നില്ല..സ്വതവേ മടിയനായ എനിക്ക് മഞ്ജു തന്നെ ജോലി വാങ്ങി തരേണ്ടി വന്നു..അതും അവളുടെ തന്നെ കമ്പനിയിൽ. ജോലി എന്നൊക്കെ പേരെ ഉള്ളു..അവളുടെ പൈസ അവള് തന്നെ എനിക്ക് ശമ്പളം ആയി തരുന്നു ! അതാണ് വാസ്തവം…പിന്നെ നമ്മുടെ ചിലവും കഴിഞ്ഞു പോണമല്ലോ…

പിന്നെ പറഞ്ഞതൊക്കെ ഓർമയുണ്ടല്ലോ….എന്ന ഒരു ഭീഷണിയും അവസാനം മുഴക്കി. എന്നുവെച്ചു മഞ്ജുസിനെ എങ്ങാനും ഞാൻ ചതിച്ച എന്നെ പടമാക്കും എന്ന് . അത് ഞാനത്ര കാര്യം ആക്കിയിട്ടൊന്നുമില്ല .ചുമ്മാ മകളോട് സ്നേഹക്കൂടുതലുകൊണ്ട് അങ്ങേരു പറഞ്ഞതായേ കരുതിയിട്ടുള്ളു. ഇന്ന് ജോലിക്കു ചെന്നില്ലെങ്കിൽ വഴക്കു പറയും എന്നുണ്ടേൽ കൂടി അച്ഛൻ എന്റെ കട്ട ചങ്ക് ആണ് !

Leave a Reply

Your email address will not be published. Required fields are marked *