രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Posted by

മഞ്ജുവിന്റെ അച്ഛൻ ഞങ്ങളുടെ ഈ പെരുമാറ്റം ഒക്കെ അല്പം മാറി ഇരുന്നു നോക്കി കാണുന്നുണ്ട് . അങ്ങേരുടെ മുഖത്ത് ഞാൻ പേടിച്ച പോലുള്ള ഗൗരവം ഒന്നുമില്ല..ആള് ശാന്തൻ ആണ് !

മഞ്ജു അയാളെ നക്കി വീണ്ടും കൈവീശി കാണിച്ചു എന്റെ മുൻപേ നടന്നു..ഞാൻ അവൾക്കു പിന്നാലെ സ്വല്പം പേടിയോടെയും നാണക്കേടോടെയും നടന്നു ..അതൊക്കെ എന്തിനായിരുന്നു എന്ന് ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും !

“അച്ഛൻ വന്നിട്ട് ഒരുപാട് നേരം ആയോ “

മഞ്ജുസ് അയാളുടെ അടുത്ത് ചെന്ന് ഹഗ് ചെയ്തുകൊണ്ട് തിരക്കി.

“ഇല്ല മോളെ ..ഇപ്പൊ വന്നേയുള്ളു “

അയാളുടെ ഗാംഭീര്യമുള്ള സ്വരം കേട്ടപ്പോൾ ഞാനൊന്നു ഞെട്ടി. പിന്നെ മഞ്ജുസിനടുത്തു ചുറ്റിപറ്റി നിന്നു.

അങ്ങേര് എന്നെ ശ്രദ്ധിക്കുന്ന പോലെ എനിക്ക് തോന്നി.

“ഇതാണല്ലേ നീ കണ്ടുപിടിച്ച ആള് “

അയാളെന്നെ അടിമുടി നോക്കി ഗൗരവത്തിൽ പറഞ്ഞു.

മഞ്ജുസെന്നെ പിടിച്ചു അയാളുടെ മുൻപിലേക്ക് നിർത്തിക്കൊണ്ട് തലയാട്ടി.

ഞാൻ മടിച്ചു മടിച്ചു അങ്ങേർക്കു നേരെ കൈനീട്ടി.

“ഹായ് അങ്കിൾ ..”

ഞാൻ പതിയെ പറഞ്ഞു.

അത് പോലെ ചെയ്യണം എന്ന് മഞ്ജു ചട്ടം കെട്ടിയതാണ്.

അയാൾ എന്റെ പരിഭ്രമം കണ്ടെന്നോണം പുഞ്ചിരിച്ചു പിന്നെ എന്റെ കയ്യിലേക്ക് അയാളുടെ സാമാന്യം വലിയ ആകൈത്തലം ചേർത്ത് കുലുക്കി. നല്ല കരുത്തുള്ള കൈ ആണ് അതെന്നു എനിക്ക് ആ ഒറ്റ ഹസ്തദാനത്തിൽ നിന്നും മനസിലായി.

“ഹായ് ..”

അയാൾ പതിയെ പറഞ്ഞു..

“എന്താ മോന്റെ പേര് ?”

അയാൾ വളരെ മാന്യമായി എന്നോട് തിരക്കി. മഞ്ജു സന്തോഷത്തോടെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കി.

“കവിൻ..”

ഞാൻ മഞ്ജുവിനെ നോക്കികൊണ്ടാണ് അതിനു മറുപടി പറഞ്ഞത്..

“മ്മ്…എന്ന കവിൻ ഇരിക്ക് ..”

അയാൾ നേരെ മുൻപിൽ കിടക്കുന്ന സീറ്റുകളിലേക്ക് ചൂണ്ടിക്കൊണ്ട് പറഞ്ഞു.

“മോള് പുറത്തു പോയി നിക്ക്..ഞാനിയാളോട് ഒന്ന് പേഴ്സണൽ ആയി സംസാരിക്കട്ടെ “

മഞ്ജുവിന്റെ അച്ഛൻ ഗൗരവത്തിൽ പറഞ്ഞു മഞ്ജുവിനെ നോക്കി.

ഞാൻ ഇനി വല്ല പ്രേശ്നവും ഉണ്ടാകുമോ എന്നെ ഭാവത്തിൽ സ്വല്പം പേടിയോടെ മഞ്ജുവിനെ നോക്കികൊണ്ട് കസേരയിലേക്കിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *