രതിശലഭങ്ങൾ പറയാതിരുന്നത് 5 [Sagar Kottappuram]

Posted by

“ചുമ്മാ ..ചോദിച്ചെന്നെ ഉള്ളു..”

ഞാൻ ചിരിയോടെ പറഞ്ഞു..

“മ്മ്…കാര്യമായിട്ട് അറിയാതൊന്നുമില്ല..അമ്മേനെ ഫോൺ വിളിച്ചു ചോദിച്ചിട്ടും..വീഡിയോ നോക്കിയുമൊക്കെയാ ആദ്യം ഉണ്ടാക്കിയിരുന്നെ..ഇപ്പൊ സെറ്റ് ആയി വരുന്നുണ്ട് “

അവൾ ചിരിയോടെ പറഞ്ഞു കൊണ്ട് പോകാമെന്ന ഭാവത്തിൽ എന്നെ നോക്കി. ഞാൻ തലയാട്ടി.

ഞങ്ങൾ രണ്ടാളും പുറത്തേക്കിറങ്ങി. മഞ്ജു വാതിൽ ലോക് ചെയ്തു സ്റ്റെപ്പിൽ കിടന്ന ചെരുപ്പ് ഇട്ടു.പിന്നാലെ ഞാനും .

അവൾ കീ പ്രസ് ചെയ്ത കാറിന്റെ ഡോർ അൺലോക് ചെയ്തു..കി കി കി…എന്ന ശബ്ദം അവിടെ മുഴങ്ങി !

“പിന്നെ വണ്ടിയിൽ കയറിയ അടങ്ങി ഇരിക്കണം ..അന്നത്തെ പോലെ ആളെ കൊല്ലാൻ നോക്കരുത് “

മഞ്ജു ഗൗരവത്തിൽ പറഞ്ഞു എന്നെ തറപ്പിച്ചൊന്നു നോക്കി . പിന്നെ മുറ്റത്തേക്ക് ചാടി ഇറങ്ങി .ആള് നല്ല സന്തോഷത്തിൽ ആണെന്ന് എനിക്ക് തോന്നി .

ഞാനും പിന്നാലെ ഇറങ്ങി. പിന്നെ ഒരേ സമയം കാറിനകത്തേക്കു കയറി ഇരുന്നു . സ്റ്റിയറിങ് തൊട്ടു പ്രാര്തിച്ച ശേഷം മഞ്ജുസ് കീ തിരിച്ചുകൊണ്ടു സ്റ്റാർട്ട് ചെയ്തു..പിന്നെ സീറ്റ് ബെൽറ്റ് എടുത്തിട്ട് എന്നെ നോക്കി..

“എന്ന പോവാം..”

ഞാൻ തലയാട്ടി..

അവൾ കേൾക്കേണ്ട താമസം അത്യാവശ്യം സ്പീഡിൽ തന്നെ വണ്ടി മുന്നോട്ടെടുത്തു . പിന്നെ ഇടം കൈനീട്ടി ടേപ്പ് ഓൺ ചെയ്തു ..അവളുടെ പെൻഡ്രൈവിലെ ഏതൊക്കെയോ പാട്ടുകൾ പതിഞ്ഞ താളത്തിൽ ഞങ്ങളുടെ യാത്രക്ക് അകമ്പടി ആയി..

പോകും വഴി ഞങ്ങളധികം ഒന്നും സംസാരിച്ചില്ല…എനിക്ക് നല്ല ടെൻഷൻ ഉണ്ടായിരുന്നു . ടൗണിൽ നിന്നു ബ്രെക് ഫാസ്റ്റ് കഴിച്ചു ഞങ്ങൾ നേരെ പാലക്കാടു ലക്ഷ്യമാക്കി നീങ്ങി. രണ്ടര മൂന്നു മണിക്കൂർ നേരത്തെ യാത്ര ഉണ്ട് ..

മഞ്ജു ഇടക്കിടെ എന്നെ നോക്കും…ഞാനവളെ നോക്കി ചിരിച്ചു കാണിക്കും..അവളും ചിരിക്കും..കുറെ നേരമിതു തന്നെ ആയിരുന്നു കലാപരിപാടി ..

സ്ഥലം അടുക്കും തോറും എന്റെ ടെൻഷൻ കൂടി കൂടി വന്നു. ശ്രീചക്ര ഹോട്ടലിൽ വെച്ചാണ് അവളുടെ അച്ഛനുമായി കൂടിക്കാഴ്ച . അങ്ങേർക്കു കോയമ്പത്തൂരിൽ കുറെ ബിസിനെസ്സ് ഉണ്ട്. തുണിമില്ലും കൺസ്ട്രക്ഷൻ കമ്പനിയുമായി നല്ല സെറ്റപ്പിലാണ് ..

പൂത്ത കാശും ഉണ്ട് . അതൊക്കെ ഇപ്പൊ അനുഭവിക്കുന്നത് ഞാനും മഞ്ജുസും ആണ് അത് വേറെ കാര്യം . പക്ഷെ ഉടമസ്ഥനാകേണ്ട ഞാൻ വെറും മാനേജർ ആണെന്ന് മാത്രം ! എന്നെ അത്ര വിശ്വാസം അപ്പനും മോൾക്കും ഇല്ലാത്തോണ്ട് എന്റെ മാസ മാസമുള്ള ശമ്പളം പോലും മഞ്ജുസിനെ ആണ് കള്ള കിളവൻ ഏൽപ്പിക്കുക …

Leave a Reply

Your email address will not be published. Required fields are marked *