“എന്താന്ന് വെച്ച മനുഷ്യന് മനസിലാകുന്ന പോലെ പറ…”
മഞ്ജു എന്നെ നോക്കി ഗൗരവത്തിൽ പറഞ്ഞു..
“മഞ്ജുസ് അല്ലാതെ ഇനി വേറൊരു ആളുമായി ഒന്നും ഉണ്ടാവില്ലെന്ന് പറഞ്ഞിട്ട് ഞാനാ വാക്ക് തെറ്റിച്ച എന്നോട് ദേഷ്യം തോന്നുമോ “
ഞാൻ ധൈര്യം സംഭരിച്ചു ഒറ്റ ശ്വാസത്തിൽ അങ്ങു ചോദിച്ചു… മഞ്ജു എന്റെ കയ്യിൽ പിടിച്ച അവളുടെ കൈത്തലം അതോടെ സ്വല്പം പുറകിലോട്ടു നീക്കി എന്നെ വിശ്വാസം വരാതെ നോക്കി..
പക്ഷെ ഞാൻ പ്രതീക്ഷിച്ച പോലെ ഒരു കൊടുങ്കാറ്റും പേമാരിയും ഇടിയും മിന്നലും ഒന്നുമുണ്ടായില്ല ! അവൾ നിസ്സംഗ ഭാവത്തിൽ എന്നെ നോക്കി …അവൾ ഒന്നും മിണ്ടുന്നില്ല എന്നുകണ്ടപ്പോൾ ഞാൻ വീണ്ടും സംസാരിച്ചു തുടങ്ങി.
“ഞാൻ മഞ്ജുസിനു പറ്റിയ ആളല്ല ..എനിക്ക് അത്ര സിൻസിയർ ആവാനൊന്നും പറ്റുമെന്ന് തോന്നണില്ല..ഇതിൽ കൂടുതലൊന്നും വിശദീകരിക്കാൻ എനിക്ക് പറ്റില്ല..”
ഞാൻ നിരാശയോടെ പറഞ്ഞുകൊണ്ട് അവളെ നോക്കി..
മഞ്ജുസിന്റെ മുഖത്ത് വല്യ ഷോക്കോ , ഭാവ മാറ്റമോ ഇല്ല . പക്ഷെ ഒന്നും മിണ്ടുന്നില്ല . കൊടുങ്കാറ്റിന് മുൻപുള്ള ശാന്തത ആണോ !
ഇനി അന്നത്തെ പോലെ ഒന്ന് പൊട്ടിക്കുമോ എന്ന പേടിയും എനിക്കുണ്ടായി !
പക്ഷെ അവൾ സ്വല്പം നിരങ്ങി മാറി ഇരുന്നു കൊണ്ട് നെറ്റി തടവിക്കൊണ്ട് അസ്വസ്ഥയോടെ എന്നെ നോക്കി. ഞാൻ അവളെയും…ഹാപ്പി മൂടോക്കെ പോയി കിട്ടിയെന്നു എനിക്കും തോന്നി..
മഞ്ജു കൈത്തലം ചേർത്ത് പിണച്ചു എന്തൊക്കെയോ ആലോചിക്കുന്ന പോലെ ഭവിക്കുന്നുണ്ട്.
“ഞാൻ ആദ്യം പറയണ്ടാന്നു വിചാരിച്ചു..പിന്നെ എനിക്കെന്തോ ..പറഞ്ഞില്ലെങ്കി ശരിയാവില്ലെന്നു തോന്നി..അതാ…”
അവളുടെ ഭാവം കണ്ടു പേടി തോന്നിയെങ്കിലും ഞാൻ മടിച്ചു മടിച്ചു പറഞ്ഞു..
“മ്മ്…”
മഞ്ജു പതിയെ നിസ്സംഗമായി മൂളിയപ്പോൾ എനിക്ക് അത്ഭുതമായി .
“അതുപോട്ടെ , ഞാൻ ഇന്ന് എത്ര ഹാപ്പി ആയിരുന്നെന്നു നിനക്കറിയോ…?”
മഞ്ജു ഗൗരവത്തിൽ എന്നെ നോക്കി. ഞാൻ ഒന്നും മിണ്ടിയില്ല..
“എനിക്കിത്രേം സന്തോഷം തോന്നിയ ദിവസം വേറെ ഇല്ലായിരുന്നു…അത് നിന്നോട് പറയാനാ ഇങ്ങോട്ട് എഴുന്നെള്ളാൻ പറഞ്ഞെ…”
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു നിർത്തി..
“ശേ…”
അവൾ സോഫയിൽ കൈകൊണ്ട് ഉറക്കെ അടിച്ചു കൊണ്ട് എന്നെ നോക്കി.
“സോറി മഞ്ജുസേ..അബദ്ധം ആണെന്ന് പറയില്ല..അറിഞോണ്ടു തന്നെയാ..പക്ഷെ ഒകെ കഴിഞ്ഞപ്പോ എനിക്കെന്തോ ..എനിക്കറിഞ്ഞൂടാ അതെന്താണെന്നു ..”