എന്തോ സ്പെല്ലിംഗ് മിസ്റ്റെയ്ക്ക് തോന്നിയെങ്കിലും ഒന്ന് പോയി നോക്കാൻ തന്നെ തീരുമാനിച്ചു.
പിറ്റേന്ന് രാവിലെ തന്നെ സച്ചിന്റെ വണ്ടിയും വാങ്ങി സ്ഥലം വിട്ടു. ക്ലാസ്സ് ഉള്ളത് കൊണ്ട് അനിയെ വിളിച്ചില്ല. പറഞ്ഞും ഇല്ല.
റിസോർട്ട് എത്തിയപ്പോഴേക്കും മണി പത്തര കഴിഞ്ഞിരുന്നു. എന്നത്തേയും പോലെ വിജനമായി കിടന്നു അവിടെ ഒക്കെ. റിസപ്ഷനിൽ എത്തിയപ്പോ ഒരു ചിരിയോടെ ഇന്നലെ കണ്ട അതേ സുന്ദരി. ഇപ്പോ പേരറിയാം. മറീന.
“ഹായ് മറീന. മെസ്സേജ് കണ്ട് വന്നതാണ്.”
“ഹലോ. എനിക്ക് മുഖം ഓർമ്മയുണ്ട്. ഇന്നലെ കുറച്ച് അധികം സമയം എടുത്തു അല്ലേ?”
ഞാൻ ഒന്ന് പരുങ്ങി. മറീന അർത്ഥം വച്ച് ചിരിച്ചു.
“ഞങ്ങളുടെ ഒരു സ്പെഷൽ റൂം ഉണ്ട്. ഇനി വരുമ്പോൾ അവിടെ അറയ്ഞ്ച് ചെയ്യാം.”
“ഓ. അങ്ങനെ ആവട്ടെ.” ഞാൻ ഉപചാരപൂർവ്വം പറഞ്ഞു.
“വരൂ. ഞാൻ ചുറ്റി കാണിക്കാം.”
അവള് മുന്നിലും ഞാൻ പിറകെയും നടന്നു.
“മറീന എത്ര ആയി ഇവിടെ ജോലി ചെയ്യുന്നു?”
അവള് ചിരിച്ചു. “ജോലി എന്ന് പറയാൻ പറ്റില്ല. റിസോർട്ട് എന്റെ പപ്പയുടെ ആണ്. മേൽനോട്ടം ഒക്കെ എന്നെ ഏൽപ്പിച്ചു. ഞാൻ നോക്കി പോകുന്നു.”
“അപ്പോ ഇവിടെ ഒറ്റയ്ക്കാണോ? വേറെ സർവന്റ്സ് ഒന്നുമില്ലേ?”