“ദാ എത്തിപ്പോയി. പിടിച്ചിരുന്നോ.” അതും പറഞ്ഞ് ഞാൻ ഒരു നൂറ് നൂറ്റിപ്പത്തിൽ പറന്നു. അര മണിക്കൂർ കൊണ്ട് അവളെ ഹോസ്റ്റൽ എത്തിച്ചു.
പോവാൻ നേരം എന്റെ കവിളിൽ ഒരു ഉമ്മ തന്നിട്ട് അവള് പറഞ്ഞു: “എല്ലാം ശരിയാവും ഡാ.. നീ ഹാപ്പി ആയിരിക്ക്..”
_______________________
ഞാൻ ഹോസ്റ്റലിൽ എത്തി ഡ്രസ്സ് ഒക്കെ മാറി ഒന്ന് കുളിച്ചു. അമ്മ വിളിച്ച് കുറച്ച് നേരം സംസാരിച്ചു. അച്ഛൻ അടുത്ത മാസം ലീവിന് വരുന്നുണ്ടെന്ന് പറഞ്ഞു. പുള്ളി കഴിഞ്ഞ 32 വർഷമായി കുവൈത്തിലാണ്. വർഷത്തിൽ ഒന്നോ രണ്ടോ തവണ വരും. ഇത്തവണ ഇത് നേരത്തെ ആണ്.
കളിയും കറക്കവും കാരണം നല്ല ക്ഷീണം ഉണ്ടായിരുന്നു. കുറച്ച് ഉറങ്ങാം എന്ന് കരുതി ഒന്ന് കിടക്കയിൽ കിടന്ന് കണ്ണടച്ചു. അപ്പോഴേക്കും ഫോണിൽ മെസ്സേജ് ടോൺ കേട്ടു. അനി ആണെന്ന് കരുതി നോക്കിയെങ്കിലും അവളല്ല. പരിചയം ഇല്ലാത്ത നമ്പർ. ഞാൻ തുറന്നു നോക്കി. വാട്സ്ആപ്പ് മെസ്സേജ് ആണ്.
“ഹലോ.. ഇത് വാട്ടർ ഫാൾസ് റിസോർട്ടിൽ നിന്നാണ്.. നിങ്ങള് ഇൻവോയിസ് വാങ്ങിയില്ലായിരുന്നു.. എപ്പോൾ വേണമെങ്കിലും വന്നു കള്ളക്ട് ചെയ്യാം..
മറീന റിസപ്ഷനിസ്റ്റ്”
ഇതിപ്പോ എന്താ ഇങ്ങനെ ഒരു മെസ്സേജ്? എന്തായാലും റിപ്ലൈ കൊടുക്കാൻ തീരുമാനിച്ചു.
”എന്നു വരണം?”
ഉടൻ മറുപടി വന്നു. “നാളെ വന്നോളൂ.”
“ഒരുപാട് ദൂരം ആണ്!”
“ഇൻവോയോസിനൊപ്പം ഒരു ഗിഫ്റ്റ് കൂപ്പണും ഉണ്ട്. അതുകൊണ്ട് ദൂരം വന്നാലും നഷ്ടം ആവില്ല!”