പിന്നെ എപ്പോഴോ എന്തോ പറയുന്ന കൂട്ടത്തിൽ ഞാൻ കേട്ടു. നിന്റെ കൂടെ ഒരേ മുറിയിൽ എന്റെ സ്വപ്ന സുന്ദരിയും താമസിക്കുന്ന കാര്യം. സത്യത്തിൽ ആ ഒരൊറ്റ കാര്യമാണ് നിന്നിലേക്ക് എന്നെ അടുപ്പിച്ചത്.
ഞാൻ ചെയ്തത് ശരിയാണ് എന്നൊന്നും എനിക്ക് വിശ്വാസമില്ല. ജീവിതത്തിൽ ഇത്രയും കാലം പിറകെ നടന്നതല്ലാതെ ഒരു പെണ്ണിന്റെയും ഇഷ്ടം നേടാൻ കഴിയാതെ പോയ എനിക്ക് ഇതേലും വേണം എന്നൊരു വാശി തോന്നിപ്പോയി. അതാ ഞാൻ കിട്ടിയ വഴി അതെന്തായാലും പോകാം എന്ന് തന്നെ വിചാരിച്ചത്.
പക്ഷേ, നീ വന്ന ശേഷം എല്ലാം ഒരുപാട് മാറി. ഞാൻ പോലും കരുതാത്ത അത്രയും നമ്മൾ അടുത്തു. അന്ന് കോളേജിൽ വെച്ച് നടന്നതും, ദാ ഇന്നീ നടന്നത് പോലും എല്ലാം ആ ഫ്ലോയിൽ നടന്നതല്ലേ?
അതിന് ശേഷം പിന്നിപ്പഴാ, നീ ചോദിക്കുമ്പഴാ ഞാൻ പിന്നോട്ട് എല്ലാം ഓർക്കുന്നത് തന്നെ.
ഞാൻ ഇത്രയും പറഞ്ഞതൊക്കെ മനസ്സിൽ തട്ടിയാ ഡീ. ഇതിൽ നീ എന്നെ വെറുത്താലും ഞാൻ നിന്നെ കുറ്റം പറയില്ല.”
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. എന്നെ അൽഭുതപ്പെടുത്തികൊണ്ട് അവളെന്നെ നോക്കി പുഞ്ചിരിക്കുകയായിരുന്നു. ഞാൻ മനസ്സിലാവാത്ത പോലെ അവളെ തന്നെ നോക്കിയിരുന്നു.
“ജീവിതത്തിൽ ആദ്യം ഇഷ്ടം തോന്നിയ ആൾ ഉപയോഗിച്ച് ഉപേക്ഷിച്ച ഒരു പെണ്ണാ സിദ്ധു ഞാൻ. ആ എനിക്ക് നീ ഇതുവരെ തന്നതൊക്കെ അർഹിക്കുന്നതിനും അപ്പുറമാ. നിന്നെ പോലെ ഒരാളെ എനിക്ക് കിട്ടുവെന്നോ ഇങ്ങനെ ഒക്കെ ഉണ്ടാവും ന്നോ ഞാൻ സ്വപ്നത്തില് പോലും കരുതീട്ടില്ല. അത് കൊണ്ട് തന്നെ സിദ്ധു ഇപ്പൊ പറഞ്ഞത് കൊണ്ടൊന്നും ഞാൻ സിദ്ധൂനെ വെറുക്കാൻ പോണില്ല.”