നിരഞ്ജനയും അനന്യയും ഞാനും 3
Niranjanayum Ananyayum Njaanum Part 3 | Author : Sidhu | Previous Part
(ഇൗ ഭാഗത്തിൽ സെക്സ് ഇല്ല. എഴുതി വന്നപ്പോൾ അങ്ങനെ ആയി. വരുന്ന ഭാഗങ്ങളിൽ എന്തായാലും സിദ്ധുവിന്റെ വിളയാട്ടം ഉറപ്പ് തരുന്നു.)
“ആദ്യം കണ്ടപ്പോ എന്നെ മൈൻഡ് ചെയ്യാതെ ഇരുന്ന ആശാൻ പെട്ടെന്ന് എന്നോട് ഇങ്ങോട്ട് അടുപ്പം കാണിച്ചത് എനിക്ക് നല്ല ഓർമ്മയുണ്ട്. എന്താ ആ മാറ്റത്തിന് കാരണം? കള്ളം പറയരുത്. എന്താണെങ്കിലും ഉള്ളത് പറയണം.”
ഞാൻ കുറച്ച് നേരം ഒന്നും മിണ്ടിയില്ല. ഞാൻ പറയണ്ട എന്ന് കരുതിയ കാര്യം ഇതാ എനിക്ക് നേരെ ചോദ്യമായി വന്നിരിക്കുന്നു.
ഞാൻ എന്ത് പറയണം എന്നറിയാതെ കുറച്ച് നേരം ഇരുന്നു. പിന്നെ കരുതി സത്യം പറയാം എന്ന്. പറഞ്ഞാലും ഇല്ലെങ്കിലും സത്യം ഒരു നാൾ പുറത്ത് വരും. അത് അങ്ങനെ ആവുന്നതിലും നല്ലത് നേരിട്ട് പറയുന്നതാവും.
“അനീ. ഞാൻ പറയുന്നത് കേൾക്കുമ്പോ നീ എങ്ങനെ റിയാക്റ്റ് ചെയ്യും എന്നെനിക്ക് അറിയില്ല. സ്റ്റിൽ, എനിക്ക് നിന്നോട് ഒന്നും മറച്ച് വെക്കാൻ പറ്റില്ല.
നിങ്ങള് പുതിയ പിള്ളേര് കോളജിൽ വന്നപ്പോ ഞാൻ ആദ്യം കണ്ടതും ശ്രദ്ധിച്ചതും നിന്നെ ആയിരുന്നില്ല. നീളൻ മുടി അഴിച്ചിട്ട് എന്നെ മോഹിപ്പിച്ചത് മറ്റൊരുത്തി ആയിരുന്നു. അവള് ആരാണെന്നോ എന്താണെന്നോ പേര് പോലും എനിക്ക് ഒരു പിടിയും ഇല്ലായിരുന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ലാബ് സെഷൻ വന്നതും നിന്നെ പരിചയപ്പെടുന്നതും. ഒരു സാധാരണ പെണ്ണായിട്ടേ എനിക്ക് നിന്നെ അന്ന് തോന്നിയുള്ളൂ. അത് കൊണ്ടാ ഞാൻ ആദ്യമൊന്നും അടുപ്പം കാണിക്കാഞ്ഞത്.