ഫ്രാന്‍സി ബൈക്കും എടുത്ത് ജിത്തുവിന്റെ വീട്ടിലേക്കു പോയി . ഒരു ഇരുനൂറു മീറ്റര്‍ അകലെയാണ് ജിത്തുവിന്റെ വീട് . അത് റോഡിലൂടെ പോയാല്‍ . പറമ്പിന്റെ പുറകു വശം ഫ്രാന്‍സിയുടെ പറമ്പിന്റെ അതിരാണ് . കമ്പി വേലി കേട്ടിയിരിക്കകുന്നതിനാല്‍ അതിലൂടെ പോകാന്‍ പറ്റില്ല . പക്ഷെ കാണാം വര്‍ത്തമാനം പറയാം
ജിത്തുവും ഫ്രാന്‍സിയും ഒന്നാം ക്ലാസ് മുതല്‍ ടൌണില്‍ ഒന്നിച്ചു പഠിച്ചതാണ് . ഫ്രാന്സിയുടെ പപ്പ ഗള്‍ഫില്‍ വര്‍ക്ക് ചെയ്യുന്നു . ഒരു ചേച്ചിയെ കെട്ടിച്ചു വിട്ടു അവര് രണ്ടു പേരും ഗള്‍ഫില്‍ തന്നെയാണ് . ഫ്രാന്സിയും മരിയയും തമ്മില്‍ സുഹൃത്തുക്കളെ പോലെയാണ് . എല്ലാ വിശേഷങ്ങളും പങ്കു വെക്കും . ഫ്രാന്‍സി ഒരു ആയുര്‍വേദ കമ്പനിയില്‍ ഏരിയ മാനേജര്‍ ആണ് . ടൌണില്‍ ഒരു റൂം ഉണ്ട് . മിക്കവാറും അവിടെ കാണും .പിന്നെ ഇടയ്ക്കു സെയില്‍സ് റെപ്പിന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ പോണം .
ജിത്തുവിന്റെ കാര്യം തിരിച്ചാണ് . ജിത്തു ആറു വരെ ടൌണില്‍ ആണ് പഠിച്ചത് . അവനു പന്ത്രണ്ടു വയസായപ്പോള്‍ അവന്റെ അച്ഛന്‍ മരിച്ചു . ടൌണിലെ വീടും മറ്റും നല്ല വിലക്ക് വിറ്റിട്ട് ആണ് ഇപ്പോള്‍ കാണുന്ന പുരയിടം വാങ്ങിയത് . അവന്റെ അമ്മ സുധ അവിടെ പശുവിനെ വളര്‍ത്തിയും പച്ചക്കറി നട്ടും ഒക്കെ പഠിപ്പിച്ചു .അത്യാവശ്യം റബറും ഉണ്ട് . എന്നാല്‍ അവന്റെ അമ്മ ഒരു മാതിരി മുരട്ടു സ്വഭാവം ആണ് . ആരോടും മിണ്ടാറില്ല . എങ്ങോട്ടും അങ്ങനെ പോകാറുമില്ല. നല്ല ഉയരമുള്ള ഇരു നിറത്തിലും അല്പം കൂടി വെളുത്ത സ്ത്രീ . ഒരു അയഞ്ഞ നൈറ്റി ആണ് സ്ഥിരം വേഷം . മാറത്തു ഒരു തോര്‍ത്ത് ഉണ്ടാവും . ഫ്രാന്‍സി മിക്കവാറും അവിടെ പോകുന്നത് ആണെങ്കിലും അവരോടു മിണ്ടിയത് അഞ്ചോ ആറോ പ്രാവശ്യം മാത്രം . ഫ്രാന്‍സി ചെല്ലുമ്പോള്‍ രണ്ടു ഗ്ലാസില്‍ ചായ ടേബിളില്‍ കാണും .അത്ര തന്നെ
ഫ്രാന്‍സി ജിത്തുവിന്റെ വീട്ടില്‍ ചെന്ന് കതകു തട്ടി . അല്പം കഴിഞ്ഞു കതകു തുറന്നു .സ്ഥിരം വേഷം കയ്യില്‍ ചോറ് പാത്രം ഉണ്ട് .ഊണ് കഴിക്കുവാരുന്നുഎന്ന് തോന്നുന്നു . അവനെ കണ്ടതും മുഖം ഒന്ന് കൂടി കറുത്തു .. ഫ്രാന്‍സി അകത്തേക്ക് കയറി .
“അവന്‍ അങ്ങോട്ട് വന്നോ ?”സുധ അവനോടു ചോദിച്ചു .
“വന്നമ്മേ . എന്താ അമ്മെ പ്രശ്നം ? “
“പ്രശനം .!! എന്താന്ന് നിനക്കറിയത്തില്ല അല്ലേടാ . ഏതാടാ ആ അലവലാതി പെണ്ണ് . രണ്ടും കൂടി ഇങ്ങനെ കൂത്താടി നടന്നോ . “
“അമ്മെ ..അത് ഞങ്ങടെ കൂടെ പഠിച്ച പെണ്ണാ “
“ഉവ്വ ..ടൌണില്‍ പഠിച്ച നിങ്ങക്കെങ്ങനാടാ ഇവിടെ കൂടെ പഠിച്ചവര്‍ ഉള്ളത് . നീ എന്റെ ചെറുക്കനെ കൂടി ചീത്തയാക്കരുത്”
ഫ്രാന്‍സിക്ക് കലി വന്നു തുടങ്ങി
“അമ്മ എന്തറിഞ്ഞിട്ടാ ഈ പറയുന്നത് ? “
“ഉവ്വ !! ഞാന്‍ പൊട്ടിയാണല്ലോ .. അവനെവിടെ ? “