സന്ധ്യക്ക് വിരിഞ്ഞപൂവ് [മന്ദന്‍ രാജ]

Posted by

“അമ്മയുടെ ദേഷ്യം കഴിഞ്ഞിട്ട് വീട്ടില്‍ ചെല്ലാമെന്നു വിചാരിച്ചു കുറച്ചു കഴിഞ്ഞു വീട്ടില്‍ ചെന്നപ്പോള്‍ അമ്മ ചൂലെടുത്ത് ” ഏതാടാ ആ അലവലാതി ?” എന്ന് ചോദിച്ചു പിന്നെയും തല്ലി . ഒന്നുമല്ലേലും 25 വയസ് എനിക്കുണ്ടെന്നോ ഒരു സര്‍ക്കാര്‍ ഉഉദ്യോഗസ്ഥൻ ആണെന്നോ അമ്മ നോക്കണ്ടേ ? ” അതും പറഞ്ഞു ജിത്തു വിതുമ്പി

“സാരമില്ലടാ പോട്ടെ .നിന്റെ അമ്മയുടെ സ്വഭാവം നിനക്കറിയാവുന്നതല്ലേ? നിന്നോടുള്ള സ്നേഹവും കരുതലും കൊണ്ട ..ഒന്നുമല്ലേലും ഒറ്റയ്ക്ക് നിന്നെ ഇത്രയ്ക്കു വളർത്തിയതല്ലേ ? ”’ ”

“സ്നേഹം പ്രകടിപ്പിക്കണ്ട ..ഒന്ന് ചിരിച്ചു കൂടെ അമ്മക്ക് , അതും വേണ്ട ഒന്ന് സംസാരിച്ചു കൂടെ ? ജോലി കഴിഞ്ഞു വീട്ടില്‍ ചെന്നാല്‍ അമ്മ പറമ്പിലാ .എനിക്കുള്ള ചായയും കടിയും മൂടി വെച്ചിരിക്കും . അവിടെ ഇരുന്നാല്‍ ബോറടിച്ചു പോകുംബോലാ ഞാന്‍ കവലക്ക്‌ ഇറങ്ങുന്നത് .. രാത്രി വീട്ടില്‍ ചെന്നാല്‍ 10 മണി കഴിഞ്ഞാല്‍ TV ഓഫാക്കും . അല്‍പ നേരം കൂടി ഇരിക്കാന്‍ സമ്മതിക്കില്ല . ഒന്നിച്ചു ഭക്ഷണം കഴിക്കില്ല .. എനിക്കുള്ള ഭക്ഷണം വിളമ്പി തന്നിട്ട് അമ്മ കുളിക്കാന്‍ പോകും .എന്നിട്ട് അടുക്കളയില്‍ നിന്ന് വല്ലതും വരി വലിച്ചു തിന്നും .ഇരുന്നു ആഹാരം കഴിച്ചു ഞാന്‍ കണ്ടിട്ടില്ല”

“സാരമില്ലടാ എല്ലാം ശെരിയാകും .. നീ വീട്ടില്‍ പോകാന്‍ നോക്ക് “

“ഇല്ല . ഞാന്‍ അങ്ങോട്ടില്ല “

ജിത്തു പുറകോട്ടില്ല എന്ന് മനസിലാക്കിയ ഫ്രാന്‍സി പിന്നെ ഒന്നും പറഞ്ഞില്ല .

ഫ്രാന്‍സി ജിത്തുവിനെയും കൂട്ടി വീട്ടില്‍ എത്തി . വീട്ടില്‍ എത്തിയ ജിത്തുവിനെ കണ്ടു മരിയ ഫ്രാന്‍സിയെ വിളിച്ചു പറഞ്ഞു

”’ഡാ നീ പോയി സുധയോട് അവനിവിടെ ഉണ്ടെന്നു പറഞ്ഞു ഒന്ന് തണുപ്പിച്ചിട്ടു വാ “

“എനിക്കൊന്നും പറ്റില്ല . അവരുടെ ആട്ടും തുപ്പും കേള്‍ക്കാന്‍ . അമ്മ പോയി പറ . ഞാന്‍ വേണേല്‍ വാതില്‍ക്കല്‍ വരെ കൊണ്ടാക്കാം . “

“പിന്നെ ഈ രാത്രിക്കല്ലേ ഞാന്‍ പുറത്തിറങ്ങുന്നത് . മോനെ നീ ഒന്ന് പോയിട്ട് വാ”

“ഡാ ജിത്തു ഞാന്‍ വീട്ടില്‍ വരെ പോയി അമ്മയോട് പറഞ്ഞിട്ട് വരാം”

ജിത്തു മറുപടി ഒന്നും പറഞ്ഞില്ല

Leave a Reply

Your email address will not be published. Required fields are marked *