രതിശലഭങ്ങൾ പറയാതിരുന്നത് [Sagar Kottappuram]

Posted by

“മര്യാദക്ക് ആ സാധനത്തിനെ ഒഴിവാക്കിക്കോ..ഞാൻ ഇനി നിന്നെ അവളുടെ കൂടെ കണ്ടാൽ ഉണ്ടല്ലോ .”

മഞ്ജു ഒന്ന് നിർത്തി എന്നെ നോക്കി പല്ലിറുമ്മി .

“ഹാഹ്..എന്നുവെച്ചു അത് ഇവിടുത്തെ ടീച്ചർ അല്ലെ ..ഒന്ന് നിക്കേടോ എന്ന് പറഞ്ഞാൽ എങ്ങനാ ഓടി പോകുന്നെ ?”

ഞാൻ സംശയത്തോടെ അവളെ നോക്കി .

“അതൊന്നും എനിക്കറിയണ്ട ..അവളിനി നിന്നെ കുറിച്ച് വല്ല വേണ്ടാതീനവും എന്റെ അടുത്ത് വന്നു പറഞ്ഞാൽ ..മോനുസിന്റെ കാര്യം കഷ്ടാവും “

എന്റെ കവിളിൽ തഴുകി കൊണ്ട് അവൾ ചിരിയോടെ പറഞ്ഞു. എന്റെ മോന്തക്കിട്ട് പൊട്ടിക്കും എന്നാണ് ആ പറഞ്ഞതിന്റെ അർഥം എന്നെനിക്ക് മനസിലായി !

“ഓ..പിന്നെ ..”

ഞാൻ മുഖം തിരിച്ചു.

“ഒരു പിന്നേം ഇല്ല …അവളോട് ഒരു ഇടപാടും വേണ്ടെന്നു ഞാൻ പറഞ്ഞതല്ലേ “

മഞ്ജു എന്നെ ദേഷ്യത്തോടെ നോക്കി .

“ശെടാ..എനിക്ക് ദേഷ്യം വരുന്നുണ്ട് ..എന്ന മഞ്ജുസിനു ഉള്ള കാര്യം അതിനോട് തുറന്നു പറഞ്ഞൂടെ “

ഞാൻ പുരികം ഉയർത്തി അവളെ നോക്കി .

“പറ്റൂല മോനെ…അവളെങ്ങാനും ഇതറിഞ്ഞ…കോളേജിൽ മൊത്തം ഫ്ലാഷ് ആവും..പിന്നെ ഞാൻ നാട് വിടുന്നത് ബുദ്ധി .. “

മഞ്ജു ചിരിയോടെ പറഞ്ഞു.

“അഹ്..അപ്പൊ പിന്നെ വേറെ മാർഗം ഒന്നുമില്ല ..അതിങ്ങനെ ചുറ്റി പറ്റി നിന്നോട്ടെ , എന്നെ എന്താ മഞ്ജുസിനു വിശ്വാസമില്ലേ ?..”

ഞാൻ ഒഴുക്കൻ മട്ടിൽ ചോദിച്ചു ..

“ഇല്ല. അവളെ തീരെയും ഇല്ല .”

Leave a Reply

Your email address will not be published. Required fields are marked *