“നിക്കേടാ..ഒരു മിനുട്ട് “
സരിത ചിരിയോടെ പറഞ്ഞു..
“എക്സ്ക്യൂസ് മി മഞ്ജു ..നീ ഒന്നങ്ങു മാറിനിന്ന എനിക്കിവനോട് ചിലതു പറയാനുണ്ടായിരുന്നു “
സരിത ചിരിയോടെ മഞ്ജുവിനെ നോക്കി..
“ചുമ്മാ പറയുവാ..ഒന്നുമില്ല “
ഞാൻ കൈകൊണ്ട് ഒന്നുമില്ലെന്ന് സരിതയുടെ പുറകിൽ നിന്നു മഞ്ജുസിനെ നോക്കി ആക്ട് ചെയ്തു പറഞ്ഞു .
അവൾ എന്നെ ദേഷ്യത്തോടെ നോക്കി തലയാട്ടി . നിനക്ക് ഞാൻ വെച്ചിട്ടുണ്ട് !
“ഓ..പിന്നെന്താ ..യു ക്യാരി ഓൺ ..ഞാൻ ചുമ്മാ റെഫെറെൻസ് ബുക്ക് എടുക്കാൻ വന്നതാ “
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് ഞങ്ങളെ കടന്നു നീങ്ങി .
മഞ്ജു അടുത്തൂടെ കടന്നു പോയപ്പോൾ അവളുടെ പതിവ് സുഗന്ധം എന്നിലേക്ക് അടിച്ചു കയറി !
“ഹാഹ് ..കവിൻ അപ്പൊ ഞാൻ ഇന്ന് വിളിക്കാം ..നീ ഫോൺ എടുക്കാതിരിക്കരുത് കേട്ടല്ലോ “
സരിത മനു പോകുന്നതും നോക്കി നിന്ന എന്നോട് ചേർന്ന് നിന്നുകൊണ്ട് ആരും ശ്രദ്ധിക്കില്ലെന്ന് ഉറപ്പാക്കി ശബ്ദം താഴ്ത്തി പറഞ്ഞു .
“ആഹ് ശരി …മിസ് പൊയ്‌ക്കെ ആരേലും കാണും “
ഞാൻ പെട്ടെന്ന് രക്ഷപെടാൻ വേണ്ടി ഒറ്റ ശ്വാസത്തിൽ അങ്ങ് പറഞ്ഞൊപ്പിച്ചു .
“ഓ..അപ്പൊ കണ്ടില്ലെങ്കി കുഴപ്പം ഇല്ല അല്ലെ…”
അവളൊരു വഷളൻ ചിരി പാസാക്കി എന്റെ വയറിൽ പതിയെ നുള്ളി കൊണ്ട് നടന്നു നീങ്ങി . ഞാൻ അന്തം വിട്ടു ആ സാധനത്തിന്റെ നോക്കി നിൽക്കെ മറു തലക്കൽ മഞ്ജു പുഞ്ചിരി തൂകി നിൽപ്പുണ്ടായിരുന്നു .
ഞാൻ പെട്ടെന്ന് ട്രാക്ക് മാറ്റി അവളെ നോക്കി ഇളിച്ചു കാണിച്ചു മുങ്ങാൻ തുടങ്ങി .
“ഡോ..അവിടെ നിന്നെ “
മഞ്ജു ഞാൻ അവൾക്ക് പിടികൊടുക്കാതെ തിരിഞ്ഞു നടക്കുന്നത് കണ്ട് കൈകൊട്ടി വിളിച്ചു.
“എന്തിനാ ?”
ഞാൻ തിരിഞ്ഞു നിന്നുകൊണ്ട് തിരക്കി .
“അതൊക്കെ ഉണ്ട് ..ഇങ്ങു വന്നേ “