പിറ്റേന്ന് ചൊവ്വാഴ്ച ആണ്..ആ വീക്ക് കൂടി കഴിഞ്ഞാൽ എക്സാം സ്റ്റാർട്ട് ആകും . അത് കഴിഞ്ഞാൽ വെക്കേഷൻ ! ഇതായിരുന്നു അന്നത്തെ കണക്കു . ആ വീക്കെൻഡിൽ ആണ് ഞാൻ റോസ്‌മേരിയെ കാണായി എറണാകുളം പോയത് . അതിന്റെ പിറ്റേ ദിവസം ആയിരുന്നു എക്സാം സ്റ്റാർട്ട് ആയത് .
എക്സാം കാലം ഒന്നും അങ്ങനെ വിസ്തരിച്ചു പറയാനില്ല . മഞ്ജുസുമായുള്ള മെസ്സേജിങ് , കാളിങ് ഒക്കെ നിർത്തി വെച്ച സമയം ആണ് . പിന്നെ പറയാനുള്ളത് അമ്മ വീട്ടുകാരുമായി പോയ യാത്രയുടെ കാര്യം ആണ് . അത് പറയാം…
അതിനു മുൻപ് ഊട്ടിയിൽ നിന്ന് തിരിച്ചെത്തിയ ദിവസത്തിലേക്ക് ഒന്നുടെ പോകേണ്ടതുണ്ട്. വീട്ടിലെത്തിയ ഉടനെ അമ്മ കാര്യങ്ങളൊക്കെ തിരക്കി..ആരുടെ കൂടെയാണ്..എവിടേക്കാണ്…എങ്ങനെ ഉണ്ടാരുന്നു ..എന്നൊക്കെ..! കള്ളം പറയാൻ മിടുക്കൻ ആയതുകൊണ്ട് വായിൽ വന്നതൊക്കെ തട്ടി വിട്ട് അമ്മയെ വിശ്വസിപ്പിച്ചു .
അല്ലാതെ എനിക്കൊരു പ്രേമം ഉണ്ടെന്നും , അതെന്റെ ടീച്ചർ ആണെന്നും അവളോടൊത്തു രണ്ടു രാത്രി ഒന്നിച്ചു കഴിഞ്ഞിട്ടുമാണ് വരുന്നതെന്നറിഞ്ഞാൽ അമ്മ ചിലപ്പോൾ ഒന്ന് പൊട്ടിച്ചെന്നു വരും ! എന്തിനാ വെറുതെ…മഞ്ജുസിനു കൂടി ചീത്തപ്പേര് ഉണ്ടാക്കുന്നത് .
യാത്ര ക്ഷീണമൊക്കെ സ്വല്പം തോന്നിയിരുന്നെങ്കിലും എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല.തിരിഞ്ഞും മറിഞ്ഞും കിടന്നു ..മഞ്ജുസുമായി സ്പെന്റ് ചെയ്ത നിമിഷങ്ങൾ .അവളുടെ ചിരി…ആ ദേഷ്യപ്പെടൽ ..ഒപ്പം എന്റേത് മാത്രമായി അവൾ മാറിയ സ്വകാര്യ നിമിഷങ്ങൾ..അതെല്ലാം ആലോചിച്ചപ്പോൾ എനിക്ക് അവളെ ഉടനെ കാണണം എന്ന് തോന്നി ..
ഞാൻ മൊബൈൽ എടുത്തു നോക്കി ..സമയം പതിനൊന്നൊക്കെ കഴിഞ്ഞു . മഞ്ജുസ് കിടന്നു കാണുമോ ! എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ വിളിച്ചു നോക്കി..
ഒരു ഫുൾ റിങ് കഴിയാറാകുമ്പോ ആണ് മഞ്ജു ഫോൺ എടുത്തത്..
“മ്മ്…എന്താ “
മഞ്ജുവിന്റെ ഉറക്ക ചടവോടെയുള്ള ഞെരക്കം..
“മഞ്ജുസേ ഉറങ്ങിയോ…?”
ഞാൻ ശബ്ദം താഴ്ത്തി തിരക്കി..
“മ്മ്….നല്ല ക്ഷീണം ഉണ്ടാരുന്നു ..”
മഞ്ജു പതിയെ പറഞ്ഞു..
“ബുദ്ധിമുട്ടായോ ?”
ഞാൻ പതിയെ ചോദിച്ചു..