“വേദനിച്ചെങ്കിൽ ശരിക്കും സോറി…ഓക്കേ…”
മഞ്ജു ഒന്ന് മുന്നോട്ടാഞ്ഞു എന്റെ ചുണ്ടിൽ പതിയെ ചുണ്ടു ചേർത്തുകൊണ്ട് പറഞ്ഞു. കയ്യിൽ കവറുകൾ ഉണ്ടായിരുന്നത് കൊണ്ട് അവളെ പിടിച്ചു ഞെക്കാൻ ഒത്തില്ല ..അപ്പോഴേക്കും മാറി കളഞ്ഞു ..
“ഇങ്ങനെ കൊതിപ്പിക്കാതെ ഒരു ലോങ്ങ് കിസ് താ മഞ്ജുസേ”
ഞാൻ ചിരിയോടെ പറഞ്ഞു..
“അയ്യടാ ..ഇന്നലെ എന്റെ ചുണ്ടു വരെ കഴച്ചതാ നിന്റെ ലോങ്ങ് കിസ് കാരണം ..ശ്വാസം മുട്ടി പോയി “
മഞ്ജു രാത്രിയിലെ പരാക്രമം ഓർത്തു ചിരിച്ചുകൊണ്ട് പറഞ്ഞു .
“അതപ്പോ..ഇപ്പൊ ഞാൻ നീറ്റാ “
ഞാൻ ചിരിയോടെ പറഞ്ഞു..
“ആയിക്കോട്ടെ പക്ഷെ ഞാൻ തരില്ല “
മഞ്ജു എന്റെ കവിളിൽ തട്ടി പറഞ്ഞുകൊണ്ട് മുന്നോട്ടെ നടന്നു . ഞാൻ നിരാശയോടെ അവൾക്കു പിന്നാലെയും . വാതിലൊക്കെ പൂട്ടി കീ മാനേജരെ ഏൽപ്പിച്ചു ബ്രെക് ഫാസ്റ്റും കഴിച്ചു , ഞങ്ങൾ മടങ്ങി . ബാഗും കവറുമൊക്കെ കാർ തുറന്നു ബാക് സീറ്റിലേക്ക് വെച്ച് ഞാനും മഞ്ജുസും മുന്നിലേക്ക് കയറി ..
കാറിൽ കയറി ഇരുന്നു സ്റ്റിയറിങ് തൊട്ടു നെറുകയിൽ വെച്ച് പ്രാർത്ഥിച്ചു മഞ്ജു കണ്ണ് തുറന്നു എന്നെ നോക്കി .
“എന്ന പോവാം …”
അവൾ ചോദിച്ചു.
“മ്മ്…”
കാർ മുന്നോട്ടു നീങ്ങി..ഊട്ടി ലേക്കും കടന്നു ഞങ്ങൾ മുന്നോട്ടു നീങ്ങി. വന്ന റൂട്ടിലൂടെ തന്നെ മടങ്ങാൻ ആയിരുന്നു തീരുമാനം .ഉച്ചയോടെ ഞങ്ങൾ കോയമ്പത്തൂരിൽ എത്തി . അവിടെ നിന്ന് ഉച്ച ഭക്ഷണം കഴിച്ചു നേരെ നാട് ലക്ഷ്യമാക്കി നീങ്ങി .
വിസ്വല്പം ഇരുട്ടിയാണ് ഞങ്ങൾ നാട്ടിലെത്തിയത് . എന്നെ ടൗണിൽ ഇറക്കി വിട്ടു മഞ്ജുസ് യാത്ര പറഞ്ഞു പോയി. അവളെ കൊണ്ട് ഇനി വീട്ടിലേക്കു വിടീപ്പിക്കണ്ട എന്ന് കരുതി ഞാൻ ടൗണിൽ ഇറങ്ങി , അവിടെ നിന്നും ബസ് വിളിച്ചു വീട്ടിലേക്കു !