ഓടി വരുന്ന വിജയ്ക്ക് വട്ടം നിന്നുകൊണ്ട് പ്രിയ പറഞ്ഞു…..
വിജയ് അവളെ തട്ടി മാറ്റിക്കൊണ്ട് വർഷയെ പിടിച്ചു നിർത്തി…….
“നീ എന്നെ ഇടിക്കും അല്ലെ…. “
“അമ്മേ…… വല്യമ്മ ഓടി വായോ എന്നെ ദേ കൊല്ലുന്നേ….. “
വർഷയുടെ വിളികേട്ട് ഓടി വന്ന ഊർമിളയും ഇന്ദുവും കാണുന്നത് വർഷയുടെ ചെവിയിൽ പിടിച്ചു വലിക്കുന്ന വിജയിയെ ആണ്……
“ഹ…. വന്നു കയറിയപ്പോഴേക്കും തുടങ്ങിയോ രണ്ടും “
ഇന്ദു ആണ് ചോദിച്ചത്…
അച്ചു അവളെ വിട്…..
“എന്നെ ഇടിച്ചട്ടണമേ…. ഞാൻ ചെവിക്ക് പിടിച്ചത്….. “
അമ്മ പറഞ്ഞത് അനുസരിച്ച് വർഷയുടെ ചെവിയിൽ നിന്നും പിടിവിട്ടു കൊണ്ട് വിജയ് പറഞ്ഞു…..
“അത് എന്നെ ചീത്ത പറഞ്ഞതുകൊണ്ടാ വല്യമ്മേ “
“അയ്യെ രണ്ടിന്റെയും കുട്ടിക്കളി ഇതുവരെ മാറീട്ടില്ല ഇങ്ങനെ രണ്ടണ്ണകൾ….. “
“നിന്നെയ……… “
വർഷയെ കൊക്കിരി കാണിച്ചു കൊണ്ട് വിജയ് പറഞ്ഞു…..
“ഏട്ടനെയാ……. “
അവന് അപ്പൊ തന്നെ അതിന് മറുപടി വർഷ കൊടുത്തു….
“എന്താ മോളേ വേഗം ഇങ്ങ് പോന്നത്….. “
പ്രിയയുടെ അരികിലേക്ക് നടന്നു കൊണ്ട് ഉമ (ഊർമിള ) ചോദിച്ചു…..
” അമ്മേ……ദേ ഇവിടെ ഒരാൾക്ക് ഇരിക്കപ്പൊറുതി ഇല്ല…. അതുകൊണ്ടാ വേഗം വന്നത്….. “
വിജയെ നോക്കി ഒന്ന് ആക്കി ചരിച്ചുകൊണ്ട് പ്രിയ പറഞ്ഞു……
“എന്നാ മക്കള് പോയി ഡ്രസ്സ് മാറിയിട്ട് വാ…… “
ഇന്ദു അതും പറഞ്ഞു അടുക്കളയിലേക്ക് പോയി
“അച്ഛനും ഇളയച്ഛനും ഇവിടെ അമ്മ……. “
“അവര് ടൗണിൽ പോയേകുവാ……. “
“അപ്പൊ ചേച്ചിയും അളിയനോ “
“അവൾക്ക് ആരെയോ കാണാൻ ഉണ്ടന്ന് പറഞ്ഞു പോയി….. അരവിന്ദിന് ഒന്ന് ഓഫീസ് വരെ പോകണം എന്ന് പറഞ്ഞു അപ്പൊ ലക്ഷ്മിയും കൂടെ പോയി…… “
“ഉം…… “