“ഏട്ടാ…. എനിക്ക് എന്തോ ഒരു പേടി പോലെ…… “
ബുള്ളറ്റിൽ വിജയോട് ചേർന്ന് ഇരുന്നു കൊണ്ട് പ്രിയ പറഞ്ഞു.
“അയാൾക്ക് ഭ്രാന്ത് ആണ് ശ്രീക്കുട്ടി….. അയാൾ പറഞ്ഞത് അപ്പാടെ വിശ്വസിക്കാൻ ഇവിടെ ഒരാളും “
വിജയ് ചിരിച്ചു കൊണ്ട് അയാൾ പറഞ്ഞത് മുഴുവൻ പുച്ഛിച്ചു തള്ളി….
“ആഹാ ഇത്ര പെട്ടന്ന് വന്നോ….. “
ബുള്ളറ്റിന്റെ ശബ്ദം കേട്ടുകൊണ്ട് ഇറങ്ങി വന്ന വർഷ…… വിജയോടും പ്രിയയോടും ആയി ചോദിച്ചു……
“അതെ എനിക്ക് എന്റെ പുന്നാര വർഷമോളെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ഞങ്ങൾ ഇങ്ങ് പോന്നു “
ഒരു പുച്ഛത്തോടെ വിജയ് മറുപടി നൽകി….
“പിന്നെ ഒരു സ്നേഹം……. “
“ഏട്ടത്തി വാ….. ഈ മണ്ടന്റെ മണ്ടത്തരം കേട്ട് നിന്നാ തലക്ക് വട്ട് പിടിക്കും “
കയറി വന്ന പ്രിയയുടെ കൈയിൽ പിടിച്ചു കൊണ്ട് വിജയ്ക്ക് മറുപടി നൽകി….
“വട്ട് കൂടും എന്ന് പറയടി “
“നീ പോടാ പട്ടി “
“പട്ടി നിന്റെ കെട്ടിയോൻ….. “
“അയ്യോ ഒന്ന് നിർത്തോ രണ്ടും…… എപ്പോ നോക്കിയാലും തല്ലുപിടുത്തം “
തന്റെ പുറകെ നടന്നുകൊണ്ട് വർഷയെ കളിയാക്കിയ വിജയോടും വർഷയോടുമായി പ്രിയ പറഞ്ഞു……
“ദേ ശ്രീക്കുട്ടി ഈ സാധനത്തിനോട് മിണ്ടാതെ നിക്കാൻ പറ ഇല്ലേൽ ഞാൻ വെല്ലോടുത്തും കൊണ്ടുപോയി കളയും….. “
“പിന്നെ ഒരു രാജാവ് വന്നേക്കുന്നു…… “
“നീ പോടി വീപ്പക്കുറ്റി “
“നീ പോടാ കുരങ്ങാ…. “
“കുരങ്ങൻ നിന്റെ അച്ചൻ “
അവളെ കളിയാക്കാൻ പറഞ്ഞത് ആണെകിലും അവൾ അതിന് തിരിച്ചു പറയും എന്നാ അവൻ വിചാരിച്ചതു പക്ഷെ…. അവൾ ഓടി വന്നു വിജയുടെ തോളിൽ ഇടിച്ചു പക്ഷെ ഇങ്ങനെ ഒരു നീക്കം അവൻ അവളിൽ നിന്നും പ്രതീക്ഷിച്ചില്ല……
അവളെ പിടിക്കാൻ ആയി ശ്രമിച്ചെങ്കിലും പിടികൊടുക്കാതെ അവൾ അകത്തേക്ക് ഓടി……
“ഏട്ടത്തി….. രക്ഷിക്ക് ഇല്ലേൽ എന്നെ കൊല്ലും “
പ്രിയയുടെ അടുത്തേക്ക് ഓടി കൊണ്ട് വർഷ പറഞ്ഞു……
“നിന്നെ ഞാൻ ഇന്ന് കൊല്ലും “
“ഏട്ടാ വേണ്ട വർഷമോളെ ഒന്നും ചെയ്യല്ലേ…… “